പാലക്കാട്: ലോക്ഡൗൺ മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ലൈറ്റ് ആൻഡ് സൗണ്ട് കട ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് വെണ്ണക്കര പൊന്നുമണി ലൈറ്റ് ആൻഡ് സൗണ്ട് കട ഉടമ പൊന്നുമണിയെയാണ് കീടനാശിനി കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച പുലർച്ചെ വീടിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മരണകാരണം വ്യക്തമായിട്ടില്ല. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ലോക്ഡൗണിനെത്തുടർന്ന് ജോലി ഇല്ലാതായതോടെ കുടുംബം വലിയ പ്രതിസന്ധിയിലായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സ്വർണപ്പണയം, ചിട്ടി പിടിച്ചത് ഉൾപ്പടെ കടമുണ്ടായിരുന്നു.
ലൈറ്റ് ആന്‍റ് സൌണ്ട് മേഖലയില്‍ നിന്നും കോവിഡ് ലോക്ഡൗണ്‍ സമയത്ത് ആത്മഹത്യ ചെയ്ത അഞ്ചാമത്തെയാളാണ് പൊന്നുമണിയെന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്തു.അടുത്ത കാലത്ത് ആലപ്പുഴയിലും തിരുവനന്തപുരത്തും ലൈറ്റ് ആന്‍റ് സൌണ്ട് മേഖലയില്‍ നിന്നുള്ള രണ്ടുപേര്‍ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.