കൊടുങ്ങല്ലൂർ: എലിപ്പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിവിൽ പൊലീസ് ഓഫിസർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊടുങ്ങല്ലൂർ പൊലീസ് സറ്റേഷൻ സി.പി.ഒ ആയ മതിലകം മതിൽമൂല കിഴക്ക് കൂനിയാറ പരേതനായ വേലപ്പന്റെ മകൻ ഗോപകുമാറാണ് (37) മരിച്ചത്.
ഇരിഞ്ഞാലക്കുട കോഓപറേറ്റിവ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മതിലകം, കയ്പപമംഗലം, വലപ്പാട് സ്റ്റേഷനുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതാവ്: സൗദാമിനി. ഭാര്യ: രൂപ (ട്രഷറി ഓഫിസ്, തൃശൂർ). മകൾ: അതിഥി.
മൃതദേഹം ഞായറാഴ്ച രാവിലെ ഇരിഞ്ഞാലക്കുട സ്റ്റേഷനിലും തുടർന്ന് 9.40ന് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലും പൊതുദർശനത്തിന് വെക്കും. സംസ്കാരം രാവിലെ 11ന് മതിൽ മൂലയിലെ വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.