ലോറി സഡൻ ബ്രേക്കിട്ടു; ബൈക്ക് പിന്നിലിടിച്ച്​ വിദ്യാർഥി മരിച്ചു

നെടുമ്പാശേരി: വാഹനാപകടത്തിൽ പെരുമ്പാവൂർ അല്ലപ്ര വെങ്ങോല ചെന്നംകുടി എൽദോ പോളിന്‍റെ മകൻ ഡാനി മാത്യു (23) മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഭിരാമിയെ പരുക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി ഒൻപതരയോടെ അത്താണി വിമാനത്താവള റോ‍ഡ് ജംഗ്ഷനിലെ സിഗ്നലിലാണ് അപകടം.

മുന്നിൽ പോവുകയായിരുന്ന മിനി ലോറി പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മിനി ലോറിയുടെ പിന്നിലിടിച്ചായിരുന്നു അപകടം.

Tags:    
News Summary - The bike collided with the back of the mini lorry, student died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.