തോളറ്റംവരെ നീണ്ടുവളർന്ന മുടി. ആരെയുംകൂസാത്ത ഭാവം. ഭയത്തിെൻറ കണികപോലുമില്ലാതെ ക്രീസിൽ ബാറ്റുമായി നിൽക് കുന്ന അയാളുടെ ചിത്രം രാജ്യത്തിെൻറ ആവേശമായി മാറിയത് വളെരപ്പെട്ടെന്നായിരുന്നു. ഉന്നതകുലജാതർ പാഡുകെട്ടിയ ിറങ്ങുന്ന കളിയുടെ നടുത്തളത്തിലേക്ക് പിന്നാക്കസംസ്ഥാനമായ ഝാർഖണ്ഡിലെ ഒറ്റമുറി വീട്ടിൽനിന്ന് മഹേന്ദ്ര സി ങ് ധോണിയെന്ന ആ യുവാവ് ചങ്കൂറ്റേത്താടെ കയറിയെത്തിയപ്പോൾ ഇന്ത്യൻ യുവാക്കൾക്ക് പുതിയ മാതൃകാതാരം പിറകൊണ ്ടു. പ്രാരബ്ധങ്ങളുടെ ബൗണ്ടറികൾ പിന്നിട്ട പ്രചോദനങ്ങൾക്കൊപ്പം ലിറ്ററുകണക്കിന് പശുവിൻപാൽ കുടിച്ചുവളർന്ന തടക്കമുള്ള കഥകളും അതിന് ആക്കംകൂട്ടി. സചിൻ ടെണ്ടുൽകറെപ്പോലെ സ്വാഭാവിക പ്രതിഭാശേഷിയുടെ പിൻബലം അയാൾക്കുണ്ടായിരുന്നില്ല. രാഹുൽ ദ്രാവിഡിെൻറ സാങ്കേതികത്തികവുകളുടെ നാലയലത്തുപോലുമെത്തിയിരുന്നുമില്ല. പക്ഷേ, അടിയുറച്ച മനോബലവും ‘ഹെലികോപ്ടർ ഷോട്ട്’ പോലെ സ്വയം പരിവർത്തിപ്പിച്ചെടുത്ത ‘ഹോംമെയ്ഡ്’ ബാറ്റിങ്, വിക്കറ്റ്കീപ്പിങ് ടെക്നിക്കുകളുമായി ഇന്ത്യൻ ക്രിക്കറ്റിലെ അതിപ്രശസ്ത കളിക്കാരിലൊരാളായി അയാൾ മാറി. കാറ്റിലും കോളിലുമിളകാത്ത ‘മിസ്റ്റർ കൂൾ’ കപ്പിത്താനായി വിളിപ്പേരു ചാർത്തിക്കിട്ടിയ ധോണി കളി കണ്ട ഏറ്റവും മികച്ച ‘ഫിനിഷർ’മാരിലൊരാളായി മാറിയതും ചരിത്രം.
ഫിനിഷിങ്ങിെൻറ ആ മായക്കാഴ്ചകൾ ഫിനിഷിങ് പോയൻറിലാണോ എന്നതാണ് ഇപ്പോൾ വർത്തമാനം. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിെൻറ മുൻനിര കളിക്കാർക്കുള്ള കരാർപട്ടികയിൽനിന്ന് ധോണി പുറത്തായിരിക്കുന്നു. ദേശീയ ടീമിനുമേൽ അനിഷേധ്യ സ്വാധീനം ചെലുത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന് പടിയിറങ്ങാൻ നേരമായെന്ന സംശയങ്ങളുയർത്തുകയാണ് പുതിയ കോൺട്രാക്ട് ലിസ്റ്റ്. ആ സന്ദേഹത്തിൽ േധാണിയുെട വിരമിക്കൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണിേപ്പാൾ. 2014ൽ ടെസ്റ്റിൽനിന്ന് വിരമിച്ച, 2017ൽ ട്വൻറി20 ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ ധോണി ആറുമാസമായി കളത്തിലുണ്ടായിരുന്നില്ല. ഒന്നര ദശാബ്ദം നീളുന്ന അന്താരാഷ്ട്ര കരിയറിെൻറ അവസാനത്തെച്ചൊല്ലി ചർച്ചകൾ സജീവമാകുേമ്പാൾ ഝാർഖണ്ഡ് ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയിരിക്കുന്നു മുൻ ക്യാപ്റ്റൻ. എങ്കിലും ആരാധകർ ആശങ്കയിലാണ്.
സ്റ്റംപിനു പിന്നിൽ പന്തു പെറുക്കിയെടുക്കുന്നതിനേക്കാൾ കുഞ്ഞുന്നാളിൽ അയാളെ മോഹിപ്പിച്ചിരുന്നത് ഗോൾവല കുലുങ്ങാതെ കാക്കുന്ന മെയ്വഴക്കങ്ങളായിരുന്നു. ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലെ വീടുവിട്ട് പാൻ സിങ് ധോണി 1964ൽ റാഞ്ചിയിലെത്തിയത് പൊതുമേഖല കമ്പനിയിലെ പമ്പ് ഓപറേറ്റർ ജോലിക്കുവേണ്ടി. മെകോൺ കമ്പനിയിലെ സ്റ്റേഡിയത്തിനടുത്ത് ഒരു ബെഡ്റൂം മാത്രമുള്ള അപാർട്മെൻറിലായിരുന്നു പാൻസിങ്ങും കുടുംബവും താമസം. 1981 ജൂലൈ ഏഴിനാണ് പാൻ സിങ്ങിെൻറ രണ്ടാമത്തെ മകനായി മഹേന്ദ്ര സിങ് ധോണിയുടെ ജനനം. നന്നായി പഠിച്ച് മകൻ തരക്കേടില്ലാത്ത ജോലി നേടുന്നതായിരുന്നു സിങ്ങിെൻറ സ്വപ്നം. അച്ഛെൻറ കർശന ശാസനകൾക്കു നടുവിൽ പുലർച്ച എഴുന്നേറ്റ് പഠിക്കുന്ന ധോണിക്ക് പക്ഷേ, വൈകുന്നേരങ്ങളിൽ കളിയായിരുന്നു മുഖ്യം. റാഞ്ചിയിലെ ശ്യാമലി ഡി.എ.വി ജവഹർ വിദ്യാമന്ദിറിൽ പഠിക്കുേമ്പാൾ ഫുട്ബാളിലും ബാഡ്മിൻറണിലും ജില്ലാതല കളിക്കാരനായിരുന്നു ധോണി. ടീമിെൻറ ഗോൾകീപ്പറായിരുന്ന പയ്യനെ ക്രിക്കറ്റ് കളിക്കാൻ പറഞ്ഞയച്ചത് സ്കൂളിലെ ഫുട്ബാൾ കോച്ച്. പ്രാദേശിക ക്രിക്കറ്റ് ക്ലബിന് താൽക്കാലികമായി ഒരു വിക്കറ്റ് കീപ്പറെ ആവശ്യമായപ്പോൾ മുമ്പ് ക്രിക്കറ്റ് കളിച്ച് പരിചയമൊന്നുമില്ലാത്ത േധാണിയെ കോച്ച് പറഞ്ഞയച്ചത് ഗോൾകീപ്പിങ്ങിലെ മിടുക്ക് കണക്കിലെടുത്തായിരുന്നു.
ഗോൾവലക്ക് മുന്നിലെന്നപോലെ സ്റ്റംപിനു പിന്നിലും തിളങ്ങിയതോടെ അവൻ കമാൻേഡാ ക്രിക്കറ്റ് ക്ലബിെൻറ സ്ഥിരം വിക്കറ്റ് കീപ്പറായി. കളി കാര്യമായെടുത്തതോടെ സംസ്ഥാന അണ്ടർ 16 ടീമിൽ. അവിടെയും തിളങ്ങിയതോടെ ക്രിക്കറ്റിലായി പൂർണശ്രദ്ധ. കളിയിലെ തിളക്കം ഇന്ത്യൻ റെയിൽേവയിൽ ടിക്കറ്റ് ഇൻസ്പെക്ടറുടെ ജോലി സമ്മാനിച്ചു. 2004ൽ നെയ്റോബിയിൽ നടന്ന ത്രിരാഷ്ട്ര ഏകദിന ടൂർണമെൻറിൽ ഇന്ത്യ എക്കുവേണ്ടി രണ്ടു സെഞ്ച്വറികൾ നേടിയതോടെ ധോണി ‘നോട്ടപ്പുള്ളി’യായി. ഏകദിനത്തിൽ അരങ്ങേറി ഒരു വർഷത്തിനകം 148ഉം 183ഉം റൺസടിച്ച രണ്ട് മിന്നും െസഞ്ച്വറികളിലൂടെ കളിക്കമ്പക്കാരുടെ മാനസപുത്രനായി. വിഖ്യാതമായ കരിയറിലേക്ക് വെച്ചടികയറുകയായിരുന്നു പിന്നീടങ്ങോട്ടുള്ള നാളുകളിൽ.
രാജ്യത്തെ പരമോന്നത പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്നക്കു പുറമെ പത്മശ്രീയും പത്മഭൂഷണും ധോണിയെ തേടിയെത്തി. എം.ടി.വിയുടെ യൂത്ത് ഐക്കൺ പുരസ്കാരം മുതൽ ബ്രിട്ടീഷ് യൂനിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് വരെ നീളുന്ന ബഹുമതികൾ. ക്രീസിലാകട്ടെ, ക്യാപ്റ്റനായി കൂടുതൽ രാജ്യാന്തര മത്സരങ്ങൾ കളിച്ച താരം, കൂടുതൽ സ്റ്റംപിങ് നടത്തിയ വിക്കറ്റ് കീപ്പർ തുടങ്ങി ധോണിയെ ഇതിഹാസസമാനമാക്കിയ വിശേഷണങ്ങൾക്ക് ദൈർഘ്യേമറെയാണ്.
പഴയ പോസ്റ്റർബോയ് ലുക്കിൽനിന്ന് മാറി പാകതയുള്ള ക്യാപ്റ്റനായശേഷം വിമർശനങ്ങളുടെ ക്രീസിലും ധോണിക്ക് പലവട്ടം ഗാർഡെടുക്കേണ്ടിവന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിെൻറ നായകനായ ധോണി, കിങ്സിെൻറ ഉടമയും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡൻറുമായ എൻ. ശ്രീനിവാസെൻറ സ്വന്തക്കാരനായി. ആ ബലത്തിൽ ടീമിൽ തെൻറ താൽപര്യങ്ങൾ നടപ്പാക്കാൻ ക്യാപ്റ്റൻ കാര്യമായി മെനക്കെട്ടുവെന്ന് അണിയറ വർത്തമാനങ്ങൾ ഒരുപാടായിരുന്നു. ഇതിഹാസസമാനരായ സീനിയർ കളിക്കാരിൽ പലർക്കും അർഹിക്കുന്ന രീതിയിൽ വിടപറയാൻപോലും അവസരം നൽകാതെ പുറത്തേക്ക് വഴിചൂണ്ടിയെന്ന് ധോണിക്കുനേരെ ആരോപണങ്ങളുമുയർന്നു. ഇന്നിപ്പോൾ സ്വന്തം കരിയർ അസ്തമയ വേളയിലെത്തിനിൽക്കുന്ന സമയത്ത് പഴയ പുലി സൗരവ് ഗാംഗുലിയാണ് ബി.സി.സി.ഐ പ്രസിഡൻറ്. കാലം ധോണിക്കുവേണ്ടി കാത്തുവെച്ചതെന്താകുമെന്ന് കാത്തിരുന്നുതന്നെ കാണണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.