ഫറോക്ക്: മുലയൂട്ടുന്നതിനിടെ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മരണാനന്തര ചടങ്ങുകൾക്കും മറ്റും ട്രോമ കെയർ വളൻറിയർമാർ തുണയായി.
മണ്ണൂർ വളവിൽ വാടക വീട്ടിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ സെൽവി - കണ്ണൻ ദമ്പതികളുടെ നാലുമാസം പ്രായമായ കുഞ്ഞാണ് അമ്മ മുലയൂട്ടുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട് മരിച്ചത്.
സാമ്പത്തികമായി ഒന്നുമില്ലാതിരുന്ന കുടുംബത്തെ സഹായിക്കാൻ ഫറോക്ക്, മെഡിക്കൽ കോളജ് സ്റ്റേഷനുകളിലെ പൊലീസിന്റെ അഭ്യർഥന പ്രകാരം മെഡിക്കൽ കോളജ് ട്രോമ കെയർ വളൻറിയർമാരുടെ നേതൃത്വത്തിൽ എല്ലാവിധ സഹായങ്ങളും നൽകി.
പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചു. സലിം കാരന്തൂർ, നാസർ മായനാട് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.