പുൽപ്പള്ളി: മദ്യലഹരിയിൽ മരുമകളേയും പേരക്കുട്ടിയേയും വെട്ടിപരിക്കേല്പിച്ച ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാറക്കടവ് മംഗലത്ത് വിജയനെയാണ് (65) ആത്മഹത്യ ചെയ്തത നിലയിൽ കണ്ടത്.
ശനിയാഴ്ച ഉച്ചയോടെയാണ് കുടുംബാംഗങ്ങളെ ഇയാൾ വെട്ടിപരിക്കേല്പിച്ചത്. മകൻ ഗിരീഷിന്‍റെ ഭാര്യ സൗമ്യ (38), സൗമ്യയുടെ മകൻ ഗ്രീഷ്ണവ് (11) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വയനാട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവശേഷം വിജയനെ കാണാതായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ ഇയാളെ സ്വന്തം കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഭാര്യ: മേരി. മക്കൾ: ഗിരീഷ്, ബിന്ദു, സിന്ധു. മരുമക്കൾ സൗമ്യ, സജി, ബിനേഷ് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.