പുന്നയൂർ: അബൂദബിയിൽ നിന്നെത്തിയ ദിവസം പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അകലാട് മുഹ്യുദ്ദീൻ പള്ളിക്ക് പടിഞ്ഞാറ് പരേതനായ പണിക്കവീട്ടിൽ മൊയ്ദീൻ കോയയുടെ മകൻ പി.എം. ഷിഹാബാണ് (40) മരിച്ചത്.
അബൂദബിയിൽ ജോലി ചെയ്യുന്ന അദ്ദേഹം ഞായറാഴ്ച്ച പുലർച്ചെയാണ് നാട്ടിലെത്തിയത്. രാത്രി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചാവക്കാട് സ്വകാര്യ ആശ്യപത്രിയിലെത്തിച്ചതിനു ശേഷമാണ് മരണമുണ്ടായത്.
ഷഹീദയാണ് ഭാര്യ. മക്കൾ: ശഫാന, ഷഹ്‌മ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, ഹംസക്കുട്ടി, അക്‌ബർ, നദീറ, റജീന, റഷീദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.