ജിദ്ദ: ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം കുഴഞ്ഞു വീണ ഉംറ തീർഥാടകൻ ആശുപത്രിയിൽ നിര്യാതനായി. തൃശൂർ മാമ്പ്ര എരയംകുടി അയ്യാരിൽ വീട്ടിൽ എ.കെ. ബാവു (79) ആണ് റഹേലിയിലുള്ള കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിൽ മരിച്ചത്.
ഉംറ കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രക്കായി ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലെ നോർത്ത് ടെർമിനലിൽ എത്തിയ ശേഷമാണ് ബാവു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണത്. ഉടൻ തന്നെ വിമാനത്താവളത്തിലെ എമർജൻസി മെഡിക്കൽ സെന്റർ ടീം അടിയന്തിര ശുശ്രൂഷ നൽകി. പിന്നീട് കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിലേക്ക് മാറ്റി. അവിടെ ഐ.സി.യു വിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് മരണം.
ബാവുവിനോടൊപ്പമുണ്ടായിരുന്ന പെൺമക്കൾ ബീന, ബിജിലി എന്നിവരും ബീനയുടെ ഭർത്താവ് അബ്ബാസും മടക്കയാത്ര ഒഴിവാക്കി ജിദ്ദയിലുണ്ട്. മൃതദേഹം നടപടികൾ പൂർത്തിയാക്കി സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ബീവാത്തുമ്മയാണ് മരിച്ച ബാവുവിന്റെ ഭാര്യ. മക്കൾ: ബൈജു, ബീന, ബിജിലി, ബാനു. മരുമക്കൾ: അബ്ബാസ്, ഷിബി ഇസ്മായിൽ, നിഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.