പി.എസ്. കുഞ്ഞി ഹമീദ് ഹാജി നിര്യാതനായി

മതിലകം: മേഖലയിലെ സാമൂഹ്യ പ്രധാനിയായിരുന്ന പെരിഞ്ഞനം ചക്കരപ്പാടം പി.എസ്. കുഞ്ഞി ഹമീദ് ഹാജി (93) നിര്യാതനായി. വാർധക്യസഹജമായ അസുഖം മൂലം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരേതനായ പാമ്പിനേഴത്ത് സൈതുബാവ (ആശാരിപറമ്പിൽ) മകനാണ്.

ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രവർത്തക സമിതി അംഗം, പെരിഞ്ഞനം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍റ്, കയ്പമംഗലം മാലിക് ബിൻ ദീനാർ ഇസ് ലാമിക് കോപ്ലക്സ് (എം.ഐ.സി) ഖജാജി, പുതിയകാവ് മഹല്ല് ഭരണസമിതി അംഗം, ചക്കരപ്പാടം ജുമാമസ്ജിദ് കമ്മറ്റി പ്രസിഡന്‍റ് എന്നീ നിലകളിൽ സാമൂഹ്യ സാമുദായിക രംഗങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന വ്യക്തിത്വമായിരുന്നു.

കരുവന്നൂർ രാജ അബ്ദുൽ ഖാദർ സാഹിബിന്‍റെ മകൾ നഫീസയാണ് ഭാര്യ. മക്കളില്ല.

Tags:    
News Summary - P.S. Kunji Hameed Haji passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.