യുവതി കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

പുന്നയൂർക്കുളം: ആറ്റുപുറത്ത് യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റുപുറം ചെട്ടിശേരി കുഞ്ഞിപ്പ കുട്ടിയുടെ മകൾ ഫൈറൂസി(26)യേയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച്ച ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് കിടപ്പുമുറിയിലേക്ക് പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് നോക്കുമ്പോഴാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. പുന്നൂക്കാവ് ശാന്തി നഴ്സിങ് ഹോമിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം കുന്നംകുളം ഗവ. ആശുപത്രിയിൽ.

ഫൈറൂസിന്റെ ഭർത്താവ് എരമംഗലം നരണിപ്പുഴ സ്വദേശി ജാഫർ ഗൾഫിലാണ്. ഒരാഴ്ച മുൻപാണ് ഫൈറൂസ് സ്വന്തം വീട്ടിൽ എത്തിയത്‌.

മകൾ: അലിദ (നാല് മാസം). ഖബറടക്കം ബുധനാഴ്ച പരൂർ ഞാലിൽ ജുമാ മസ്ജിദിൽ.

Tags:    
News Summary - woman found hanging in bedroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.