വികസനത്തെ സംബന്ധിച്ച മൗലികമായ ചോദ്യങ്ങൾക്കും ജനകീയ-പരിസ്ഥിതി സമരങ്ങൾക്കും മുന്നിൽ ഇടതുപക്ഷം പതറുന്നതും വലതുപക്ഷത്തിെൻറ അതേ വഴിയിലൂടെ പരിഹാരത്തിനു മുതിരുന്നതുമായ സാഹചര്യമാണ് മുന്നിൽ. മുതലാളിത്തത്തെ എതിർേചരിയിൽ നിർത്തുന്ന വിപ്ലവ പ്രത്യയശാസ്ത്രമെന്ന് അവകാശപ്പെടുേമ്പാഴും, ആ ചേരിയോട് തോേളാടുതോൾ ചേർന്ന് വർത്തമാനത്തിെൻറയും ഭാവിയുടെയും പ്രശ്നങ്ങൾക്ക് 'പരിഹാരം' കാണാൻ ശ്രമിക്കുന്ന കമ്യൂണിസ്റ്റ് ഭരണകർത്താക്കൾ അപകടകരമായ ഭാവിയുടെ സൂചനയാണ്. ൈകയും കണക്കുമില്ലാതെ മണ്ണും വെള്ളവും വായുവും അധീനപ്പെടുത്തുന്ന വ്യക്തികളുടെയും കോർപറേറ്റുകളുടെയും വക്കാലത്ത് ഏറ്റെടുത്ത് ഇടത്-വലത് ഭേദെമന്യേ നേതാക്കളും അനുയായികളും നിലയുറപ്പിക്കുന്നിടത്താണ് ചില കാര്യങ്ങളുടെ ഒാർമപ്പെടുത്തൽ അനിവാര്യമാവുന്നത്.
മനുഷ്യനെ ജൈവിക ആവാസവ്യവസ്ഥയിൽനിന്ന് അന്യവത്കരിക്കാൻ മുതലാളിത്തം എത്ര സമർഥമായും ഭീകരമായും ആണ് കരുക്കൾ നീക്കിയതെന്ന് ഫ്രഞ്ച് ചിന്തകനായിരുന്ന ആന്ദ്രേ ഗോർസ് പറഞ്ഞുതരുന്നുണ്ട്. കാൾ മാർക്സിെൻറ ചിന്തകൾ ആഴത്തിൽ സ്വാധീനിച്ച ഗോർസ് മുതലാളിത്തത്തെ ഏറ്റവും നന്നായി പ്രതിരോധിക്കാനുള്ള സമരത്തിെൻറ അനിവാര്യ ഭാഗമാണ് പരിസ്ഥിതി വിജ്ഞാനം എന്ന് വിശ്വസിച്ച രാഷ്ട്രീയ ഇക്കോളജിസ്റ്റായിരുന്നു. എല്ലാവരും പ്രശ്നത്തെക്കുറിച്ചും അതിെൻറ പരിഹാരമായി മുതലാളിത്ത വ്യവസ്ഥയുടെ ഉൽപന്നങ്ങളെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചും പറയുേമ്പാൾ അതല്ലാത്ത, ഭൂമിയിലെ മനുഷ്യവർഗത്തോടും അവരുൾപ്പെടുന്ന ജൈവമണ്ഡലത്തോടും ഒരുപോലെ നീതി പുലർത്തുന്നതും ഇൗടുറ്റതുമായ പരിഹാരത്തിലേക്കുള്ള വഴികൾ ഗോർസ് അദ്ദേഹത്തിെൻറ 'ഇക്കോളജി ആസ് പൊളിറ്റിക്സ്' എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. നാലുനേരം വികസനത്തെക്കുറിച്ച് വായ്ത്താരിയിടുന്ന കമ്യൂണിസ്റ്റ് ഭരണാധികാരികളും അവരുടെ അണികളും കണ്ണും മനസ്സും തുറന്നു വായിച്ചുനോക്കണം ഇൗ പുസ്തകം. സഖാക്കളെ, നിങ്ങൾ മാർക്സിനെ വായിച്ചുകഴിഞ്ഞെങ്കിൽ ഇനി ഗോർസിനെ കയ്യിലെടുക്കൂ എന്നാണ് പറയാനുള്ളത്.
നിങ്ങൾക്ക് കാറും ബൈക്കും ഉണ്ട്; എന്നാൽ റോഡ് വികസനത്തിന് നിങ്ങൾ എതിരു നിൽക്കുന്നു. മൂന്നുനേരം ഭക്ഷണം പാകം ചെയ്യാൻ ഗ്യാസ് വേണം; എന്നാൽ പ്രകൃതിവാതക പൈപ്പ് ലൈനിന് നിങ്ങൾ തടസ്സം നിൽക്കുന്നു. വൈദ്യുതി വേണം; എന്നാൽ, അണക്കെട്ടുകൾക്കെതിരെ സമരം ചെയ്യുന്നു-ഇങ്ങനെയുള്ള ശരങ്ങൾ തൊടുത്തുവിട്ടാണ് എല്ലാ കാലത്തും ജനകീയ പ്രതിഷേധങ്ങളെയും സമരങ്ങളെയും ഭരണകൂടങ്ങൾ നിശ്ശബ്ദരാക്കുന്നത്. സത്യത്തിൽ എല്ലാവരും ഒരു കെണിയിൽ അകപ്പെട്ടിരിക്കുകയാണ്. കുടഞ്ഞെറിയാൻ കഴിയാത്ത ഇൗ സൗകര്യങ്ങൾ മുതലാളിത്തത്തിെൻറ ചൂഷണോപാധിയെന്ന നിലയിലുള്ള സൃഷ്ടിയാണ്. ബന്ധങ്ങൾ, തൊഴിൽ, ഉപജീവനം, സുരക്ഷ, സ്വാതന്ത്യം എന്നിങ്ങനെ എല്ലാം ഒരു അഴിയാക്കുരുക്കിൽ എന്ന വണ്ണം ഇൗ സൗകര്യങ്ങളിലൂടെ ബന്ധിക്കപ്പെട്ടിരിക്കുന്നു.
സമൂഹത്തിെൻറ ഇൗ പോക്കിൽ മറ്റാരെക്കാളും ആശങ്കാകുലരായ ഒരു ന്യൂനപക്ഷം എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. അവർ മറുവഴികൾ തേടിയിട്ടുമുണ്ട്. ആ വഴിയിൽ മുന്നേ നടന്ന ദാർശനികൻ ആയിരുന്നു ആേന്ദ്ര ഗോർസ്. ചോദ്യങ്ങളുമായി തുടങ്ങണമെന്നാണ് ഗോർസിെൻറ മതം. വാസ്തവത്തിൽ പരിസ്ഥിതി പ്രശ്നങ്ങളോട് വിട്ടുവീഴ്ച ചെയ്യുന്ന മുതലാളിത്തമോ അതോ മുതലാളിത്തത്തെ തൂത്തെറിഞ്ഞു പ്രകൃതിയും മനുഷ്യനും തമ്മിൽ ആരോഗ്യകരമായ ഒരു പുതിയ ബന്ധത്തിന് വഴിയൊരുക്കുന്ന സാമൂഹിക-സാമ്പത്തിക-സാംസ്കാരിക വിപ്ലവമോ വേണ്ടത് എന്നതാണ് ആദ്യചോദ്യം. സമരം എന്തിനുവേണ്ടിയാണെന്നും എന്തിനെതിരാണെന്നും തുടക്കത്തിലേ നിർവചിക്കണം. ഇതിൽ നിന്നുകൊണ്ടാണ് ജനകീയ, പരിസ്ഥിതി സമരങ്ങൾക്കുനേർക്ക് കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയെൻറയും തോമസ് െഎസകിെൻറയും മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദെൻറയുമൊക്കെ നിലപാടുകളെ പരിശോധിക്കേണ്ടത്.
വികസന വിരോധികളുടെ വിരട്ടലിനു വഴങ്ങില്ലെന്നും അതുകണ്ട് ഭയന്ന് സംസ്ഥാനത്തിെൻറ മുന്നോട്ടുള്ള കുതിപ്പിന് ആസൂത്രണം ചെയ്ത പദ്ധതികളിൽനിന്ന് പിന്മാറില്ലെന്നുമായിരുന്നു ഗെയ്ൽ സമരക്കാരെ ഉന്നമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. സംസ്ഥാനത്ത് സർവതല സ്പർശിയായ സമഗ്രവികസനമാണ് സർക്കാർ ലക്ഷ്യമെന്നും ഒപ്പം സാമൂഹികനീതി ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം പറയുന്നു. ഇൗ വാക്കുകളിൽതന്നെ വൈരുധ്യമുണ്ട്. മുതലാളിത്തത്തിൽ അധിഷ്ഠിതമായ വികസനത്തിെൻറ മുഖമുദ്രതന്നെ സാമൂഹിക നീതിയുടെ ലംഘനമാണ്. ഇത് കൃത്യമായി ഗോർസ് തെളിയിക്കുന്നുണ്ട്. ഒരേ ഉപകരണമാണ് ഉപേയാഗപ്പെടുത്തുന്നതെങ്കിൽ സോഷ്യലിസം മുതലാളിത്തത്തെക്കാൾ ഒട്ടും മെച്ചമാകില്ല. പ്രകൃതിയുടെ മേലുള്ള സമ്പൂർണ അധീശത്വം ജനങ്ങൾക്കുമേലുള്ള അധീശത്വത്തിലാണ് കലാശിക്കുക എന്ന അദ്ദേഹത്തിെൻറ വാക്കുകൾതന്നെ എടുക്കാം. ജനവിരുദ്ധ വികസനം
'കേരളം: കമ്യൂണിസ്റ്റുകളുടെ സ്വപ്നഭൂമി' എന്ന തലക്കെട്ടിൽ 'വാഷിങ്ടൺ പോസ്റ്റി'ൽ വന്ന ലേഖനത്തിൽ തോമസ് െഎസക് പറയുന്നത് ഇൗ ഫാഷിസ്റ്റ് ഇന്ത്യയിൽ സ്വപ്നഭൂമി കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് കമ്യൂണിസ്റ്റുകൾ എന്നാണ്. അപ്പോൾ എന്താണ് മേൽപറഞ്ഞ ഫാഷിസത്തിനെതിരായ പ്രതിരോധം? രണ്ടു കൂട്ടരും പങ്കുവെക്കുന്ന ജനവിരുദ്ധ വികസന സ്വപ്നങ്ങൾ ഒന്നാവുന്നിടത്ത് എങ്ങനെയാണ് ഇത് ഫാഷിസ്റ്റ്വിരുദ്ധചേരിയായി മാറുക?
എന്നാൽ, പുതുവൈപ്പ് എല്‍.പി.ജി ടെര്‍മിനലിനെതിരെ സമരംചെയ്യുന്ന വൈപ്പിന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വി.എസ് എന്താണ് പറഞ്ഞത്? അദ്ദേഹത്തിെൻറ 'സമരസഖാക്കളെ' എന്ന അഭിസംബോധനയിൽ തന്നെ പിണറായി വിജയെൻറ 'വികസന വിരോധികൾ' എന്ന വിശേഷണത്തിന് മറുപടിയുണ്ട്. സാമൂഹിക പരിസരങ്ങളിൽനിന്നാണ് സമരങ്ങൾ ഉണ്ടായിവരുന്നത്. സമരങ്ങൾ മാത്രമല്ല, നിലവിലുള്ള എല്ലാ പ്രത്യയശാസ്ത്രങ്ങളും ഉരുവായത് നിലനില്‍ക്കുന്ന സാമൂഹികപരിസരങ്ങളുടെ അടിത്തറയില്‍ നിന്നാണ്. സ്വതന്ത്രമായും ഭീതിരഹിതമായും ജീവിക്കാനാവാതെ വരുന്ന സാഹചര്യങ്ങളില്‍, ഒരു ജനത പ്രതിരോധത്തിെൻറ മാര്‍ഗം തേടുക സ്വാഭാവികമാണ്. അതാണ് പുതുവൈപ്പിലും സംഭവിച്ചത്.
ഒക്േടാബർ വിപ്ലവത്തിെൻറ നൂറാം വാർഷികത്തിൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയെ കുറിച്ച് 'വാഷിംങ്ടൺ പോസ്റ്റി'ൽ വന്ന ലേഖനം
ഒരു പ്രദേശത്തെ ജനങ്ങള്‍ കൃഷിചെയ്യാനും ജീവിതം മുന്നോട്ടുകൊണ്ടുപോകാനും പ്രയാസപ്പെടുമ്പോള്‍ അവരുടെ കൃഷിയിടങ്ങളും ജീവനോപാധികളും വികസനത്തിനെന്ന പേരില്‍ ൈകയേറപ്പെടുകയും അവരുടെ ആശങ്കകള്‍ അവഗണിക്കപ്പെടുകയും ചെയ്യുന്നതാവരുത് വികസനം. കുറച്ചുകൂടി സൂക്ഷ്മമായി വി.എസ് വിഷയത്തെ സമീപിക്കുേമ്പാൾ ഗോർസ് മുന്നോട്ടുവെക്കുന്ന പരിസ്ഥിതിയുടെ അസ്സൽ രാഷ്ട്രീയത്തിലേക്കുള്ള ചെറുപാലം പണിയാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്.
ഗോർസ് പറയുന്നത് നോക്കൂ: ആശ്രിതത്വം, സ്വയംനിര്‍ണയം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളില്‍ ഊന്നിക്കൊണ്ടുള്ള സമത്വവും നീതിയുക്തവുമായ വിഭവവിതരണം സാധ്യമാക്കുന്ന പ്രവർത്തന പദ്ധതികള്‍ക്കു രൂപം കൊടുത്തുകൊണ്ടു മാത്രമേ ഇനിയും പരിസ്ഥിതി വിനാശത്തിെൻറ ഗതിവേഗത്തെ തടയാന്‍ കഴിയൂ. സ്വാതന്ത്ര്യമെന്നത് സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് ഏതെങ്കിലും ബ്രാൻഡ് ഉപഭോഗവസ്തു തിരഞ്ഞെടുക്കാനോ അസംഖ്യം ചാനലുകളിലൊന്ന് ട്യൂണ്‍ ചെയ്യാനോ ഉള്ള സ്വാതന്ത്ര്യമല്ലെന്നും സ്വന്തം ജീവിതത്തെ സ്വയം നിശ്ചയിക്കുന്ന പന്ഥാവിലൂടെ നിര്‍ഭയം മുന്നോട്ടു കൊണ്ടു പോവാനുതകുന്ന വിലപ്പെട്ട മൂല്യമാണെന്നുമുള്ള ബോധം പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എത്ര ദീർഘവീക്ഷണത്തോടെയും പ്രവചനാത്മക സ്വഭാവത്തിലും ആഴത്തിലുമാണ് ഗോർസ് 1980ൽ ഇൗ പുസ്തകത്തിൽ ചില നിരീക്ഷണങ്ങൾ നടത്തിയത്: ''മുതലാളിത്തം നിലവിലുള്ള ഇൗ പ്രതിസന്ധിക്ക് കീഴടങ്ങുകയല്ല. പതിവുപോലെ അതിനോട് പ്രതികരിക്കുകയാവും ചെയ്യുക. പ്രതിസന്ധിയുടെ ഭാഗമായി സാമ്പത്തികമായി മേൽക്കൈയുള്ള ഗ്രൂപ്പുകൾ അവരുടെ എതിർ ഗ്രൂപ്പുകളുടെ ദുരിതത്തിൽനിന്ന് ലാഭമുണ്ടാക്കും. ചുരുങ്ങിയ ചെലവിൽ അവയെ വിഴുങ്ങും. അങ്ങനെ സമ്പദ്വ്യവസ്ഥയുടെ മേൽ തങ്ങളുടെ നിയന്ത്രണം വ്യാപിപ്പിക്കും. ഭരണകൂടം സമൂഹത്തിനുമേൽ അധികാരം കൂടുതൽ കർശനമായി പ്രയോഗിക്കും. ഒരു മർദനോപാധി എന്ന നിലയിൽ അതിെൻറ ശേഷി കൂടും. ബഹുജനപ്രതിഷേധത്തെ നേട്ടങ്ങളെക്കുറിച്ചുള്ള നുണക്കഥകൾ കൊണ്ട് വഴിതിരിച്ചുവിടുകേയാ എളുപ്പത്തിൽ ലഭ്യമാവുന്ന ബലിയാടുകളുടെ (വർഗീയ വംശീയ ന്യൂനപക്ഷങ്ങൾ, കുടിയേറ്റ തൊഴിലാളികൾ, യുവാക്കൾ, മറ്റ് രാജ്യങ്ങൾ- ഇവരിൽ ആരെ വേണമെങ്കിലും 'ശത്രു'വായി അവതരിപ്പിക്കാം) നേർക്ക് തിരിച്ചുവിടുകയോ ചെയ്യും. ജനസമ്മതിയിൽ അല്ല, ബലപ്രയോഗത്തിലൂടെയായിരിക്കും ഭരണകൂടം അധികാരത്തിെൻറ അസ്ഥിവാരമിടുക. കക്ഷി രാഷ്ട്രീയത്തിെൻറ ദുഷ്പേരും അപചയം വന്ന രാഷ്ട്രീയ കക്ഷികളുടെ വിടവും നികത്താൻ ഉദ്യോഗസ്ഥ മേധാവിത്തങ്ങളും പൊലീസും സൈന്യവും സ്വകാര്യ സുരക്ഷാ സന്നാഹങ്ങളും അധികമധികം വിനിയോഗിക്കപ്പെടും.'' കേരളത്തിലും രാജ്യത്തിനകത്താകമാനവും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഭരണകൂട വായാടിത്തങ്ങളെയും അന്തർ നാടകങ്ങളെയും ഇതിനെക്കാൾ നന്നായി എങ്ങനെ വിലയിരുത്താനാവും?
ഗെയ്ൽ സമരക്കാരെ നേരിടാൻ ഒരുങ്ങിനിൽക്കുന്ന പൊലീസ്
അതിജീവന സമരങ്ങൾ, ഇരുളടഞ്ഞ ഭാവി വികസനം വിനാശമായി അനുഭവപ്പെടുന്ന ജനസമൂഹങ്ങള്‍ ലോകത്തെമ്പാടും പലവിധ സമര രൂപങ്ങളിലൂടെ അതിജീവനത്തിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വിഭവചൂഷകരുടെ കോർപറേറ്റ് ബലാല്കാരങ്ങള്ക്കെതിരായുള്ള ജനാധിപത്യ സമരം തന്നെയായി ജനലക്ഷങ്ങളുടെ ജീവിതം മാറ്റിയെഴുതപ്പെട്ടിരിക്കുന്നു. വ്യവസ്ഥിതിയില്‍ ഘടനാപരമായ മാറ്റങ്ങള്‍ ആവശ്യപ്പെടുന്ന ഈ മുന്നേറ്റങ്ങള്‍ക്ക് അവഗണിക്കാന്‍ കഴിയാത്ത വിഷയമാണ് 'ഇക്കോളജിയുടെ രാഷ്ട്രീയം' എന്ന് മലയാളത്തിൽ ഇൗ പുസ്തകം ഇറക്കിയ 'കേരളീയം കൂട്ടായ്മ' പ്രസാധക്കുറിപ്പില് അടിവരയിടുന്നുണ്ട്.
സാമ്പത്തിക വികസനത്തിലധിഷ്ഠിതമായ മുതലാളിത്തം മരിച്ചു കഴിഞ്ഞിരിക്കുന്നു. ഇക്കാര്യങ്ങളില്‍ സമാനത പുലര്‍ത്തുന്ന സോഷ്യലിസമാവട്ടെ, ഇന്നലെയുടെ വക്രിച്ച പ്രതിബിംബമല്ലാതെ നാളെയുടെ രൂപം വെളിപ്പെടുത്തുന്നതുമില്ല. അമിതോല്പാദനത്തിെൻറ ഫലമായുണ്ടായ പ്രതിസന്ധിയുടെ സ്വഭാവങ്ങള്‍ എല്ലാം ഒത്തിണങ്ങിയിട്ടുണ്ടെങ്കിലും മാക്സിസ്റ്റുകാരില് പോലും അപൂര്‍വം ചിലര്‍ക്കൊഴിച്ച് മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോയെ അനേകം പുതിയ മാനങ്ങള്‍ ഈ പ്രതിസന്ധിക്കുണ്ട്. ഇതുവരെ സോഷ്യലിസം എന്ന് നാം മനസ്സിലാക്കിയിരുന്ന വ്യവസ്ഥക്കുപോലും ഈ പ്രശ്നങ്ങള്‍ക്ക് ശരിയായ ഉത്തരമില്ല.
ഗോർസ് തുടർന്നു നടത്തുന്ന നിരീക്ഷണങ്ങൾ നോക്കുക:
നമ്മുടെ ഇന്നത്തെ ജീവതത്തിന് ഭാവിയില്ലെന്ന് നമുക്കറിയാം. എണ്ണയോ നാമിന്ന് ഉപയോഗിക്കുന്ന ലോഹങ്ങളോ നമ്മുടെ കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാവുമ്പോള്‍ അവര്‍ ഉപയോഗിക്കില്ല. ഉള്ള ആണവ പരിപാടികള്‍ മുഴുവന്‍ നടപ്പാക്കിയാലും യുറേനിയം പോലും അന്നേക്ക് ഉപയോഗിച്ചുതീരും. നമ്മുടെ ലോകം അവസാനിക്കുകയാണ്. ഇതുപോലെ പോയാല്‍ പുഴകളും സമുദ്രവും വന്ധ്യമാവും. മണ്ണ് ഊഷരമാവും. നഗരങ്ങളിലെ വായു ശ്വസിക്കാന്‍ കൊള്ളാതാവും. ബയോളജിക്കല്‍ എഞ്ചിനീയറിങ്ങിലൂടെ സൃഷ്ടിച്ച് പരിപാലിച്ച് പോരുന്ന തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രത്യേക വിഭാഗം മനുഷ്യജീവികള്‍ക്ക് മാത്രം കൈവരുന്ന സവിശേഷ സൗഭാഗ്യമായി മാറും ഇനി ജീവിതം എന്നത്.
'ഇക്കോളജി രാഷ്ട്രീയം തന്നെ' എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രമുഖ കൃഷി ശാസ്ത്രജ്ഞന് 'ശ്രീ പട്രെ' നിര്‍വഹിക്കുന്നു
ദശലക്ഷക്കണക്കിന് വര്‍ഷങ്ങളുടെ സഞ്ചിത നിക്ഷേപങ്ങള്‍ അതിവേഗം കൊള്ളയടിച്ചുകൊണ്ടാണ് കഴിഞ്ഞ ഒന്നൊന്നര നൂറ്റാണ്ടിനിടയില്‍ വ്യവാസായിക സമൂഹം വികാസം പ്രാപിച്ചത്. ഇവിടുത്തെ ൈജവ മേഖലയുടെ സംസ്കാരങ്ങളുടെ ഭാവിയെപ്പറ്റിയുള്ള ആശങ്കകള്‍ അപ്രസക്തമെന്നും പിന്തിരിപ്പനെന്നും പുച്ഛിച്ചു തള്ളുകയായിരുന്നു പതിവ്. പുതിയ പാതകള്‍ ശാസ്ത്രം വെട്ടിത്തെളിക്കുമെന്നും ഇന്ന് സ്വപ്നം കാണാന്‍പോലും കഴിയാത്ത പുതിയ പല പ്രക്രിയകളും സാങ്കേതിക ശാസ്ത്രം കണ്ടെത്തുമെന്നുമാണ് നമ്മെ സമാധാനിപ്പിക്കാനുള വാഗ്ദാനം.
എന്നാല്‍, പരിമിതമയ ഒരു കണ്ടത്തെലില്‍ ശാസ്ത്രലോകം വഴിമുട്ടി നില്‍ക്കുകയാണ്. ഈ ഭൂമിയിലെ തീർന്നു െകാണ്ടിരിക്കുന്ന വിഭവങ്ങളെ കുറിച്ചുള്ളതാണത്. ഭൗതിക ലോകത്തില്‍ മനുഷ്യപ്രവർത്തനത്തിന് പരിമിതികള്‍ ഉണ്ടെന്ന കാര്യത്തെക്കുറിച്ച് ഗോര്‍സ് മുന്നറിയിപ്പു നല്കുന്നു. ഈ പരിധികള്‍ ലംഘിച്ചാല്‍ അതിെൻറ തിരിച്ചടികള്‍ പലവിധത്തില്‍ ആകാം. പുതിയ അസ്വാസ്ഥ്യങ്ങള്‍, പുതിയ രോഗങ്ങള്‍, പൊരുത്തപ്പെടാത്ത കുട്ടികള്‍, ആയുര്‍ദൈര്‍ഘ്യക്കുറവ്, വിളകളുടെ ഉൽപാദനക്കുറവ്, കൂടതല്‍ വസ്തുക്കള്‍ ഉപഭോഗം ചെയ്തിട്ടും ജീവിതത്തിന്‍്റെ മേൻമയില് വരുന്ന കുറവ് ഇതൊക്കെ നാം ഇപ്പോള്‍ തന്നെ നേരിടുന്നുണ്ട്. ഇവയുടെ കാരണങ്ങള്‍ ഇപ്പോഴും ശരിയായി മനസ്സിലാക്കിയിട്ടില്ലെന്നുമാത്രം.
തോമസ് എസക്, വി.എസ് അച്യുതാനന്ദൻ
ക്ഷേമരാഷ്ട്ര സങ്കൽപം
അമിതോൽപാദനം കുറച്ച് ആവശ്യമറിഞ്ഞുള്ളതും ഇൗടുറ്റതുമായ വ്യവസ്ഥയിലേ ക്ഷേമരാഷ്ട്ര സങ്കൽപം യാഥാർഥ്യമാവൂ എന്ന ലളിതവും ഗഹനവുമായ യുക്തിയാണ് ഗോർസ് മുന്നോട്ടുവെക്കുന്നത്. തീർന്നുകൊണ്ടിരിക്കുന്നതും ഉൽപാദനത്തിലൂടെ തിരിച്ചുപിടിക്കാൻ കഴിയാത്തതുമായ മണ്ണ്, വായു, വെള്ളം, എണ്ണ തുടങ്ങിയ ഭൂവിഭവങ്ങളെക്കുറിച്ചുള്ള കരുതലിൽ അധിഷ്ഠിതമാണ് അദ്ദേഹത്തിെൻറ കണ്ടെത്തലുകൾ.
കുറച്ചു സാധങ്ങള്‍ മാത്രം ഉല്പാദിപ്പിക്കുകയാണെങ്കില് സമ്പന്നമായ ജീവിതം സാധ്യമാണെന്ന് മാത്രമല്ല, സമ്പന്നമായ ജീവിതം ആവശ്യപ്പെടുന്നതുതന്നെ അതാണത്രെ. ആവശ്യമായത്ര പാര്‍പ്പിട സൗകര്യം, വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഊര്‍ജ ദുര്വ്യയമില്ലാത്തതും ഈടുനില്‍ക്കുന്നതും എളുപ്പം റിപ്പയര്‍ ചെയ്യുന്നതുമായ വാഹനങ്ങള്‍ തുടങ്ങിയവ ഉല്പാദിപ്പിച്ച് എല്ലാവര്ക്കും ലഭ്യമാക്കുന്നതിനും, ജനങ്ങള്‍ക്ക് യഥാര്‍ഥത്തില്‍ ആവശ്യമുള്ള ഉൽപന്നങ്ങളും ഒപ്പംതന്നെ ഒഴിവുസമയവും ലഭിക്കുന്നതിനും തടസ്സമായിനില്‍ക്കുന്നത് മുതലാളിത്തത്തിെൻറ യുക്തിയല്ലാതെ മറ്റൊന്നുമല്ല.
ഉല്പാദനം കുറയ്ക്കുകയും കൂടുതല്‍ മെച്ചപ്പെട്ട ജീവിതം നയിക്കുകയും ചെയ്യുന്നത് തമ്മില്‍ ബന്ധമുണ്ടെന്ന് ഒരു വിഭാഗം ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. ഉദാഹരണമായി ഫ്രാന്‍സില്‍ നടന്ന ഒരു സര്‍വെയിലെ വിവരങ്ങളെ കുറിച്ച് ഗോർസ് വിശദീകരിക്കുന്നുണ്ട്.
- ജീവിത ശൈലിയില്‍ മാറ്റം വരുത്തിക്കൊണ്ടാണെങ്കില് വളര്‍ച്ച കുറയ്ക്കുവാനും വസ്തുക്കളുടെ ഉപഭോഗം ചുരുക്കുവാനും 53 ശതമാനം ജനങ്ങള്‍ ഒരുക്കമാണ്. ഒറ്റ സീസണില്‍ ഉപയോഗിച്ച് ദൂരെക്കളയുന്ന വസ്ത്രങ്ങളെക്കാള്‍ കൂടുതല്‍ കാലം ഈടുനില്‍ക്കുന്ന വസ്ത്രങ്ങളോടാണ് 68 ശതമാനം പേര്‍ക്കും താല്പര്യം. ഒറ്റ ഉപയോഗത്തിനുശേഷം വലിച്ചെറിഞ്ഞു കളയുന്ന പായ്ക്കറ്റുകളും തുടര്ന്നുപയോഗിക്കാന് കഴിയാത്ത പാത്രങ്ങളും ഒക്കെ അനാവശ്യവും ധൂര്‍ത്തുമാണെന്ന് 75 ശതമാനം പേരും കരുതുന്നു. ജനങ്ങള്‍ക്ക് അന്യോന്യം കാണുവാനും സംസാരിക്കാനുമുള്ള സൗകര്യമുണ്ടാക്കാന്‍ ആഴ്ചയില്‍ ഒരു രാത്രിയെങ്കിലും ടെലിവിഷന്‍ പരിപാടികള്‍ ഇല്ലാതിരിക്കുന്നത് നന്നെന്ന് കരുതുന്നവര്‍ 78 ശതമാനം എങ്കിലും വരും.
ഇൗ ജനതയുടേത് പോലെയുള്ള തിരിച്ചറിവിലേക്ക് സമൂഹത്തെ എത്തിക്കണമെങ്കിൽ നമ്മുടെ ഭരണാധികാരികൾ വിവരവും വിവേകവും ഇച്ഛാശക്തിയുമുള്ളവരാവണം. ജനങ്ങൾ ബോധമുള്ളവരാകണം. ഇൗ രണ്ടിെൻറയും അഭാവമാണ് ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്ന്. മുതലാളിമാർക്ക് പരവതാനിയും പാവങ്ങൾക്ക് ദുരിതങ്ങളും ഒരുക്കുന്ന 'ജനകീയ' നേതാക്കളെ തിരുത്താൻ പാകത്തിലുള്ള ശക്തമായ പ്രതിരോധം ഉയർന്നുവരേണ്ടതുണ്ട്. പ്രതിരോധത്തിെൻറ ഇടതുബോധെത്ത ജ്വലിപ്പിക്കാൻ പാകത്തിലുള്ള കനലുകൾമറഞ്ഞുകിടക്കുന്ന പ്രത്യയശാസ്ത്രത്തിെൻറ തുടർച്ചകൾ ഗോർസിലൂടെ ഉണ്ടാവേണ്ടത് കാലത്തിെൻറ അനിവാര്യതയാണ്. ആ ബോധത്തിൽ നിന്നും പ്രതിസന്ധി മറികടക്കാനാവുന്ന ഒരു കാലത്ത് അപരിഹാര്യമെന്ന് തോന്നുന്ന എല്ലാ പ്രശ്നങ്ങളുടെയും അന്ത്യം സംഭവിക്കുമെന്നും ഭാവി പ്രതീക്ഷാനിർഭരമാവുമെന്നുമുള്ള യാഥാർഥ്യത്തിലേക്കാണ് ഗോർസ് വിരൽചൂണ്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.