ബൈക്ക് തട്ടി പരിക്കേറ്റ തിരൂർ സ്വദേശി ഖത്തറിൽ മരിച്ചു

ദോഹ: ഖത്തറിൽ വെച്ച് ബൈക്ക് തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരൂർ ആലിൻചുവട് സ്വദേശി മരിച്ചു. 40 വർഷത്തിലേറെയായി ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ജോലി ചെയ്യുന്ന പൊട്ടച്ചോല ഹംസഹാജി (72) ആണ് മരിച്ചത്.

രണ്ടാഴ്ച മുമ്പായിരുന്നു ഹമദ് ആശുപത്രിക്കടുത്ത് വെച്ച് ഹംസ ഹാജി സഞ്ചരിച്ച സൈക്കിളിൽ ഫുഡ് ഡെലിവറി കമ്പനിയുടെ ബൈക്ക് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി മരിച്ചു.

ആയിഷയാണ് ഭാര്യ. മക്കളില്ല. സഹോദരങ്ങൾ: സൈതലവി, അബ്ദുറഹിമാൻ, ഹുസൈൻ (ഇരുവരും ഖത്തർ), കദിയാമു, ബിരിയാമു. കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം ​ഞായറാഴ്ചയോടെ മൃതദേഹം നാട്ടിലെത്തിക്കും.

Tags:    
News Summary - A native of Tirur who was hit by a bike died in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.