??????????????? ????? ??????? ?????????????????????? ????? ???????? ??????????????? ??? ??? ??????????

ബാബ ലാൽ ദാസിനെ അയോധ്യ ഇപ്പോൾ ഓർക്കുന്നേയില്ല..

നവംബർ 16ന്​ ബാബ ലാൽ ദാസിൻെറ 26ാം ചരമവാർഷികമാണ്​. അയോധ്യയിലെ രാം ജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യപൂജാരിയായിരുന്ന ല ാൽ ദാസിൻെറ ചരമവാർഷികം. പക്ഷേ, കാൽ നൂറ്റാണ്ട്​ മുമ്പ്​ അങ്ങനെയൊരാൾ ജീവിച്ചിരുന്നുവെന്നും ഹിന്ദു -മുസ്​ലിം മൈത ്രിയുടെ അതിശക്​തനായ വക്​താവായിരുന്നുവെന്നും അയോധ്യയിൽ ഇന്ന്​ ആരും ഓർക്കുന്നില്ല. ബാബരി മസ്​ജിദ്​ തകർത്ത സ് ​ഥലം ക്ഷേത്ര നിർമാണത്തിന്​ വിട്ടുകൊടുക്കണ​െമന്ന്​ സുപ്രീം കോടതി വിധി പറഞ്ഞപ്പോൾ പോലും ബാബ ലാൽ ദാസിനെ ആരു ം ഓർത്തില്ല. കാരണം, സൗഹൃദത്തിൻെറ ഓർമകൾ ഇ​പ്പേൾ അയോധ്യക്ക്​ ആവശ്യമില്ലാത്ത ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു.

ബാബ ലാൽ ദാസ്​ വെറുതെയങ്ങ്​ മരിക്കുകയായിരുന്നില്ല. 1993 നവംബർ 16ന്​ രാത്രി 9.30ന്​ അയോധ്യയിൽനിന്നും 20 കിലോ മീറ്റ ർ അകലെ ബസ്​തി ജില്ലയിലെ ചാൻവി പോലീസ്​ സ്​റ്റേഷൻ പരിധിയിൽ പെട്ട റാണിപൂർ ചൽത്താർ ഗ്രാമത്തിൽ വെച്ച്​ വെടിയേറ്റ ്​ കൊല്ലപ്പെടുകയായിരുന്നു. അമ്പത്​ വയസ്സ്​ പോലും ആയിട്ടില്ലായിരുന്നു കൊല്ലപ്പെടുമ്പോൾ ലാൽ ദാസിന്​.

ആർ.എസ്​.എസിൻെറയും വി.എച്​.പിയുടെയും അതിശക്​തനായ വിമ​ർശകനായിരുന്നു രാംജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായിരുന്ന ലാൽ ദാസ്​. 1981ൽ കോടതിയിൽ നിന്ന്​ നേടിയെടുത്ത വിധിയുടെ ബലത്തിലായിരുന്നു അദ്ദേഹം രാം ജന്മഭൂമി ക്ഷേത്രത്തിലെ പൂജാരിയായതുപോലും​. 1984ൽ ബാബരി മസ്​ജിദ്​ നിന്നിടത്ത്​ രാമക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട്​ വി.എച്​.പി കാമ്പയിന്​ തുടക്കമിട്ടപ്പോൾ അതിനെതിരെ ശക്​തമായ നിലപാടാണ്​ ലാൽ ദാസ്​ കൈക്കൊണ്ടത്​.

അയോധ്യയിൽ വി.എച്​.പിക്കു മുന്നിലെ മുഖ്യ പ്രതിയോഗിയായിരുന്നു ബാബ ലാൽ ദാസ്​

ഫൈസാബാദിലെ മുതിർന്ന പ​ത്രപ്രവർത്തകനായ സുമൻ ഗുപ്​ത, ബാബ ലാൽ ദാസിനെ ഒാർക്കുന്ന അപൂർവം ചിലരിലൊരാളാണ്​. ​അദ്ദേഹം പറയുന്നത്​ ഇങ്ങനെയാണ്​..
‘1991ജൂണിലായിരുന്നു യു.പി നിയമസഭയിലെ 419 സീറ്റുകളിൽ പകുതിയിലധികം നേടി ബി.ജെ.പി അധികാരത്തിലേറിയതും കല്യാൺ സിങ്​ മുഖ്യമന്ത്രിയായതും. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന്​ വി.എച്​.പിക്കു മുന്നിൽ ഏറ്റവും വലിയ രണ്ട്​ തടസ്സങ്ങളായിരുന്നു ഉണ്ടായിരുന്നത്​. ഏറ്റവും വലുത്​ ബാബരി മസ്​ജിദായിരുന്നുവെങ്കിൽ തൊട്ടടുത്ത തടസ്സം ബാബ ലാൽ ദാസായിരുന്നു.’

1992 ഡിസംബർ ആറിന്​ ബാബരി മസ്​ജിദ്​ തകർക്കുന്നതിന്​ ​മുമ്പ്​ മാർച്ച്​ മാസത്തിൽ തന്നെ കല്യാൺ സിങ്​ സർക്കാർ, ലാൽ ദാസിനെ രാം ജന്മഭൂമി ക്ഷേത്രത്തിലെ പൂജാരി സ്​ഥാനത്തു നിന്ന്​ നീക്കം ചെയ്​തിരുന്നു. അതിനെതിരെ ലാൽ ദാസ്​ നൽകിയ കേസ്​ അലഹബാദ്​ ഹൈകോടതിയിൽ ഉണ്ട്​.

അയോധ്യയുടെ ബഹുസ്വരമായ സാംസ്​കാരിക സമന്വയത്തിൻെറ ശക്​തനായ വക്​താവായിരുന്ന ലാൽ ദാസ്​ രാമക്ഷേത്ര നിർമാണത്തെ അതി ശക്​തമായി വിമർശിച്ചിരുന്നു. വെറും രാഷ്​ട്രീയ താൽപര്യങ്ങൾക്കപ്പുറം വിശ്വാസികളുമായി അതിന്​ യാതൊരു ബന്ധവുമില്ല എന്നായിരുന്നു അദ്ദേഹത്തിൻെറ വിമർശനം. അവധിലെ സുൽത്താന്മാരൂടെ സഹായത്തോടെ അയോധ്യയിൽ നിരവധി ക്ഷേത്രങ്ങൾ പണികഴിപ്പിച്ചതിനെക്കുറിച്ചും 1855ലെ സംഘർഷത്തിനു ശേഷം അയോധ്യയിലെ ഹിന്ദുക്കളും മുസ്​ലിങ്ങളും എത്രമാത്രം സൗഹാർദത്തിലാണ്​ കഴിഞ്ഞിരുന്നതെന്നും അക്കാലത്ത്​ ലാൽ ദാസ്​ പ്രധാന്യത്തോടെ എടുത്തു പറഞ്ഞായിരുന്നു വി.എച്​.പിയെ പ്രതിരോധിച്ചത്​.

മഹന്ത്​ ഗ്യാൻദാസ്​

മഹന്ത്​ ഗ്യാൻദാസിന്​ ലാൽ ദാസിനെ ഓർമയുണ്ട്​. ‘ദ വയർ.കോ’മിൻെറ അന്വേഷണത്തിന്​ ഗ്യാൻ ദാസ്​ കൂടുതൽ ഒന്നും പറയാതെ ഒറ്റവാചകത്തിൽ ഉത്തരമൊതുക്കി.
‘ലാൽ ദാസ്​ നല്ലൊരു മനുഷ്യനായിരുന്നു. പക്ഷേ, അ​ദ്ദേഹത്തിൻെറ ശത്രുക്കൾ ആ മനുഷ്യനെ കൊന്നുകളഞ്ഞു..’

അയോധ്യയോട്​ ചേർന്ന ശൃംഗൃഷി എന്ന ഗ്രാമത്തിലായിരുന്നു ബാബ ലാൽ ദാസ്​ ജനിച്ചത്​. ജമു കശ്​മീരിലെ രഘുനാഥ്​പൂരിലാണ്​ അദ്ദേഹം മതപഠനം നടത്തിയത്​. അതിനു ശേഷം ഗുജറാത്തിലെ മെഹ്​സാനയിലെ ക്ഷേത്രത്തിൽ പൂജാരിയായി. അതിനു ശേഷമാണ്​ അദ്ദേഹം അയോധ്യയിലേക്ക്​ വന്നത്​. സമത്വത്തോടുള്ള ലാൽ ദാസിൻെറ ആഭിമുഖ്യം അദ്ദേഹത്തെ ഒരു കമ്മ്യൂണിസ്​റ്റുകാരനാക്കി. സി.പി.ഐ.എമ്മിൻെറ ബ്രാഞ്ച്​ സെക്രട്ടറിയുമായി.

അയോധ്യയിൽ സംഘ്​പരിവാർ നടത്തുന്നത്​ രാഷ്​ട്രീയ നാടകമാണെന്ന്​ നിരന്തരം വിളിച്ചുപറഞ്ഞിരുന്ന അദ്ദേഹത്തിൻെറ ജീവനു പോലും നിരവധി തവണ ഭീഷണി നേരിട്ടു. ലാൽ ദാസിന്​ ഏർപ്പെടുത്തിയിരുന്ന സുരക്ഷ കല്യാൺസിങ്ങ്​ സർക്കാർ പിൻവലിച്ചു. അക്രമികൾക്ക്​ അദ്ദേഹത്തെ വെടിവെച്ചു വീഴ്​ത്താൻ പിന്നെ എളുപ്പമായിരുന്നു.


(കടപ്പാട്​: വലായ്​ സിങ്​, ദ വയർ.കോം)

Tags:    
News Summary - Ayodhy dosen't remeber Baba Lal Das of Ram Janmabhoomi temple priest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.