?????? ?????????

ശ്രീകാര്യത്ത് തെങ്ങ് വീണ് വീട്ടമ്മ മരിച്ചു

ശ്രീകാര്യം :ചെറുവയ്ക്കലിൽ ദേഹത്ത് തെങ്ങ് വീണ് വീട്ടമ്മ മരിച്ചു, ചെറുവയ്ക്കൽ ശേഖരൻ നായർ  ലെയ്ൻ ജലജാ ഭവനിൽ ജലജകുമാരി (61) ആണ് മരിച്ചത്. ഇന്നലത്തെ ശക്തമായ കാറ്റിൽ വീടിനു സമീപത്തെ തെങ്ങ് കടപുഴകി ജലജ കുമാരിയുടെ ദേഹത്തു വീഴുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് 11.30 നായിരുന്നു അപകടം.ഭർത്താവ് പുരുഷോത്തമനൊപ്പം വീടിന് സമീപത്തെ പുരയിടത്തിൽ നിൽക്കവെ, ചുവട് കേടായി നിന്ന തെങ്ങ് കാറ്റിൽ ഒടിഞ്ഞ് ജലജ കുമാരിയുടെ തലയിൽ വീഴുകയായിരുന്നു. ഉടൻ തന്നെ മെഡി.കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ  പി.ജയേഷ്, പി. ദീപ.  മരുമകൻ : സൂരജ്.

Tags:    
News Summary - A housewife died after a coconut tree fell in Srikaryam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.