നാല് മദ്യനിർമാണശാലകൾക്ക് സംസ്ഥാനത്ത് നൽകിയ അനുമതി സർക്കാർ റദ്ദാക്കിയത് നന്നായി. അതുമാത്രമേ പോംവഴിയുള്ളൂ എന്നതുകൊണ്ടാണ് അത് ചെയ്തത്. നാടിെൻറ വിശാല താൽപര്യം കണക്കിലെടുത്തുള്ള വിട്ടുവീഴ്ചയാണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം മുഖവിലക്കെടുക്കാനാവില്ല. മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കുമെതിരെ അഴിമതി അന്വേഷണത്തിന് അനുവാദംതേടി പ്രതിപക്ഷനേതാവ് ഗവർണർക്ക് പരാതി നൽകിയിരുന്നു. പ്രതിപക്ഷ നേതാവിെൻറ ഹരജിയെ തുടർന്ന് നികുതിവകുപ്പിൽനിന്ന് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്കൂടിയായ ഗവർണർ പി.സദാശിവം വിശദീകരണം തേടി. അതിനുപിറകെയാണ് സർക്കാർ മദ്യനിർമാണശാലകൾക്കുള്ള അനുവാദം റദ്ദാക്കിയത്.
ഹൈകോടതിക്കു മുമ്പിലും ഇതേ ആരോപണങ്ങളുയർത്തി ഹരജി നിലനിൽക്കുന്നുണ്ട്. പ്രതിപക്ഷപാർട്ടികളും വിവിധ മദ്യവിരുദ്ധ സമിതികളും സർക്കാർ തീരുമാനത്തിനെതിരെ സമരം വ്യാപകമാക്കുകയാണ്. അനുമതി നേടിയ സ്ഥാപനങ്ങളിൽ ഒന്നൊഴികെ മൂന്നെണ്ണവും വെറും കടലാസ് സ്ഥാപനങ്ങളാണെന്നും അപേക്ഷകർ ദുരൂഹപശ്ചാത്തലമുള്ളവരോ സി.പി.എം ബിനാമികളോ ആണെന്നും മാധ്യമങ്ങൾ തുടർച്ചയായി തുറന്നുകാട്ടിയിരുന്നു.
ഗവർണറുടെ ഇടപെടലിലൂടെയോ കോടതിവിധിയിലൂടെയോ അനുമതി റദ്ദാക്കാനുള്ള സാധ്യതയും അതിെൻറ നിയമപരവും രാഷ്ട്രീയവുമായ പ്രത്യാഘാതവും ഭയപ്പെട്ടാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും തീരുമാനം പുനഃപരിശോധിക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടത്. അതിന് തൊട്ടുപിന്നാലെയാണ് സർക്കാർ തീരുമാനവും മുഖ്യമന്ത്രിയുടെ വിശദീകരണവും. അതേശ്വാസത്തിൽ ബ്രൂവറിയടക്കമുള്ള മദ്യനിർമാണശാലകൾ അനുവദിക്കുന്നതിൽനിന്ന് സർക്കാർ പിന്നോട്ടുപോകുന്നില്ലെന്നും അനുമതി റദ്ദാക്കിയവർക്കടക്കം അപേക്ഷ സമർപ്പിക്കാമെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു. അങ്ങനെയെങ്കിൽ നാല് മദ്യനിർമാണശാലകൾക്ക് സർക്കാർ എന്തിന് അനുമതി റദ്ദാക്കി എന്നചോദ്യം അവശേഷിക്കുന്നു.
മദ്യ ലൈസൻസ് അനുവദിക്കുന്നത് ടാക്സി ഓടിക്കാനോ വാഹനം പാർക്കുചെയ്യുന്നതിനോ പലചരക്കുകടയോ പഴക്കടയോ തുടങ്ങുന്നതിനോ ലൈസൻസ് നൽകുന്നതുപോലെയല്ലെന്നാണ് സുപ്രീംകോടതി വിധി.
എന്നാൽ, ആ വിധിയെയും 1999ൽ നായനാർ സർക്കാർ മദ്യശാല തുടങ്ങാനുള്ള 110 അപേക്ഷകൾ തള്ളിക്കളഞ്ഞ് പുറപ്പെടുവിച്ച ഉത്തരവ് സർക്കാറിെൻറ മദ്യനയമാണെന്നുമുള്ള സുപ്രീംകോടതി വിധിയെയും തകർത്താണ് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ മദ്യനിർമാണശാലകൾക്ക് അനുമതി നൽകാൻ ഫയലിൽ സ്വയം തീരുമാനമെടുത്തത്. ഒരു കോടതിക്കുമുമ്പിലും മന്ത്രിക്കും മുഖ്യമന്ത്രിക്കും സർക്കാറിനും പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന തിരിച്ചറിവാണ് സി.പി.എം സെക്രട്ടേറിയറ്റിെൻറ ഇടപെടലിെൻറ പേരിൽ സർക്കാർ തീരുമാനം റദ്ദാക്കിയത്.
1999ലെ നായനാർ സർക്കാർ ആവിഷ്കരിച്ചതും പിന്നീട് എൽ.ഡി.എഫ് – യു.ഡി.എഫ് സർക്കാറുകൾ തുടർന്നുവന്നതുമായ പുതിയ ബ്രൂവറികളോ ഡിസ്റ്റിലറികളോ സംസ്ഥാനത്ത് തുടങ്ങേണ്ടതില്ലെന്ന നയം പിണറായി സർക്കാറിന് തിരുത്താൻ നിയമപരമായ അവകാശമുണ്ട്. അതത് കാലത്തെ സംസ്ഥാനത്തെ സാഹചര്യം പരിശോധിച്ച് മദ്യനയം സ്വീകരിക്കാനുള്ള അവകാശം സംസ്ഥാന സർക്കാറിനാണെന്ന ആവർത്തിച്ചുള്ള സുപ്രീംകോടതി വിധിയുമുണ്ട്. അത് ലൈസൻസ് കൊടുക്കാനും കൊടുക്കാതിരിക്കാനും കൂടിയുള്ള നയപരമായ അധികാരംകൂടിയാണ്.
ഇപ്പോൾ തീരുമാനം റദ്ദാക്കിയെങ്കിലും കൂടുതൽ വിപുലമായ ഒരു പദ്ധതി പിറകെ കൊണ്ടുവരും. തമിഴ്നാട്ടിൽ ജയലളിത ആവിഷ്കരിച്ചതുപോലുള്ള ഒരു ഏകജാലക സംവിധാനം. ഇപ്പോൾ പാർട്ടിക്കാരുടെ പിൻബലത്തിൽ അപേക്ഷനൽകി കാത്തിരിക്കുന്ന പ്രമുഖന്മാർക്കടക്കം മദ്യനിർമാണ ലൈസൻസ് നൽകി നനഞ്ഞുകുളിച്ചുതന്നെ മുഖ്യമന്ത്രിക്ക് ഈറൻ ചുമക്കാനാകും; പ്രളയാനന്തര കേരളത്തിന് സമ്പൂർണ മദ്യലഭ്യതയിലൂടെ മുക്തി നൽകാനും. പേക്ഷ, അങ്ങനെ ചെയ്യുമ്പോൾ പിണറായിയെ മുഖ്യമന്ത്രിയാക്കിയ 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് പ്രകടനപത്രികയിലെ 67ാം പേജിലെ മദ്യനയം സംബന്ധിച്ച 552ാം ഖണ്ഡിക പൊളിച്ചെഴുതേണ്ടിവരും. മദ്യം കേരളത്തിൽ ഗുരുതര സാമൂഹിക വിപത്തായി മാറിയിട്ടുണ്ടെന്നും മദ്യലഭ്യതയും ഉപയോഗവും പടിപടിയായി കുറക്കാൻ സഹായകമായ നയമായിരിക്കും ഇടതുപക്ഷ – ജനാധിപത്യ മുന്നണി സർക്കാർ സ്വീകരിക്കുക എന്നുമുള്ള നയം.
സർക്കാർ നൽകിയ അനുമതി റദ്ദാക്കിയെന്ന് പ്രഖ്യാപിച്ചതുകൊണ്ട് മന്ത്രി ടി.പി. രാമകൃഷ്ണൻ സർക്കാറിെൻറ നയവും ഭരണഘടനയനുസരിച്ച് മന്ത്രിയിൽ നിക്ഷിപ്തമായ അധികാരവും രേഖാപരമായി ദുർവിനിയോഗം ചെയ്തതിെൻറ ശിക്ഷ ഏറ്റുവാങ്ങുന്നില്ല. ഗുരുതരമായ തെറ്റും സത്യപ്രതിജ്ഞാ ലംഘനവും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം ലംഘിച്ചതും ഇതുകൊണ്ട് ന്യായീകരിക്കാൻ കഴിയില്ല. മന്ത്രിപദവിയിലിരുന്ന് മുഖ്യമന്ത്രി മുഖേനയും മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് എക്സൈസ് കമീഷണർക്ക് നേരിട്ടും വന്ന നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമല്ലാത്ത വെള്ളക്കടലാസിൽവന്ന അപേക്ഷകൾപോലും ‘ഗവർണറുടെ നിർദേശപ്രകാരം’ അനുമതിയാക്കി മാറ്റിയതിന് പരിഹാരമാകുന്നില്ല. പാർട്ടിയിൽ അറിയിക്കാതെയും ചർച്ചചെയ്യാതെയും തീരുമാനിച്ചതുകൊണ്ടാണ് ധാർമികബോധമുയർന്ന് അനുമതികൾ റദ്ദാക്കാൻ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടതെന്ന മാന്യതയുടെ കുപ്പായവും പാർട്ടിനേതാക്കൾ അണിഞ്ഞിട്ട് കാര്യമില്ല.
ഉൗർജമേഖലയിലെ ഉൽപാദനവും വിതരണവും വിൽപനയും മറ്റും ലക്ഷ്യമാക്കി ഡൽഹിയിൽ രൂപവത്കരിച്ചതാണ് പവർ ഇൻഫ്രാടെക്. 2017 മാർച്ച് 31ന് ഇൻഫ്രാടെക്കിെൻറ രണ്ട് ഡയറക്ടർമാരും ചേർന്ന് ഡൽഹി കമ്പനി രജിസ്ട്രാർക്ക് സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ട് നോക്കുക. സ്വന്തമായി വരുമാനമോ ജീവനക്കാരോ നിക്ഷേപമോ സ്ഥാപനംപോലുമോ അതിനില്ലെന്നാണ് വ്യക്തമാകുന്നത്. കേവലം 64,707 രൂപ മാത്രമാണ് ൈകയിരിപ്പ്.
അത്തരമൊരു സ്ഥാപനമാണ് പൊടുന്നനെ തിരുവനന്തപുരത്ത് കഴിഞ്ഞ ജൂണിൽ പ്രത്യക്ഷപ്പെടുന്നത്. കുമാരപുരത്തെ പൊതുജനം റോഡിലെ മാളിയേക്കൽ ഭവനത്തിലെ ചെയർമാെൻറ ഓഫിസിൽനിന്ന് പവർ ഇൻഫ്രാടെക്കിെൻറ ലെറ്റർ ഹെഡിൽ 2017 മാർച്ച് 27ന് കിൻഫ്ര ജനറൽ മാനേജർക്ക് എഴുതുന്നു; ഇൻഫ്രാടെക്കിെൻറ നേതൃത്വത്തിൽ മറ്റു കമ്പനികളുമായി ചേർന്ന് 150 കോടി രൂപയുടെ മുതൽമുടക്കിൽ ആധുനിക ബ്രൂവറി തിരുവനന്തപുരത്ത് തുടങ്ങാമെന്ന്. അഞ്ചു കോടി ലിറ്റർ ഉൽപാദിപ്പിക്കുന്ന ബ്രൂവറിക്ക് അനുമതിവേണം. തലസ്ഥാനത്ത് പത്തേക്കർ സ്ഥലവും അനുവദിക്കണം. ഈ കത്തിനുള്ള മറുപടി െജറ്റ് വേഗത്തിൽ രണ്ടാംദിവസം കിൻഫ്ര േപ്രാജക്ട്സിെൻറ ജനറൽ മാനേജരിൽനിന്ന് പവർ ഇൻഫ്രാടെക് ചെയർമാന് കിട്ടി; കിൻഫ്ര 10 ഏക്കർ സ്ഥലം അനുവദിക്കാമെന്ന ഉറപ്പോടെ. പെട്ടെന്നാണെങ്കിൽ തിരുവനന്തപുരത്തിനു പകരം കളമശ്ശേരിയിലെ കിൻഫ്ര ഹൈടെക് പാർക്കിൽ സ്ഥലം ലഭ്യമാണെന്നും അറിയിച്ചു. ആവേശപൂർവം ഇൻഫ്രാടെക്കിനെ സ്വാഗതംചെയ്ത േപ്രാജക്ട് ജനറൽ മാനേജർ എക്സൈസ് ഡിപ്പാർട്മെൻറ്, മാലിന്യനിയന്ത്രണ ബോർഡ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡിപ്പാർട്മെൻറ് എന്നിവരുടെ അനുമതി താമസംവിനാ ഉറപ്പാക്കണമെന്നും ഉപദേശിച്ചു.
ജൂൺ 14ന് ‘കിൻഫ്ര നൽകിയിരിക്കുന്ന’ പത്തേക്കർ സ്ഥലത്ത് ബ്രൂവറി യൂനിറ്റ് തുടങ്ങാൻ അലക്സ് മാളിയേക്കൽ എക്സൈസ് കമീഷണർക്ക് അപേക്ഷ നൽകുന്നു. അദ്ദേഹം ഈ കത്ത് എറണാകുളം എക്സൈസ് െഡപ്യൂട്ടി കമീഷണർക്ക് അയക്കുന്നു. കിൻഫ്രാ പാർക്കിൽ പത്ത് ഏക്കർ ലഭ്യമാണെന്ന് കിൻഫ്ര ടെക്നിക്കൽ മാനേജരെ ഉദ്ധരിച്ച് എറണാകുളം എക്സൈസ് െഡപ്യൂട്ടി കമീഷണർ മറുപടി നൽകുന്നു. ‘പ്രസ്തുത സ്ഥലത്തിന് 100 മീറ്റർ ചുറ്റളവിൽ ജനവാസമില്ലെന്നും പരാതി ഉയർത്തിയാൽ നിലനിൽപില്ലെന്നും ജൂലൈ 25െൻറ പരിശോധന റിപ്പോർട്ടിൽ അറിയിക്കുന്നു.
ഈ കത്തിെൻറ അടിസ്ഥാനത്തിലാണ് ബ്രൂവറി തുടങ്ങാനുള്ള അപേക്ഷ 2017 ഏപ്രിൽ നാലിന് നൽകുന്നത്. 2017 നവംബർ 13ന് എക്സൈസ് കമീഷണറുടെ കത്തിന്മേലാണ് സർക്കാർ ഉത്തരവ് ഗവൺമെൻറ് അഡീഷനൽ ചീഫ് സെക്രട്ടറി പുറപ്പെടുവിക്കുന്നത്. ആ ഉത്തരവിൽതന്നെ ബ്രൂവറി–അബ്കാരി നിയമത്തിന് അനുസൃതമായ അപേക്ഷ സമർപ്പിക്കാൻ പവർ ഇൻഫ്രാടെക്കിനോട് ആവശ്യപ്പെടുന്നുമുണ്ട്.
ചുട്ടകോഴിയെ പറപ്പിക്കുമെന്ന മന്ത്രവാദ കഥപോലെയാണ് പെരുമ്പാവൂരിലെ ശ്രീചക്ര ഡിസ്റ്റിലറിക്ക് തൃശൂരിൽ തുടങ്ങാൻ അനുവാദം നൽകിയത്; 19 വർഷംമുമ്പ് രജിസ്റ്റർചെയ്ത കമ്പനി സ്വാഭാവിക മരണമടഞ്ഞിട്ടും. 19 വർഷങ്ങൾക്കുശേഷം സർക്കാർ ആദ്യമായി മദ്യനിർമാണ ശാലകൾക്ക് അനുമതി നൽകിയപ്പോൾ കൈനീട്ടം കിട്ടിയത് മുഖ്യമന്ത്രിയുടെ അടുപ്പക്കാരനും നാട്ടുകാരനുമായ എം.പി ഡിസ്റ്റിലറി ഉടമക്കാണ്; മുഖ്യമന്ത്രി നേരിട്ടുവാങ്ങിയ അപേക്ഷയിൽ.
പാലക്കാട് െഡപ്യൂട്ടി എക്സൈസ് കമീഷണറുടെ സാധ്യത റിപ്പോർട്ട് പരിഗണിച്ചെന്ന് പറയുന്നുണ്ടെങ്കിലും അനുമതിയുടെ അറിയിപ്പ് ലഭിച്ചപ്പോഴാണ് അവർ വിവരമറിയുന്നത്. സാധ്യതാപഠനം മറ്റേതോ മാർഗം മുഖേന വാങ്ങി ഉത്തരവിെൻറ ഭാഗമാക്കിയെന്നാണ് വെളിപ്പെടുന്നത്. കണ്ണൂരിൽ കെ.എസ്. ഡിസ്റ്റിലറിയുടെ ഉടമയായ കല്ലാളം ശ്രീധരെൻറ പേരിലാണ് അനുമതി. സി.ഐ.ടി.യു വാശിയേറിയ സമരം നടത്തിയതിെൻറ പേരിൽ 2005ൽ ശ്രീധരൻ അടച്ചുപൂട്ടിയിരുന്നു. ഇപ്പോഴത്തേത് സി.പി.എമ്മിെൻറ ഭാഗത്തുനിന്നുണ്ടായ നിർദേശമാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നുതന്നെ എക്സൈസ് കമീഷണർക്ക് അപേക്ഷ പോയെന്നുമാണ് മനസ്സിലാകുന്നത്. പ്രതിമാസം 43,60,000 ലിറ്റർ മദ്യം ഉൽപാദിപ്പിക്കാനാണ് അനുമതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.