തൃശ്ശൂരില്‍ അഭിഭാഷക ഫ്ലാറ്റിൽ മരിച്ച നിലയില്‍

തൃശൂര്‍: പുഴക്കലില്‍ അഭിഭാഷകയെ ഫ്ലാറ്റിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃപ്രയാര്‍ നാട്ടിക സ്വദേശി അഡ്വ. നമിത ശോഭനയെയാണ് (42) മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നു.

വിവാഹമോചിതയായ നമിത ശോഭന തനിച്ചായിരുന്നു താമസം. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ഓഫിസില്‍ നിന്ന് സുഖമില്ലെന്ന് പറഞ്ഞാണ് ഇവര്‍ ഫ്ലാറ്റിലേക്ക് പോയത്. പിന്നീട് ഫോണില്‍ കിട്ടാതായപ്പോള്‍ സഹപ്രവര്‍ത്തകര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസെത്തി ഫ്ലാറ്റ് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 

Tags:    
News Summary - advocate found dead inside flat in thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.