ബ്ലാക്ക് ഫംഗസ്: കാഞ്ഞിരപ്പുഴ സ്വദേശിനി മരിച്ചു

മണ്ണാർക്കാട്: ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലായിരുന്ന കാഞ്ഞിരപ്പുഴ സ്വദേശിനി മരിച്ചു. കോവിഡ് പോസിറ്റിവായി ഒരാഴ്ച മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പൊറ്റശ്ശേരി കല്ലംകുളം ചേലക്കാട് ഉണ്ണികൃഷ്ണ​െൻറ ഭാര്യ വസന്തയാണ് (51)​ മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ മരിച്ചത്​.

കഴിഞ്ഞമാസം 26നാണ് വസന്തക്ക് കോവിഡ് സ്ഥിരീകരിച്ചത്. പ്രമേഹരോഗിയായ ഇവരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽനിന്ന്​ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ജില്ല ആശുപത്രിയിലും ബ്ലാക്ക് ഫംഗസ് സംശയത്തെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു.

കണ്ണിന് ഫംഗസ് ബാധിച്ചതിനെ തുടർന്ന് ശസ്ത്രക്രിയക്ക്​ തയാറെടുക്കുന്നതിനിടെയാണ്​ മരണം. പിതാവ്: നാരായണൻ. മാതാവ്​: അമ്മിണി. മകൾ: ഭാനു.

Tags:    
News Summary - black fungus; kanhirappuzha native died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.