കുളത്തില്‍ വീണ് വിദ്യാര്‍ഥി മരിച്ചു

മാനന്തവാടി: കളി സ്ഥലത്തിനടുത്തുള്ള കുളത്തില്‍ കാല്‍ വഴുതി വീണ് ഏഴുവയസ്സുകാരന്‍ മരിച്ചു. പീച്ചങ്കോട് കുനിയില്‍ റഷീദ്- റംല ദമ്പതികളുടെ മകന്‍ റബീഅ് (7) ആണ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ശേഷം കുട്ടിയെ കാണാതായതോടെ തിരച്ചിലില്‍ നടത്തുകയായിരുന്നു. പീച്ചങ്കോട് എല്‍.പി സ്‌കൂളിനോട് ചേര്‍ന്ന കളിക്കളത്തിനടുത്തുള്ള പഞ്ചായത്ത് കുളത്തിനരികെ ചെരുപ്പ് കണ്ടെത്തി.

തുടര്‍ന്ന് നാട്ടുകാര്‍ കുളത്തില്‍ തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. പീച്ചങ്കോട് ജി.എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

സഹോദരങ്ങള്‍: റാഷിദ്, റംഷാദ്, റിഷാദ്.

Tags:    
News Summary - student fell into pool and died in mananthavady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.