വി.വി.എ. ശുക്കൂർ നിര്യാതനായി

വളാഞ്ചേരി: എഴുത്തുകാരനും ‘ആശയം’ ബുക്സ് എഡിറ്ററുമായ വി.വി.എ. ശുക്കൂർ (62) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

പൂക്കാട്ടിരി സഫ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായിരുന്നു. എസ്.ഐ.ഒ ദേശീയ കൂടിയാലോചന സമിതിയംഗം, ‘യുവസരണി’ മാസിക പ​ത്രാധിപർ, വൈക്കം മുഹമ്മദ് ബഷീർ മലയാള പഠനകേന്ദ്രം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

അബ്ദുല്ല യൂസുഫ് അലി ഇംഗ്ലീഷിൽ രചിച്ച ഖുർആൻ വിവർത്തന-വിശദീകരണ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ നിർവഹിച്ചു. പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസിൽ മയ്യിത്ത് നമസ്കാരശേഷം മൃതദേഹം സ്വദേശമായ കോഴിക്കോട് കൊടുവള്ളിയിലേക്ക് കൊണ്ടുപോയി.

ഭാര്യ: മറിയ ടീച്ചർ (കരുവാരകുണ്ട്). മക്കൾ: ശബ്ന, ഷഹ്നാസ്, ഡോ. ഷിഫ (ബംഗളൂരു), ഷദ (മെഡിക്കൽ വിദ്യാർഥിനി, കോഴിക്കോട് മെഡിക്കൽ കോളജ്), ആബിദ് അമീൻ (വിദ്യാർഥി, അസ്ഹറുൽ ഉലൂം, ആലുവ).

മരുമക്കൾ: ജിയാദ് (ദുബൈ), റൈനിഷ് (എൻജിനീയർ, ബംഗളൂരു). ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് കൊടുവള്ളി പറമ്പത്ത് കാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - Writer VVA Shukur Died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.