സാമുവൽ ഹണ്ടിങ്ടൺ ആധുനിക സംഘട്ടനങ്ങളെ ‘നാഗരികതകളുടെ ഏറ്റു മുട്ട’ലായിട്ടാണല്ലോ കാണുന്നത്. അതു ൈക്രസ്തവ-ഇസ്ലാമിക സംഘർഷമാ യി അദ്ദേഹം വ്യാഖ്യാനിക്കുന്നു. അദ്ദേഹത്തിെൻറ കൃതിയുടെ ആദ്യഭാഗത്തുത ന്നെ വെനീസിെൻറ മൗലികവാദ ചിന്തകൻ മൈക്കൽ ഒയിബ്ദിെൻറ ‘ചത്ത ചതുപ്പു നിലം’ എന്ന നോവലിൽനിന്ന് ഉദ്ധരിക്കുന്നു: ‘‘യഥാർഥ ശത്രുക്കളില്ലാതെ യ ഥാർഥ മിത്രങ്ങളുമുണ്ടാകില്ല. ഒരു നൂറ്റാണ്ടിെൻറ വൈകാരിക കപടതക്ക ുശേഷം നാം കണ്ടെത്തുന്ന ദുഃഖിപ്പിക്കുന്ന സത്യങ്ങളിതാണ്. ഈ സത്യങ്ങൾ മ റക്കുന്നവർ സ്വന്തം കുടുംബവും സ്വന്തം പൈതൃകവും സംസ്കാരവും ജന്മാവകാശങ്ങളും സ്വത്വവും മറക്കുന്നവരാണ്.’’ സ്വത്വബോധത്തിെൻറ തനിമകളും സംസ്കാരങ്ങളും തമ്മിൽ ശത്രുതയിൽ നടക്കുന്ന ഏറ്റുമുട്ടലുകളാണ് ലോകവേദിയിൽ അരങ്ങേറുന്നത് എന്നുകരുതുന്നവർ വർധിക്കുന്നു. അതിെൻറ ഫലമായി ശത്രുക്കളുടെ വൈരവും സംഘർഷങ്ങളും യുദ്ധങ്ങളും വർധിക്കുന്നു. അറേബ്യൻ പ്രദേശങ്ങളിലെ ഭീകരവാദത്തെയും സംഘർഷങ്ങളെയും മതപരിവേഷത്തിൽ നാഗരികതയുടെ ഏറ്റുമുട്ടലുകളായി പ്രഖ്യാപിക്കപ്പെടുന്നു. മനുഷ്യസമൂഹത്തെ ഒന്നായി കാണാനോ സാഹോദര്യത്തിൽ വസിക്കാനോ കഴിയാത്ത പ്രതിസന്ധികളുടെ അഭയാർഥി പ്രവാഹങ്ങൾ അറേബ്യയിലും ഏഷ്യയിലും ആഫ്രിക്കയിലും പ്രകടമാണ്.
അമേരിക്കയിലെ നാസിചിന്തയുടെ വക്താവായിരുന്ന ഡേവിഡ് ലെയ്ൻ ‘വെള്ളക്കാരുടെ വംശഹത്യ’ എന്ന ലഘുലേഖയിൽ യഥാർഥ ൈക്രസ്തവതയുടെയും വംശീയതയുടെയും ബിംബമായി കണ്ടെത്തുന്നത് കോൺസ്റ്റൈൻറൻ ചക്രവർത്തിക്ക് മിൽവിയൻ പാലത്തിൽ െവച്ചുണ്ടായ ദർശനത്തിലെ വാചകമാണ്. ‘ഈ അടയാളത്തിൽ നീ കീഴടക്കുക’. കീഴ്പ്പെടുത്തലിെൻറ അടയാളമായി കുരിശു മാറി. അതേവിധത്തിൽ ഇസ്ലാമിനെ വ്യാഖ്യാനിക്കുന്ന രാജ്യങ്ങളും സമൂഹങ്ങളുമുണ്ട്. കുരിശുയുദ്ധത്തിൽ വിശ്വസിക്കുന്ന ൈക്രസ്തവരും ജിഹാദിൽ വിശ്വസിക്കുന്ന മുസ്ലിംകളും ഒട്ടും കുറവല്ല. വെള്ളക്കാരുടെ ആധിപത്യത്തിന് ൈക്രസ്തവതയുടെ വേഷം കൊടുക്കുന്നവരുണ്ട്. അമേരിക്കയിലെ ട്രംപും ഹംഗറിയിലെ ഒർബനും ഉദാഹരണങ്ങളാണ്.
ഈ പശ്ചാത്തലത്തിൽ വേണം 2019 ഫെബ്രുവരി നാലിന് ഫ്രാൻസിസ് മാർപാപ്പ യു.എ.ഇ സന്ദർശിച്ചപ്പോൾ മാർപാപ്പയും അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാമും ഒപ്പുെവച്ച പ്രഖ്യാപനത്തിെൻറ പ്രസക്തി മനസ്സിലാക്കാൻ. പ്രഖ്യാപനത്തിെൻറ ഔദ്യോഗിക പേര് ‘െകെറോയിലെ ഈജിപ്ഷ്യൻ മോസ്കിെൻറ ശരീഫും കിഴക്കും പടിഞ്ഞാറുമുള്ള മുസ്ലിംകളും, കിഴക്കും പടിഞ്ഞാറുമുള്ള കത്തോലിക്കരും കത്തോലിക്കാസഭയും ദൈവനാമത്തിൽ നടത്തുന്ന പ്രഖ്യാപനം’ എന്നാണ്. എന്താണു പ്രഖ്യാപിക്കുന്നത്? ‘‘ഞങ്ങൾ സംഭാഷണത്തിെൻറ സാംസ്കാരിക വഴി സ്വീകരിക്കുന്നു.’’ ആ വഴിയാകട്ടെ ‘‘പരസ്പര സഹകരണത്തിെൻറ പെരുമാറ്റച്ചട്ടമാണ്.’’ ‘‘പരസ്പര ധാരണയാണു രീതിയും മാനദണ്ഡവും.’’ ഈ വഴി സ്വീകരിക്കുമ്പോൾ അതിെൻറ അന്തിമലക്ഷ്യമാക്കി ഉപയോഗിക്കുന്ന പദം ‘മനുഷ്യസാഹോദര്യം’ എന്നതാണ്. ഈ സംഭ്രാതൃത്വത്തിനുള്ള നല്ല താൽപര്യങ്ങളുടെ പ്രഖ്യാപനമാണ് ഇംഗ്ലീഷിൽ മൂവായിരത്തിൽ താഴെ വാക്കുകളുള്ള പ്രഖ്യാപനം. ഈ പ്രഖ്യാപനം നടത്തുമ്പോൾ അറേബ്യൻ നാടുകളിലെ ൈക്രസ്തവർ നാടുവിട്ട അനുഭവവും, 60 ലക്ഷം അറബി മുസ്ലിംകൾ യൂറോപ്പിലേക്കു കുടിയേറിയ സാമൂഹികപശ്ചാത്തലവുമുണ്ട്.
’ദൈവനാമത്തിൽ’ എന്നു തുടങ്ങുന്ന പത്തു വാചകങ്ങൾ ഈ പ്രഖ്യാപനത്തിെൻറ ഒരു സവിശേഷതയാണ്. ദൈവനാമത്തിൽ നടത്തുന്ന പ്രഖ്യാപനം, നിരപരാധികളായ മനുഷ്യർ, പാവങ്ങളും അവശരുമായ പാർശ്വവത്കരിക്കപ്പെട്ടവർ, അനാഥർ, വിധവകൾ, നാടുകടത്തപ്പെട്ടവർ, അരക്ഷിതർ, സമാധാനപരമായ കൂട്ടായ്മ അസാധ്യമായവർ, യുദ്ധം, നാശം ഇവക്ക് ഇരയായവർ എന്നിവരുടെ നാമത്തിലാണ്. എല്ലാവരെയും ഒന്നിപ്പിക്കുന്ന മനുഷ്യസാഹോദര്യത്തിെൻറ പേരിലും, ലാഭേച്ഛയുടെയും വെറുപ്പിെൻറയും പ്രത്യയശാസ്ത്രങ്ങൾക്കെതിരെയും ദൈവം സൃഷ്ടിച്ച വിലതീരാത്ത ദാനമായ സ്വാതന്ത്ര്യത്തിെൻറ പേരിലും, വിശ്വാസത്തിെൻറ മൂലക്കല്ലും സൗഖ്യത്തിെൻറ അടിസ്ഥാനവുമായ നീതിയുടെയും കാരുണ്യത്തിെൻറയും പേരിലും, ലോകം മുഴുവനുമുള്ള സന്മനസ്സുള്ള സകല മനുഷ്യരുടെ പേരിലുമാണ്.
വ്യക്തമായ ൈക്രസ്തവ–ഇസ്ലാമിക സംസ്കാരങ്ങൾ ഉയർത്തിപ്പിടിക്കുന്ന മഹത്തായ മൂല്യങ്ങളാണ് ഇവിടെ ആവർത്തിച്ചു പ്രഖ്യാപിക്കുന്നത്. അതുകൊണ്ട് 1) മതങ്ങൾ ഒരിക്കലും യുദ്ധമോ തീവ്രവാദമോ പുലർത്താൻ പാടില്ല. 2) മതങ്ങളുടെ ശരിയായ പ്രബോധനങ്ങൾ സമാധാനം, പരസ്പര ധാരണ, മതസൗഹൃദം, സഹവർത്തിത്വം എന്നിവ പുലർത്തി നീതി, ജ്ഞാനം, സ്നേഹം എന്നിവ ഉജ്ജീവിപ്പിക്കണം. 3) ഓരോ വ്യക്തിക്കും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നു. പല മതങ്ങളുടെയും വർണങ്ങളുടെയും ലിംഗങ്ങളുടെയും ജാതി-ഭാഷകളുടെയും വൈവിധ്യം ദൈവം ആഗ്രഹിക്കുന്നു. ഏക സംസ്കാരാധിപത്യം അടിച്ചേൽപിക്കാനാവില്ല. 4) അനുകമ്പയിൽ അടിസ്ഥാനമിട്ട് നീതിയുടെ വഴിയിലൂടെ മാന്യമായ ജീവിതം ലക്ഷ്യമാക്കുന്നു. 5) വിശ്വാസികൾ തമ്മിൽ സഹിഷ്ണുതയുടെയും പരസ്പര അംഗീകാരത്തിെൻറയും സംസ്കാരം േപ്രാത്സാഹിപ്പിക്കണം. 6) സംഭാഷണത്തിലൂടെ വിശ്വാസികൾ തമ്മിൽ ആത്്മീയവും മാനുഷികവും സാമൂഹികവുമായ മൂല്യങ്ങളുടെയും ധാർമിക പുണ്യങ്ങളുടെയും പങ്കുചേരൽ പരസ്പരം സാധ്യമാകണം. 7) ആരാധനാലയങ്ങൾ, പള്ളികൾ, മോസ്കുകൾ, സിനഗോഗുകൾ എന്നിവ സംരക്ഷിക്കപ്പെടണം. 8) പൗരാവകാശങ്ങളും നീതിയിലധിഷ്ഠിതമായ അവകാശങ്ങളും കടമകളും സൃഷ്ടിക്കപ്പെടണം.
അവസാനമായി, ഈ പ്രമാണരേഖ പരസ്പരം തങ്ങളുടെ സ്കൂളുകളിലും യൂനിവേഴ്സിറ്റികളിലും പരിശീലനകേന്ദ്രങ്ങളിലും പഠന-ചർച്ചാവിഷയമാക്കണം. അങ്ങനെ പുതിയ തലമുറകൾ നന്മയിലും സമാധാനത്തിലും വളരാനും പീഡിതരുടെയും ഞെരുക്കങ്ങളനുഭവിക്കുന്നവരുടെയും അവകാശസംരക്ഷണത്തിനും പരിശീലിപ്പിക്കപ്പെടണം എന്നാവശ്യപ്പെടുന്നു. കുരിശുയുദ്ധത്തിെൻറയും ജിഹാദിെൻറയും പോർവിളികൾ അവസാനിപ്പിച്ച് പരസ്പരം സ്നേഹത്തിലും സാഹോദര്യത്തിലും ജീവിക്കാൻ ലോകത്തിലെ ഏറ്റവും വലിയ രണ്ടു മതങ്ങളുടെ നേതാക്കളും വിശ്വാസികളും പ്രഖ്യാപിക്കുന്ന ചരിത്രരേഖയാണിത്. ജാതി ഗോത്രങ്ങൾക്കതീതമായ മാനവസാഹോദര്യത്തിെൻറ സത്യസന്ധമായ ഐക്യം ഉറപ്പാക്കുന്ന ഈ പ്രഖ്യാപനം പുതിയൊരു തുടക്കത്തിെൻറ പ്രതീക്ഷയും ആവേശവും പ്രദാനം ചെയ്യുന്നു. ൈക്രസ്തവ-ഇസ്ലാമിക ബന്ധം ഏറ്റുമുട്ടലിെൻറയല്ലെന്നും അത് ചരിത്രത്തിൽതന്നെ വലിയൊരു ആദാനപ്രദാനങ്ങളുടേതായിരുന്നെന്നും അങ്ങനെ പുതിയ സംഭാഷണം സാഹോദര്യത്തിെൻറയും സഹകരണത്തിെൻറയും നല്ല നാളേയ്ക്കു വാതിൽ തുറക്കണമെന്നും ആഹ്വാനം ചെയ്യുന്നു.
‘വിശ്വാസികളായവർക്ക് സ്നേഹത്തിൽ ഏറ്റവും അടുത്തുനിൽക്കുന്നതു ഞങ്ങൾ ൈക്രസ്തവരാണ് എന്നു പറയുന്നവരാണ്’ എന്നതു ഖുർആനിലെ മുസ്ലിംകളോടുള്ള വചനമാണ്. ഇതു പൂർത്തീകരിച്ചുകൊണ്ട് ‘ഞങ്ങളും നിങ്ങളും’ ഒരുമിച്ച് ലോകത്തിലെ സകല മനുഷ്യരെയും ആശ്ലേഷിക്കുന്ന മാനവിക സാഹോദര്യത്തിെൻറ വിജ്ഞാപനമാണിത്.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.