തിരുവനന്തപുരം: ടാറ്റ ടീ വൈസ് പ്രസിഡൻറ് ടി. ദാമു (78) അന്തരിച്ചു. സംസ്കാരം ൈതക്കാട് ശാന്തികവാടത്തിൽ നടന്നു. തിരുവനന്തപുരം പാല്‍ക്കുളങ്ങരയിലെ വസതിയിലായിരുന്നു താമസം.
മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകനായി തുടക്കം കുറിച്ച ദാമു പിന്നീട്, തിരുവനന്തപുരത്ത് 'ഈ നാട്' ദിനപത്രം ആരംഭിച്ചപ്പോള്‍ എഡിറ്റോറിയല്‍ വിഭാഗത്തിലെത്തി. കെല്‍ട്രോണില്‍ പബ്ലിക് റിലേഷന്‍സ് വിഭാഗം ചുമതല വഹിച്ച അദ്ദേഹം പിന്നീട്, ടാറ്റാ ടീ കമ്പനി മാനേജരായി.
കോര്‍പറേറ്റ് അഫയേഴ്സ് ജനറല്‍ മാനേജരായിരിക്കെയാണ് തൊഴിലാളി പങ്കാളിത്തത്തോടെ കണ്ണന് ദേവന് ഹില്‍സ് പ്ലാേൻറഷന്‍ കമ്പനി രൂപവത്കരിക്കൽ നിര്‍ദേശം ടാറ്റാ ടീക്ക് സമര്‍പ്പിപ്പിച്ചത്. താജ് ഹോട്ടല്‍ ഗ്രൂപ്പായ ഇന്ത്യ ഹോട്ടല്‍സ് വൈസ് പ്രസിഡൻറായും പ്രവര്‍ത്തിച്ചു. ടാറ്റ ടീയുടെ പ്രത്യേക ഉപദേഷ്ടാവായിരുന്നു. മൂന്നാര്‍ രേഖകള്‍, ലങ്കാപര്‍വം, തേയിലയുടെ കഥ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.
ദേശീയ ടൂറിസം കൗണ്‍സില്‍ ഉപദേശക സമിതി അംഗം, സംസ്ഥാന വന്യജീവി ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു. മൗണ്ടനറിങ് അസോസിയേഷന് പ്രസിഡൻറ് സ്ഥാനവും വഹിച്ചു.
തലശ്ശേരി സ്വദേശിയാണ്. ഭാര്യ പരേതയായ ദേവിക റാണി. മക്കള്‍: ദിവ്യ ദാമു, ആദര്‍ശ് ദാമു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.