അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള ഇടതുപക്ഷ സര്‍ക്കാറിെൻറ നീക്കം അത്യധികം അത്ഭുതപ്പെടുത്തുന്നു. മാറിമാറി വന്ന സര്‍ക്കാറുകളുടെ കാലത്ത് ഈ പദ്ധതിക്കായി ശ്രമങ്ങള്‍ നടന്നെങ്കിലും ശക്തമായ ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് പിന്നോട്ടുപോകുകയാണുണ്ടായത്. മഹാപ്രളയത്തില്‍നിന്നും പിന്നീടുണ്ടായ അതിഗുരുതരമായ പ്രകൃതി ദുരന്തങ്ങളില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പാരിസ്ഥിതിക സംരക്ഷണത്തിെൻറ അനിവാര്യത ബോധ്യപ്പെട്ടിട്ടും അതെല്ലാം തള്ളിക്കളഞ്ഞ് പരിസ്ഥിതിയെ പാടെ തകര്‍ക്കുന്നതും ജനങ്ങള്‍ക്ക് ദ്രോഹകരവുമായ അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിന് ഒരു ന്യായീകരണവുമില്ല. ജനതാല്പര്യമല്ല; സര്‍ക്കാറിലെ നിർമാണ ലോബിയുടെയും കോണ്‍ട്രാക്ടര്‍മാരുടെയും താല്പര്യം സംരക്ഷിക്കുകയാണ് ഇവിടെ ലക്ഷ്യമെന്ന് വ്യക്തമാണ്.
ശാസ്ത്ര-സാങ്കേതിക-പാരിസ്ഥിതിക-സാമൂഹിക പഠനങ്ങളിലെല്ലാം പ്രയോജനരഹിതവും അപ്രസക്തവുമാണെന്ന് തെളിഞ്ഞിട്ടുള്ള അതിരപ്പിള്ളി പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണം. പദ്ധതിക്കെതിരെ ആധികാരികമായി ഉയര്‍ന്നുവന്നിട്ടുള്ളത് പ്രധാനമായും താഴെപറയുന്ന പ്രശ്നങ്ങളാണ്.
1. ഈ പദ്ധതിക്കാവശ്യമായ ജലലഭ്യത ഇല്ല.
2. പദ്ധതികൊണ്ട് ലക്ഷ്യമിട്ട വൈദ്യുതി ഉൽപാദിപ്പിക്കാനാവില്ല.
3. വൈദ്യുതി ഉൽപാദനച്ചെലവ് കണക്കാക്കിയതിലും വളരെ
കൂടുതലാകും.
4. ചാലക്കുടി കീഴ് നദീത്തടങ്ങളിലെ കുടിവെള്ള-ജലസേചന ആവശ്യങ്ങളെ ദോഷകരമായി ബാധിക്കും.
5. ഈ മേഖലയിലെ 14,000 ഹെക്ടര്‍ ജലസേചന സൗകര്യം
ഇല്ലാതാക്കും.
6. ഇരുപതില്പരം തദ്ദേശഭരണ സ്ഥാപനങ്ങളിലെ കുടിവെള്ള ലഭ്യത കുറക്കും.
7. അതിരപ്പിള്ളി പദ്ധതി വരുന്നതോടെ നിര്‍ത്തലാക്കപ്പെടുന്ന ഇടമലയാര്‍ ഒാഗ്മെേൻറഷന് സ്കീമില്‍നിന്നും ഇപ്പോള്‍ ഉൽപാദിപ്പിക്കുന്ന വൈദ്യുതി നഷ്ടപ്പെടും.
8. പെരിയാറിലെ ജലലഭ്യത
കുറയും.
9. ആദിവാസി സമൂഹത്തിെൻറ ജീവിതത്തെയും ആവാസവ്യവസ്ഥയെയും പ്രതികൂലമായി
ബാധിക്കും.
10. അപൂർവ ജീവജാലങ്ങളുടെ
നിലനില്‍പ്പ് ഇല്ലാതാകും.
11. ജനലക്ഷങ്ങളെ ആകര്‍ഷിക്കുന്ന അതിരപ്പിള്ളി-വാഴച്ചാല്‍ ജലപാതങ്ങളിലേക്കുള്ള നീരൊഴുക്കിന് ഗണ്യമായ കുറവുണ്ടാകും. ഇത് ഈ മേഖലയിലെ വിനോദസഞ്ചാരത്തെ പ്രതികൂലമായി ബാധിക്കും.
12. സൗരോർജം പ്രയോജനപ്പെടുത്തി നെടുമ്പാശ്ശേരി വിമാനത്താവളം പ്രവര്‍ത്തിക്കുന്ന അനുഭവത്തിെൻറ അടിസ്ഥാനത്തില്‍ ബദല്‍ ഊർജസ്രോതസ്സുകള്‍ കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. സൗരോർജത്തിെൻറ അനന്തസാധ്യതകളെ പൂർണമായും പ്രയോജനപ്പെടുത്തണം.
ഇതെല്ലാം കണക്കിലെടുത്ത് കേവലം പാഴ്െച്ചലവിന് ഇടവരുത്തുന്നതും പ്രകൃതിയെ തകര്‍ക്കുന്നതുമായ ജനദ്രോഹ പദ്ധതിക്കുവേണ്ടി കെ.
എസ്.ഇ.ബിക്ക് സര്‍ക്കാര്‍ നല്കിയ അനുമതിയും ബന്ധപ്പെട്ട എന്‍.ഒ.സി.യും മുഖ്യമന്ത്രി റദ്ദാക്കണം.
നീക്കം ഉപേക്ഷിക്കണം –മുല്ലപ്പള്ളി
ധിറുതിപിടിച്ച് വീണ്ടും അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് ആവശ്യപ്പെട്ടു. പ്രകൃതിയെ ചൂഷണം ചെയ്യുകയാണ് കണ്ണൂര്‍ ലോബി. അതിന് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രിയും വ്യവസായമന്ത്രിയുമാണ്. സി.പി.എമ്മിെൻറ പ്രകൃതി സ്നേഹം കാപട്യമാണ്. ഒരിക്കല്‍ ഉപേക്ഷിച്ചെന്ന് നിയമസഭയിൽ പറഞ്ഞ പദ്ധതിയാണ് ഇപ്പോള്‍ പൊടിതട്ടി പുറത്തെടുത്തത്. ഇത് കരാറുകാരുടെ താല്പര്യം സംരക്ഷിക്കാനും കോടികള്‍ തട്ടിയെടുക്കാനുമാണ്.
അനുവദിക്കില്ല –സി.പി.ഐ
സർക്കാർ എൻ.ഒ.സി നൽകിയാലും അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് തൃശൂർ സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്. പദ്ധതി ഉപേക്ഷിക്കുകയാണെന്ന് നിയമസഭയിൽ മന്ത്രി എം.എം. മണി പറഞ്ഞതാണ്. എന്നിട്ടും പദ്ധതി ഉയർത്തിക്കൊണ്ടുവരുന്നത് തൽപരകക്ഷികളുടെ ഇടപെടൽ മൂലമായിരിക്കും. പരിസ്ഥിതിക്കും ആവാസ വ്യവസ്ഥക്കും ദോഷം ചെയ്യുന്ന പദ്ധതി ഉപേക്ഷിക്കുന്നതാണ് നല്ലത്. പരിസ്ഥിതി സംരക്ഷണത്തിെൻറ പ്രാധാന്യം കേരളം നന്നായി മനസ്സിലാക്കിയ രണ്ട് വർഷമാണ് കടന്നുപോയത്. പ്രകൃതി നൽകുന്ന അത്തരം പാഠങ്ങൾ ഉൾക്കൊള്ളണമെന്നും വത്സരാജ് ചൂണ്ടിക്കാട്ടി.
അഴിമതിക്ക് –കെ. സുരേന്ദ്രൻ
പരിസ്ഥിതിക്കും ജൈവ വൈവിധ്യത്തിനും ഭീഷണിയായ അതിരപ്പള്ളി ജല വൈദ്യുതി പദ്ധതി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നത് ഭരണത്തിെൻറ അവസാന വർഷത്തിൽ പണമുണ്ടാക്കാനുള്ള അഴിമതി ലക്ഷ്യമിട്ടാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനെ ലാവലിൻ ഭൂതം വിട്ടുപോയിട്ടില്ല. അതിരപ്പിള്ളിയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല. വനാവകാശ നിയമമുൾെപ്പടെ ലംഘിച്ചാണ് സർക്കാർ നീക്കം. വനവാസികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം.
ചെറുക്കും –എ.ഐ.വൈ.എഫ്
200 ഹെക്ടറിലെ ജൈവ വൈവിധ്യവും സ്വാഭാവിക വനവും നശിപ്പിച്ച്, ആദിവാസി ജനതയെ കുടിയൊഴിപ്പിച്ച്, ചാലക്കുടി പുഴയെ നശിപ്പിച്ച് ജലവൈദ്യുത പദ്ധതി നടപ്പാക്കാനുള്ള നീക്കത്തെ എന്ത് വില കൊടുത്തും ചെറുക്കുമെന്ന് എ.െഎ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.പി. സന്ദീപ് പറഞ്ഞു. തൃശൂരിൽ എ.െഎ.വൈ.എഫ് സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാഗ്ദാനലംഘനം –വെൽഫെയർ പാർട്ടി
അതിരപ്പിള്ളി പദ്ധതിക്ക് എൻ.ഒ.സി നൽകിയത് വാഗ്ദാനലംഘനവും വഞ്ചനയുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. പദ്ധതിയിൽനിന്ന് പിന്മാറുകയാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി നിയമസഭയിൽ അറിയിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഇറക്കാതെ സർക്കാർ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. സർക്കാർ നിലപാടിൽനിന്ന് പിന്മാറിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ച് പദ്ധതിയെ പ്രതിരോധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.