യൂസഫ് ഹാജി

`യൂസുപ്പി​െൻറ പീടികയിൽ മാത്രമേ പൊട്രോമാക്സ് വിളക്കുള്ളൂ​...' കുടല്ലൂരി​െൻറ കഥകൾക്ക് സാക്ഷി പറയാൻ ഇനി യൂസഫ് ഹാജിയില്ല

പാലക്കാട്: `യൂസുപ്പി​െൻറ പീടികയിൽ മാത്രമേ പൊട്രോമാക്സ് വിളക്കുള്ളൂ. അതാണ് ഗ്രാമത്തിലെ ഏറ്റവും വലിയ പീടിക. അവിടെ മാത്രമേ വിഷുവടുത്താൽ പടക്കം വില്പനയ്ക്ക് വെയ്ക്കാറുള്ളൂ...​​' എം.ടി. വാസുദേവൻ നായരുടെ ‘നാലുകെട്ട്’ നോവലിൽ ജന്മനാടായ കൂടല്ലൂരിനെക്കുറിച്ച് വിവരിക്കുമ്പോൾ, യൂസഫ് ഹാജിയെക്കുറിച്ച് എഴുതിയതിങ്ങനെയായിരുന്നു. എം.ടി.യുടെ നാടും കഥാപാത്രങ്ങളും തേടി ഇപ്പോഴും പലരും കൂടല്ലൂരിലെത്താറുണ്ട്. അവരോടൊക്കെ ഏറെ ആവേശ​േത്താടെ യൂസഫ് കൂടല്ലൂരി​െൻറ ഇന്നലെകൾ പറഞ്ഞു. ഇനി ഓർമ്മകളുടെ കെട്ടഴിക്കാൻ യൂസഫ് ഇല്ല.

നാലുകെട്ടി​െൻറ ആദ്യാധ്യായത്തിൽ തന്നെ യൂസഫ് മുതലാളിയും പീടികയും ഇടം പിടിച്ചിട്ടുണ്ട്. എം.ടി.ക്ക്‌ ‘യൂസപ്പിക്ക’യാണ്, കൂടല്ലൂരി​െൻറ യൂസഫ് ഹാജി. യൂസപ്പിക്കക്ക് പ്രിയപ്പെട്ട വാസുവും.

എം.ടി. വാസുദേവൻ നായരുടെ ‘നാലുകെട്ട്’ നോവലിലെ ജീവിച്ചിരുന്ന കഥാപാത്രമായ കൂടല്ലൂർ പുളിക്കൽ യൂസഫ് ഹാജി വിടവാങ്ങി. വെള്ളിയാഴ്ച പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: പരേതയായ ചാലിപ്പറമ്പിൽ ഫാത്തിമ. മക്കൾ: അബ്ദുൽ ജബ്ബാർ, ഷൗഖത്തലി, അബ്ദുൽ ജമാൽ (റംല സ്റ്റോഴ്സ്, കൂടല്ലൂർ) അബ്ദുന്നാസർ, പരേതനായ കുഞ്ഞീതുട്ടി, അബ്ദുൽ ജലീൽ, സുബൈദ, ഹഫ്സ, റംല. മരുമക്കൾ: ജമീല, സുബൈദ, ഖൈറുന്നിസ, ഷമീറ, സുഹ്റ, ഷരീന, എം.വി. കുഞ്ഞുമുഹമ്മദ് (കൂട്ടക്കടവ് മഹല്ല് പ്രസിഡൻറ്), നാലകത്ത് അലി (കോക്കൂർ), ജലീൽ പൊന്നേരി (എം.ഡി. പൊന്നേരി ഗ്രൂപ്പ് യു.എ.ഇ.). 

Tags:    
News Summary - Yusuf Haji passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT