ദുബൈയിൽ കാണാതായ ചിറയൻകീഴ്​ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ദുബൈ: മൂന്നര മാസം മുൻപ്​ ദുബൈയിൽ കാണാതായ ചിറയൻകീഴ്​ സ്വദേശിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറയിൻകീഴ് പെരുങ്കുഴി സ്വദേശിയും ദുബൈ യൂറോപ്പ്​ റെൻറ്​ എ കാർ സ്ഥാപനത്തിലെ ജീവനക്കാരനുമായിരുന്ന ദേവകുമാർ ശ്രീധര​െൻറ (54) മൃതദേഹമാണ്​ കണ്ടെത്തിയത്​.

ഏപ്രിൽ 28 നാണ്​ ഇദ്ദേഹം ദുബൈ നാഇഫിലെ മുറിയിൽ നിന്ന്​ പുറത്തുപോയത്​. പേഴ്സും മറ്റ്​ രേഖകളുമെല്ലാം മുറിയിൽ വെച്ചിരുന്നു. തുടർന്ന്​ സുഹൃത്തുക്കളും ബന്ധുക്കളും തിരച്ചിൽ നടത്തുകയും പരാതി നൽകുകയും ചെയ്​തിരുന്നെങ്കിലും ക​​െണ്ടത്താനായിരുന്നില്ല.

ദുബൈ പൊലീസിൽ നിന്ന്​ ലഭിച്ച സൂചനകളുടെ അടിസ്​ഥാനത്തിൽ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി മോർച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. ഡി.എൻ.എ പരി​േശാധന നടത്തി ദേവകുമാർ തന്നെയെന്ന്​ സ്​ഥിരീകരിക്കുകയായിരുന്നു.

ചടങ്ങുകൾക്ക്​ ശേഷം മൃതദേഹം ദുബൈയിൽ സംസ്​കരിക്കും.
കെ. ശ്രീകുമാറി​െൻറയും വസുമതിയുടെയും മകനാണ്​. ജയകുമാരിയാണ്​ ഭാര്യ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.