മാപ്പിളപ്പാട്ടിലെ ഒറ്റയാൻ എന്നു വിശേഷിപ്പിക്കാനാണ് എരഞ്ഞോളി മൂസക്കയെ എനിക്കി ഷ്ടം. 1970കളിൽ എെൻറ നാട്ടിന്നടുത്ത് കോവൂരിൽ എം.ഇ.എസ് സംഘടിപ്പിച്ച ഗാനമേളയിലാണ് മൂസക്കയെ ആദ്യമായി കാണുന്നത്. ആ പരിചയം വളർന്നുപന്തലിച്ചു. മരിക്കുന്നതുവരെ അത് ന ിലനിർത്തിപ്പോരാനും കഴിഞ്ഞു. ആറു പതിറ്റാണ്ടിെൻറ പാട്ടുജീവിതത്തിൽ മാപ്പിളപ്പാട ്ടിെൻറ ഒരുപാട് മണിമുത്തുകൾ നൽകിയാണ് ഗാംഭീരശബ്ദം നിലയ്ക്കുന്നത്. ഒറ്റയാനെ ന്ന് ഞാൻ വിശേഷിപ്പിച്ചതും അതുകൊണ്ടുതന്നെയാണ്.
മൂസക്കയുടെ കൂടെ പെൺകുട്ടികളുടെ പടയോ കൂടെ പാടാൻ ആളുകളോ ഉണ്ടാവുകയില്ല. ആരാണ് ഓർക്കസ്ട്ര, ആരാണ് മൈക്ക്സെറ്റ് എന്ന ചോദ്യവുമില്ല, പരാതിയുമില്ല.
ഒരു പാട്ടുപുസ്തകവും ഒരു ജുബ്ബയും സാധാരണ തുണിയുമുടുത്ത് മൂസക്ക റെഡി. വെച്ചുകെട്ടിയ മെയ്ക്കപ്പുകളോ വസ്ത്രധാരണത്തിലെ പൊങ്ങച്ചമോ ഒന്നും മൂസക്കക്കില്ല. ആയിരങ്ങൾ തടിച്ചുകൂടിയ സ്റ്റേജിൽ ഒരു ‘മിഅ്റാജ് രാവിലെ കാറ്റോ’, ‘മിസറിലെ രാജനോ’, ‘നഫ്സ് നഫ്സോ’ പാടിക്കഴിഞ്ഞാൽ കൂടിയ ആസ്വാദകരെല്ലാം മൂസക്കയുടെ കൂടെ ആയി. പിന്നീടുള്ള ഗായകരൊന്നും പാടേണ്ടതില്ല. എല്ലാവർക്കും മൂസക്ക പാടിയാൽ മതി.
പാട്ടെഴുത്തിനോടൊപ്പം ഗാനമേള ട്രൂപ്പും നടത്തുന്ന എെൻറ കൂടെ കേരളത്തിനകത്തും പുറത്തും ഗൾഫ്നാടുകളിലും ഒരുപാട് പരിപാടിക്ക് അദ്ദേഹത്തെ പങ്കെടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
അവിടെനിന്നൊക്കെ സ്റ്റേജിൽ വന്നു നോട്ടുകൊണ്ട് മൂടുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആയിരത്തിലധികം പ്രാവശ്യം ഗൾഫ് യാത്ര നടത്തിയ അദ്ദേഹം കിട്ടിയതെല്ലാം അതേപടി ചെലവാക്കിയിട്ടുമുണ്ട്. ഒന്നും കുടുംബത്തിനുവേണ്ടി കരുതിവെച്ചിട്ടല്ല മൂസക്ക മടങ്ങുന്നത്. മാപ്പിളപ്പാട്ടിെൻറ അക്ഷയഖനിയിലേക്ക് ധാരാളം പവിഴമണികൾ നൽകിക്കൊണ്ടാണ് മൂസ്സക്ക മടങ്ങുന്നത്.
ആറു പതിറ്റാണ്ടുകാലം മാപ്പിളപ്പാട്ടിനുവേണ്ടി ജീവിച്ച അദ്ദേഹത്തിന് സർക്കാർ തലത്തിലോ അക്കാദമി തലത്തിലോ ഒരു അംഗീകാരവും കിട്ടിയിട്ടില്ല. ഇടതുപക്ഷ സർക്കാർ ഫോക്ലോർ അക്കാദമി വൈസ് ചെയർമാൻ പദവിയും സ്കൂൾ കലോത്സവത്തിൽ ജഡ്ജിങ് അപ്പീൽ കമ്മിറ്റിയിൽ സ്ഥാനവും നൽകി ആദരിച്ചതല്ലാതെ മറ്റൊരു അംഗീകാരവും അേദ്ദഹത്തിന് കിട്ടിയിട്ടില്ല.
എങ്കിലും മാപ്പിളപ്പാട്ടുള്ളിടേത്താളം കാലം അദ്ദേഹവും അദ്ദേഹത്തിെൻറ പാട്ടുകളും നിലനിൽക്കുകതന്നെ ചെയ്യും. അതാണ് മൂസക്കയുടെ അംഗീകാരവും. മൂസക്കക്ക് പകരമായി മൂസക്ക മാത്രേമയുള്ളൂ. ആ സീറ്റ് മാപ്പിളപ്പാട്ടിൽ ഒഴിഞ്ഞുകിടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.