വി​ശ്വാ​സി​ക​ളു​ടെ മ​ഹാ​സം​ഗ​മം 

‘‘ജ​ന​ങ്ങ​ളേ, നി​ങ്ങ​ളു​ടെ ര​ക്​​ത​വും ധ​ന​വും അ​ഭി​മാ​ന​വും പ​വി​ത്ര​മാ​ണ്; ഇൗ ​ദി​ന​ത്തി​െ​ൻ​റ​യും ഇൗ ​മാ​സ​ത്തി​െ​ൻ​റ​യും ഇൗ ​നാ​ടി​െ​ൻ​റ​യും പ​വി​ത്ര​ത​പോ​ലെ. അ​തി​നാ​ൽ നി​ങ്ങ​ൾ അ​വ പ​ര​സ്​​പ​രം കൈ​യേ​റ​രു​ത്.’’
- മുഹമ്മദ്​ നബിയുടെ അറഫ പ്രസംഗത്തിൽനിന്ന്​

 


ഇന്ന്​ അറഫദിനം​. മക്കയിലെ പ്രവിശാലമായ അറഫ മൈതാനിയിൽ ​േലാകത്തി​​​​െൻറ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ദശലക്ഷക്കണക്കിൽ ഹാജിമാർ ഒന്നായി സമ്മേളിക്കുന്ന ഹജ്ജിലെ ഏറ്റവും വലിയ സംഗമനാൾ. ഹജ്ജ്​ കർമാനുഷ്​ഠാനങ്ങളിൽ അതിപ്രധാനമാണ്​ ഇൗ മഹാസമ്മേളനം. ‘ഹജ്ജ്​ അറഫയാണ്​’ എന്നു പറഞ്ഞു മുഹമ്മദ്​ നബി.
ദുൽഹജ്ജ്​ എട്ടുമുതൽ 13​ വരെയുള്ള ദിനങ്ങളിലാണ്​ ഹജ്ജിലെ അനുഷ്​ഠാനങ്ങൾ. ദുൽഹജ്ജ്​ എട്ടിന്​ രാവിലെ ഹജ്ജി​​​​െൻറ പ്രത്യേക വസ്​ത്രംധരിച്ച്​ ഹാജിമാർ മക്കയിൽനിന്ന്​ അഞ്ച്​ കിലോമീറ്റർ ദൂരമുള്ള മിനായിലെത്തി അവിടെ തങ്ങുന്നു. പിറ്റേന്ന്​ സൂര്യോദയശേഷം മഹാസംഗമത്തിന്​ അറഫയിലേക്ക്​ പുറപ്പെടുന്നു. പുരുഷന്മാരെല്ലാം ശുഭ്രവസ്​ത്രമാണ്​ ധരിക്കുന്നത്​. ഉടുക്കാനൊരു തുണിയും പുതക്കാൻ ഒരു മേൽമുണ്ടും മാത്രം. സകലരുടെയും നാവിൽനിന്ന്​ പുറത്തുവരുന്നത്​ ഭക്​തിസാന്ദ്രമായ തൽബിയത്തി​​​​െൻറ മന്ത്രധ്വനികൾ. 

നാലു​ സഹസ്രാബ്​ദങ്ങൾക്കു​ മുമ്പ്​ കഅ്​ബനിർമാണം പൂർത്തിയായശേഷം പ്രവാചകനായ ഇബ്രാഹീം നബിയോട്​ അല്ലാഹു കൽപിച്ചു: ‘‘ജനങ്ങളിൽ ഹജ്ജിന്​ വിളംബരം ചെയ്യുക. കാൽനടയായി വരാൻ കഴിയുന്നവർ അങ്ങനെ, വിദൂര പ്രദേശങ്ങളിൽനിന്ന്​ യാത്ര ചെയ്​ത്​ ക്ഷീണിച്ച ഒട്ടകപ്പുറത്ത്​ വരാൻ കഴിയുന്നവർ അങ്ങനെ വര​െട്ട.’’ അദ്ദേഹം ലോകത്തോട്​ ഹജ്ജിന്​ ആഹ്വാനം ചെയ്​തു. അതി​​​​െൻറ പ്രതിധ്വനിയായാണ്​ ഹാജിമാർ ലോകത്തി​​​​െൻറ വിവിധ ഭാഗങ്ങളിൽനിന്ന്​ ‘‘ലബ്ബൈക’’ (ഞാനിതാ ഉത്തരം ചെയ്​തിരിക്കുന്നു) എന്ന മുദ്രാവാക്യം മുഴക്കി പരിശുദ്ധ മക്കയിലേക്ക്​ പ്രവഹിക്കുന്നത്​. മിനാ, അറഫ, മുസ്​ദലിഫ എന്നിവിടങ്ങളിലെല്ലാം ഇൗ മുദ്രാവാക്യം ആവർത്തിക്കുന്നു.

എ​​​​െൻറ നാഥൻ എന്നെ മക്കയിലേക്ക്​ വിളിച്ചു, ഞാനിതാ എത്തിയിരിക്കുന്നു. മിനായിൽ, അറഫയിൽ, മുസ്​ദലിഫയിൽ, വീണ്ടും മിനായിൽ എല്ലായിടത്തും ഞാനിതാ ഹാജർ -ഇതാണ്​ തൽബിയത്ത്​ മന്ത്രത്തി​​​​െൻറ അർഥം. നാഥനായ അല്ലാഹു എപ്പോൾ എവിടെ വിളിച്ചാലും അണയാൻ ഒരുക്കമാണെന്ന സർവസന്നദ്ധതയുടെ പ്രഖ്യാപനമാണിത്​. ഹാജിമാര​ുടെ വെള്ളവസ്​ത്രം ലാളിത്യത്തി​​​​െൻറയും നൈർമല്യത്തി​​​​െൻറയും പ്രതീകമാണെന്നതുപോലെ തീർഥാടകരിൽ മരണം അനുസ്​മരിപ്പിക്കുന്നതുകൂടിയാണ്​. ശവക്കച്ചയോട്​ സാമ്യമുണ്ട്​ അതിന്​. തൽബിയത്ത്​ മുഴക്കി വാഹനങ്ങളിലും കാൽനടയായും അറഫയിലേക്ക്​ പ്രവഹിക്കുന്ന മനുഷ്യ മഹാസമുദ്രം പുനരുത്ഥാനനാളിൽ ദൈവസന്നിധിയിലേക്കൊഴുകുന്ന മാനവസമൂഹത്തി​​​​െൻറ പ്രതീകാത്​മക ചിത്രം കൂടിയാണ്​.വിശുദ്ധഭൂമിയായ ഹറമി​​​​െൻറയും അറഫയുടെയും അതിർത്തിയിൽ സ്​ഥിതിചെയ്യുന്ന മസ്​ജിദുന്നമിറയിൽ ഹജ്ജി​​​​െൻറ അമീർ ജനലക്ഷങ്ങളെ അഭിസംബോധനചെയ്​ത്​ പ്രഭാഷണം നടത്തുന്ന ഇന്ന്​ മധ്യാഹ്​നസമയത്ത്​ നിർവഹിക്കപ്പെടുന്ന പ്രഭാഷണം ഇസ്​ലാമി​​​​െൻറ മൗലിക വിശ്വാസകാര്യങ്ങൾ മുതൽ മനുഷ്യജീവിതത്തി​​​​െൻറ വിവിധ മണ്ഡലങ്ങൾ സ്​പർശിക്കുന്നതായിരിക്കും. ലോക ഇസ്​ലാമിക സമൂഹത്തിനുള്ള വാർഷിക സ​േന്ദശമാണിത്​.
മി​നാ​യി​ൽ നി​ന്ന്​ അറഫ സംഗമത്തിന്​ നീ​ങ്ങു​ന്ന ഹാ​ജി​മാ​ർ
 

14​ ശതകങ്ങൾക്കു​മുമ്പ്​ അന്ത്യപ്രവാചകനായ മുഹമ്മദ്​ നബി ലക്ഷത്തിൽപരം അനുചരന്മാരെ അഭിമുഖീകരിച്ച്​ നടത്തിയ പ്രസിദ്ധമായ വിടവാങ്ങൽ പ്രസംഗത്തി​​​​െൻറ തുടർച്ചയാണ്​ അന്നുമുതൽ മുടങ്ങാതെ നിർവഹിക്കുന്ന നമിറപ്രസംഗം. അന്നവിടെ പള്ളിയില്ല. പരന്നുകിടക്കുന്ന താഴ്​വരയിൽവെച്ചായിരുന്നു പ്രസംഗം. പ്രവാചക​​​​െൻറ നാവിൽനിന്ന്​ ഉതിരുന്ന ഒാരോ വാക്യവും റബീഅത്തുബ്​നു ഉമയ്യത്തുബ്​നു ഖലഫ്​ എന്ന ശിഷ്യൻ ഉച്ചത്തിൽ ഏറ്റുപറഞ്ഞാണ്​ ജനങ്ങളുടെ ചെവിയിലെത്തിച്ചത്​. ദേഹവിയോഗത്തി​​​​െൻറ മൂന്നുമാസം മുമ്പ്​ ഹിജ്​റ പത്താംവർഷം നടത്തിയ ​െഎതിഹാസികമായ ആ പ്രഭാഷണം ഒരു മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു. അതിൽ ചിലത്​ ഇങ്ങനെ വായിക്കാം.
‘ജനങ്ങളേ, നിങ്ങളുടെ രക്​തവും ധനവും അഭിമാനവും പവിത്രമാണ്​; ഇൗ ദിനത്തി​​​​െൻറയും ഇൗ മാസത്തി​​​​െൻറയും ഇൗ നാടി​​​​െൻറയും പവിത്രതപോലെ. അതിനാൽ നിങ്ങൾ അവ പരസ്​പരം കൈയേറരുത്​. നാഥനുമായി നിങ്ങളൊരിക്കൽ കണ്ടുമുട്ടും. തദവസരം നിങ്ങളുടെ ചെയ്​തികളെപ്പറ്റി അവൻ ചോദിക്കും. അതിനാൽ ആരുടെയെങ്കിലും പക്കൽ വല്ല അമാനത്തുമുണ്ടെങ്കിൽ അത്​ അവകാശികൾക്ക്​ തിരിച്ചേൽപിച്ചുകൊള്ളുക.

അറിഞ്ഞുകൊള്ളുക, പലിശയിടപാട്​ മുഴുവൻ റദ്ദ്​ ചെയ്യപ്പെട്ടിരിക്കുന്നു. നിങ്ങളുടെ മൂലധനം നിങ്ങൾക്കുണ്ടായിരിക്കും. നിങ്ങൾ അനീതിക്കിരയാകാനും അനീതി കാണിക്കാനും അനുവദിക്കുകയില്ല. പലിശയെല്ലാം അല്ലാഹു ദുർബലപ്പെടുത്തിയിരിക്കുന്നു....അറിയുക, ഇസ്​ലാമി​​​​െൻറ പൂർവകാലത്തെ സകല രക്​തപ്പകയും പ്രതികാര നടപടിയും റദ്ദു ചെയ്യപ്പെട്ടിരിക്കുന്നു. ജനങ്ങളേ, നിങ്ങളുടെ പത്​നിമാർക്ക്​ നിങ്ങളോ​െട​ന്നപോലെ നിങ്ങൾക്ക്​ അവരോടും ബാധ്യതയുണ്ട്​. സ്​ത്രീകൾ അല്ലാഹു നിങ്ങളെ ഏൽപിച്ച അമാനത്താണ്​. അല്ലാഹുവി​​​​െൻറ മൊഴിപ്രകാരമാണ്​ അവരുമായി ​ൈലംഗികവേഴ്​ച നിങ്ങൾക്ക്​ അനുവദിച്ചിരിക്കുന്നത്​.ജനങ്ങളേ, നിങ്ങൾക്കായി രണ്ട്​ സംഗതികൾ വി​േട്ടച്ചാണ്​ ഞാൻ പോകുന്നത്​. അത്​ രണ്ടും മുറുകെപ്പിടിച്ചാൽ എ​​​​െൻറശേഷം നിങ്ങളൊരിക്കലും പിഴച്ചുപോകുന്നതല്ല; അല്ലാഹുവി​​​​െൻറ ഗ്രന്​ഥവും അവ​​​​െൻറ ദൂത​​​​െൻറ ചര്യയുമാണവ.
 
ഹ​ജ്ജി​​​​െൻറ സു​​പ്ര​ധാ​ന ച​ട​ങ്ങാ​യ അ​റ​ഫാ​സം​ഗ​മ​ത്തി​നി​ടെ ഹാ​ജി​മാ​ർ ന​മ​സ്​​കാ​ര​ത്തി​ന്​ അ​ണി​നി​ര​ന്ന​പ്പോ​ൾ- ഫയൽചിത്രം
 

മാനവസമുദായമേ, നിങ്ങളുടെ ദൈവം ഒന്ന്​. പിതാവ്​ ഒന്ന്​. നിങ്ങളെല്ലാം ആദമിൽനിന്ന്​ ഉണ്ടായതാണ്​; ആദമോ മണ്ണിൽനിന്നും. കൂടുതൽ ദൈവഭക്​തിയുള്ളവനാരോ അവനത്രേ അല്ലാഹുവിങ്കൽ കൂടുതൽ ശ്രേഷ്​ഠൻ. അറബിക്ക്​​ അനറബിയെക്കാളോ അനറബിക്ക്​ അറബിയെക്കാളോ ദൈവഭക്​തികൊണ്ടല്ലാതെ ഒരു മഹത്ത്വവുമില്ല.നമിറയിലെ പ്രഭാഷണശേഷം ഹാജിമാർ പകൽനമസ്​കാരങ്ങൾ ഒന്നിച്ച്​ നിർവഹിച്ചശേഷം സൂര്യാസ്​തമയംവരെ ദൈവിക കീർത്തനം, പ്രാർഥന, ഖുർആൻ പാരായണം മുതലായ പുണ്യകർമങ്ങളിൽ നിരതരാവുന്നു. ​െഎഹികവും പാരത്രികവുമായ ആവശ്യങ്ങളുടെയും ആഗ്രഹാഭിലാഷങ്ങളുടെയും പൂർത്തീകരണത്തിനും പാപമുക്​തിക്കുംവേണ്ടി കരളുരുകി കണ്ണീർവാർത്ത്​ ജഗന്നിയന്താവിനോട്​ പ്രാർഥിക്കുന്നു.

പാപപങ്കിലമാണ്​ മനുഷ്യജീവിതം. പലതരം പ്രലോഭനങ്ങളിലൂടെ അവനെ തിന്മയിലേക്ക്​ നയിക്കുന്ന അദൃശ്യമായ പൈശാചികശക്​തി അവ​​​​െൻറ കൂടെയുണ്ട്​. മനുഷ്യന്​ ദൈവാനുഗ്രഹങ്ങളും പാപമുക്​തിയും ലഭിക്കുന്നത്​ അവന്​ അസഹ്യമാകുന്നു. മനുഷ്യന്​ ഏറ്റവുമധികം ദൈവകാരുണ്യം ലഭിക്കുന്ന ദിവസം അറഫദിനമായതിനാൽ പിശാചിന്​ കൂടുതൽ ദൈന്യതയും ജാള്യവും വി​േദ്വഷവും അനുഭവപ്പെടുന്നത്​ അന്നാണ്​. പ്രവാചകൻ പറഞ്ഞു: ‘‘അറഫദിനത്തെപ്പോലെ പിശാച്​ നിന്ദ്യനും ദൈന്യനും രോഷാകുലനുമായി കാണപ്പെടുന്ന മറ്റൊരു ദിനവുമില്ല.’’
Tags:    
News Summary - arafa day- opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.