പെരുമ്പിലാവ്: കുടുംബവഴക്കിനെ തുടർന്ന് വീടുവിട്ടിറങ്ങിയ യുവാവിനെ തട്ടുകടയിലെ വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് നായരങ്ങാടി നൂൽപ്പാടത്ത് ആലി അഹമ്മദിെൻറ മകൻ ഫൈസലാണ് (40) മരിച്ചത്.
ഞായറാഴ്ച രാവിലെ ഏഴരയോടെ സംസ്ഥാന പാതയോരത്തെ അൻസാർ ആശുപത്രിക്കു സമീപത്തെ തട്ടുകടയുടെ ഷെഡിലാണ് മൃതദേഹം കണ്ടത്. ഡ്രൈവറായി ജോലിചെയ്യുന്ന ഫൈസൽ എറണാകുളത്താണ് താമസിച്ചിരുന്നത്. രോഗിയായ ബന്ധുവിനെ കാണാൻ പെരുമ്പിലാവിലെ ഭാര്യവീട്ടിൽ കുടുംബസമേതം കഴിഞ്ഞ ദിവസം എത്തിയതായിരുന്നു.
ശനിയാഴ്ച രണ്ടുതവണ ഭാര്യയുമായി വഴക്കിട്ട് വീട്ടിൽ ആത്മഹത്യക്കു ശ്രമിക്കുകയും വീട്ടുകാർ പൊലീസിൽ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് വീട്ടിൽനിന്ന് ഇറങ്ങിപ്പോയ യുവാവിനെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുന്നംകുളം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: സുമയ്യ. മക്കൾ: സന, സഫ്ന, സിനാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.