ഒല്ലൂർ (തൃശൂർ): പച്ചമരുന്ന് ശേഖരിക്കാൻ സുഹൃത്തുക്കൾക്കൊപ്പം മാന്ദാമംഗലം ഉൾവനത്തിൽ പോയ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
കൊഴുക്കുള്ളി തച്ചേരി വീട്ടിൽ പരേതനായ ശിവന്‍റെ ഭാര്യ രമണിയാണ് (60) മരിച്ചത്. കുറച്ച് നാളുകളായി മകൾ സരിതക്കൊപ്പം ഒളരിയിലാണ് രമണി താമസിച്ചിരുന്നത്. രണ്ട് ദിവസം മുമ്പാണ് പച്ചമരുന്ന് ശേഖരിക്കാൻ കാട്ടിൽ പോകാനായി മാന്ദാമംഗലത്തെ ബന്ധുവീട്ടിൽ എത്തിയത്.
തിങ്കളാഴ്ച രാവിലെയാണ് പുളിഞ്ചിക്കായ ശേഖരിക്കാൻ എഴ് കിലോമീറ്റർ ഉൾക്കാട്ടിൽ ചക്കപ്പാറ എന്ന സ്ഥലത്തേക്ക് പോയത്. അവിടെ വെച്ചാണ് ആന ആക്രമിച്ചത്. കൂടെയുള്ളവർ നാട്ടിലെത്തിയാണ് വിവരം അറിയിച്ചത്.
മാന്ദാമംഗലം വനംവകുപ്പ് ഓഫിസിലെ ഗാർഡുകളും നാട്ടുകാരും സ്ഥലത്തെത്തി മൃതദേഹം കൊണ്ടുവന്നു. മക്കൾ: സരിത, സലേഷ്. മരുമക്കൾ: ആനന്ദൻ, ശാമിലി. സംസ്കാരം ചൊവ്വാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.