ബസ്​ വ്യവസായം: ചാർജ് ​വർധന പരിഹാരമല്ല 

ചില കാര്യങ്ങളുടെ ഉപരിതലങ്ങളിലൂടെയുള്ള പഠനം തെറ്റായ വസ്​തുതകൾപോലും ന്യായമായി തോന്നിക്കും. ആഴത്തിലുള്ള പഠനത്തിലൂടെ മാത്രമേ അതി​​​െൻറ ദീർഘകാല ദുരന്തങ്ങൾ നമുക്ക്​ മനസ്സിലാവൂ. അ​േപ്പാഴേക്കും നമ്മൾ അനുഭവിക്കാൻ വിധിക്കപ്പെടും ^ആരെയൊക്കെയോ പഴിച്ച്​ ദുരിതം പേറാൻ നമ്മൾ നിർബന്ധിതരാവും.കേരളത്തിലെ ബസ്​ചാർജ്​ വർധന അങ്ങനെയാണ്​. ഇന്ധനവില വർധന വരു​േമ്പാൾ ചാർജ് ​വർധന തത്ത്വത്തിൽ തീരുമാനിക്കും. ന്യായമെന്ന്​ പൊതുജനത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമം പിന്നെ നടപ്പാക്കാനുള്ള നടപടികളുടെ പൂർത്തീകരണമാണ്​. വർധനവ്​​ ബസുടമകളുടെ ആവശ്യം, വിഷയം പഠിക്കാൻ ഫെയർ റിവിഷൻ കമ്മിറ്റിയോട്​ നിർദേശം, ചാർജ്​ വർധനക്കുള്ള കമ്മിറ്റി റിപ്പോർട്ട്​, അൽപം ഭേദഗതികളോടെ മന്ത്രിസഭയുടെ അംഗീകാരം, രണ്ടുദിവസം പത്ര^ചാനൽ ചർച്ചകൾ^ ഒടുവിൽ പാപഭാരം യാത്രക്കാരിൽ കെട്ടിവെച്ച്​ മറ്റൊരു വിഷയത്തിലേക്ക്​ എല്ലാം ശുഭം. 

ബസ്​ വ്യവസായത്തിലെ ചെലവ്​ വർധിച്ചാൽ വരവും ചെലവും ശാസ്​ത്രീയമായി പഠിച്ച്​ ആവശ്യമെങ്കിൽ നിരക്കുവർധനക്ക്​ യാത്രക്കാർ എതിരല്ല. എന്നാൽ, ചാർജ്​ വർധന ബസ്​ വ്യവസായത്തി​​​െൻറ തകർച്ചയിലേക്കാണ്​ നയിക്കുന്നത്​ എന്നതത്രെ സത്യം. 2010ൽ ഒരു ബസിൽ ഒരുദിവസം ശരാശരി 1500 യാത്രക്കാരെ ലഭിച്ചിരുന്നെങ്കിൽ ഇപ്പോഴത്​ 900ത്തിലും താഴെ മാത്രമാണെന്ന്​​ കണക്കുകൾ ബോധ്യപ്പെടുത്തുന്നു. ഇതി​​​െൻറ പ്രധാന കാരണം പൊതുഗതാഗത സംവിധാനം ചെലവേറിയതാകു​േമ്പാൾ യാത്രക്കാർ സ്വകാര്യ വാഹനങ്ങളെ ഉപയോഗിക്കാൻ താൽപര്യം കാണിക്കുന്നു എന്നതുതന്നെ. ബസിൽ രണ്ടുപേർക്ക്​ അടുത്ത ടൗണിൽ പോയിവരണമെങ്കിൽ 28 രൂപ വേണം. ഇത്​ ടൂവീലറിലാണെങ്കിൽ ഇതി​​​െൻറ പകുതി ഇന്ധനച്ചെലവിൽ സാധിക്കും. സ്വകാര്യ വാഹനപ്പെരുപ്പം ഒാരോ വർഷം കഴിയു​േമ്പാഴും ഇരട്ടിക്കിരട്ടിയായി വർധിച്ചുകൊണ്ടിരിക്കുന്നു. ഇത്​ ഒരു വൻ ദുരന്തത്തിലേക്കാണ്​ നമ്മെ കൊണ്ടെത്തിക്കുന്നത്​. ഗതാഗതക്കുരുക്ക്​, അപകട വർധന, അന്തരീക്ഷ മലിനീകരണം എന്നിവക്ക്​ കാരണമാകുന്നു. ഡൽഹിയി​െല വാഹനപ്പുകമൂലം ജനജീവിതം സ്​തംഭിച്ചത്​ ഇൗ അടുത്തകാലത്താണ്​. ഒടുവിൽ ഒറ്റ^ഇരട്ട അക്ക നമ്പറിലെ ക്രമീകരണങ്ങൾ നടത്തി വാഹനങ്ങൾ കുറക്കാൻ ​ശ്രമിച്ചു. സ്വകാര്യ വാഹനങ്ങൾ കുറക്കാൻ പൊതുഗതാഗത സംവിധാനം സൗജന്യമാക്കി. ഇതെല്ലാം കേരളത്തിനും മുന്നറിയിപ്പാണ്​; തിരുത്താനുള്ള അവസരം കൂടിയാണ്​. 

2010 മുതൽ ജസ്​റ്റിസ്​ രാമചന്ദ്രൻ ചെയർമാനായ ഫെയർ റിവിഷൻ കമ്മിറ്റി പ്രശ്​നപരിഹാരത്തിന്​ ചാർജ് ​വർധന എന്ന ഒറ്റമൂലി മാത്രമാണ്​ സർക്കാറിനോട്​ നിർദേശിച്ചിട്ടുള്ളത്​്. പൊതുഗതാഗതം സംരക്ഷിക്കുന്നതിന്​ ക്രിയാത്മക നിർദേശങ്ങളോ ഉയർന്ന ചാർജ് ​വർധന കൊണ്ടുണ്ടാകുന്ന ദീർഘകാല പ്രത്യാഘാതങ്ങളോ കമ്മിറ്റി പ്രശ്​നമാക്കാറില്ല. തെളിവെടുപ്പുകളിൽ പൊതുഗതാഗത സമിതിയുൾ​െപ്പടെ നിരവധി സംഘടനകൾ ബദൽ നിർദേശങ്ങൾ സമർപ്പിച്ചിട്ടും ചർച്ചചെയ്യാൻപോലും തയാറാവാതെ ചാർജ് ​വർധനക്ക്​ സർക്കാറിന്​ നിർദേശം നൽകാനുള്ള നടപടിക്രമങ്ങൾ മാത്രമായി ​െപാതുതെളിവെടുപ്പിനെ മാറ്റി സ്വകാര്യ ബസ്​ ലോബിയുടെ ഒപ്പം നിൽക്കാനാണ്​ കമ്മിറ്റി ശ്രമിച്ചത്​.

പൊതുഗതാഗത രംഗത്തെ എല്ലാ പ്രശ്​നങ്ങൾക്കുമുള്ള പരിഹാരമല്ല ചാർജ്​ വർധന. ബദൽ മാർഗങ്ങൾ സർക്കാർ ഗൗരവത്തിലെടുക്കണം. ഡീസൽവില വർധിക്കുന്നതുമൂലമുള്ള അധികബാധ്യത പരിഹരിക്കാൻ മോ​േട്ടാർ വാഹന നികുതിയിളവ്​ അനുവദിക്കാൻ തയാറാകണം. പൊതുഗതാഗത സംവിധാനമൊരുക്കുന്നവർ നികുതി നൽകണമെന്ന കാഴ്​ചപ്പാട്​ തിരുത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. പകരം, പൊതുഗതാഗതം നിലനിർത്താനുള്ള ആനുകൂല്യങ്ങളാണ്​ സർക്കാർ ചെയ്യേണ്ടത്​. ഇന്ധനവില വർധനയിലൂടെ ലഭിക്കുന്ന അധികനികുതി സർക്കാർ​ വേണ്ടെന്നുവെക്കണം. സബ്​സിഡി നിരക്കിൽ സ്​പെയർ പാർട്​സ്​ നൽകുന്ന സംവിധാനമൊരുക്കണം. യാത്രക്കാരെ ചൂഷണം ചെയ്യുന്ന ഫെയർ സ്​റ്റേജ്​ അപാകത പരിഹരിക്കാതെ ചാർജ്​ വർധിപ്പിക്കരുതെന്നാണ്​ ഹൈകോടതി നിർദേശം. അപാകത പരിഹരിക്കാൻ ഫെയർ റിവിഷൻ കമ്മിറ്റിയെ നിയമിച്ചെങ്കിലും അപാകതയില്ലെന്ന റിപ്പോർട്ടാണ്​ നൽകിയത​്​. സഞ്ചരിക്കാത്ത ദൂരത്തിന്​ ആയിരങ്ങളാണ്​ ഒാ​േരാ ദിവസവും യാത്രക്കാരിൽനിന്ന്​ കൊള്ളയടിക്കപ്പെടുന്നത്​. ഒാർഡിനറി ബസുകളുടെ മുകളിലുള്ള സർവിസുകളിൽ ഇത്​ ഭീകരമാണ്​. പ​േക്ഷ നിർദേശങ്ങൾ കമ്മിറ്റിയുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. അല്ലെങ്കിലും റിവിഷൻ കമ്മിറ്റി നിർദേശം സ്​ഥിരീകരിച്ച്​ ചാർജ്​ വർധിപ്പിക്കുന്നത്​ നിയമവിരുദ്ധമാണ്​. മോ​േട്ടാർ വെഹിക്കിൾ ആക്​ട്​ പ്രകാരം ചാർജ്​ വർധനക്ക്​ തീരുമാനമെടുക്കേണ്ടത്​ സ്​റ്റേറ്റ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റിയാണ്. അതും പൊതുജന നിർദേശങ്ങൾ, അഭിപ്രായങ്ങൾ എന്നിവ സ്​ഥിരീകരിച്ചശേഷം മാത്രം.

വിദേശ രാജ്യങ്ങളടക്കം പൊതുഗതാഗത സംവിധാനത്തി​​​െൻറ സംരക്ഷണത്തിന്​ പദ്ധതികൾ ആവിഷ്​കരിച്ച്​ മുന്നോട്ടു​േപാകു​േമ്പാൾ ചാർജ്​ വർധിപ്പിച്ച്​ കേരള സർക്കാർ തിരിഞ്ഞുനടക്കുന്നത്​ ദൂരവ്യാപക ദുരിതത്തിലേക്ക്​ പൊതുജീവിതത്തെ തള്ളിവിടും. ബദൽ മാർഗങ്ങൾ ആലോചിച്ച്​ പൊതുഗതാഗത സംവിധാനത്തെയും ബസ്​ വ്യവസായത്തെയും സംരക്ഷിക്കുന്ന നിലപാടുകൾ സർക്കാറി​​​െൻറ ഭാഗത്തുനിന്നുണ്ടാവണം.

(പൊതുഗതാഗത സംരക്ഷണ സമിതി കേരള ജന. സെക്രട്ടറിയാണ്​ ലേഖകൻ)

Tags:    
News Summary - Bus Charge Increase - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.