തരുവണ: ആറുവാളിലെ 91കാരനായ രാമേട്ടൻ കഴിഞ്ഞദിവസം വിടപറഞ്ഞത് ജീവിതത്തിൽ ഒരിക്കലും ഷർട്ട് അണിയാതെ. വെള്ളമുണ്ട പഞ്ചായത്ത് ചെറുകര വാർഡ് മുൻ അംഗമായിരുന്ന രാമെൻറ കുപ്പായമിടാത്ത ശീലം ആരംഭിച്ചത് ഇല്ലായ്മയിൽനിന്നായിരുന്നു.
പിന്നീട് ഷർട്ട് വാങ്ങാനുള്ള സാമ്പത്തികശേഷിയൊക്കെ ആയപ്പോഴേക്കും കുപ്പായമിടുന്നത് അലർജിയായി മാറി ഈ കുറിച്യ കാരണവർക്ക്. നല്ല ഷർട്ടിടാൻ ആഗ്രഹിച്ച കല്യാണദിവസം പക്ഷേ, വീട്ടിൽ മടങ്ങിയെത്തും മുേമ്പ കുപ്പായം അഴിച്ചുകളഞ്ഞു.
രാമേട്ടൻ ഡൽഹിയിലും തിരുവനന്തപുരത്തുമൊക്കെ പോയിട്ടുണ്ടെങ്കിലും അന്നും ഷർട്ട് ധരിച്ചിരുന്നില്ല. ഗോത്ര പ്രതിനിധിയായി ഇന്ദിര ഗാന്ധിയെ കാണാനാണ് ഡൽഹിയിൽ പോയത്. അലർജി കാരണം ഹോട്ടൽ ഭക്ഷണവും കഴിക്കാറുണ്ടായിരുന്നില്ല.
യാത്രയിൽ വീട്ടിൽനിന്ന് കരുതിയ അവിലും പഴവുമൊക്കെയാണ് കഴിച്ചിരുന്നത്. മുമ്പ് െപാരുന്നന്നൂർ വില്ലേജ് ഓഫിസിൽ തൂപ്പുകാരനായി ജോലിചെയ്തിരുന്നു. 91 വർഷക്കാലം കുപ്പായമിടാതിരുന്ന ജീവിതത്തിനാണ് കഴിഞ്ഞ ദിവസം വിരാമമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.