മലയാളി നഴ്‌സ്‌ മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു

റിയാദ്: ഹ​ൃദയാഘാതത്തെ തുടർന്ന്​ മലയാളി നഴ്​സ് സൗദിയിൽ​ നിര്യാതയായി. മദീനയിലെ മുവസലാത്ത് ആശുപത്രിയിൽ സ്​റ്റാഫ്‌ നഴ്സായ തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപി​െൻറയും ലീന ദിലീപി​െൻറയും മകൾ ഡെൽമ ദിലീപ് (26) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്​ച ജോലിക്കിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചു. വൈകാതെ മരിച്ചു. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കി​ നാട്ടിലെത്തിച്ച്​ സംസ്​കരിക്കും. ഡെന്ന ആൻറണിയാണ്​ ഏക സഹോദരി. ഓണത്തിന്​ നാട്ടിൽ പോയ ഡെൽമ ഒരാഴ്​ച മുമ്പാണ്​ അവധികഴിഞ്ഞ്​ തിരിച്ചെത്തിയത്​.

Tags:    
News Summary - A Malayali nurse died of a heart attack in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.