പരാജയം തുറന്നുപറഞ്ഞ വിപ്ലവകാരി

1970ൽ കേരളത്തിലെ നക്​സൽപ്രസ്ഥാനം ആദ്യഘട്ടം പിന്നിട്ടശേഷം വലിയൊരു സ്​തംഭനത്തിലേക്ക്​ നീങ്ങിയ സമയം. ഞാനും വെള്ളത്തൂവൽ സ്​റ്റീഫനുമടക്കം പ്രധാനപ്പെട്ട എല്ലാവരും അറസ്​റ്റിലായി. എന്നെ പുറത്തിറക്കാനുള്ള കാര്യങ്ങൾ ജ്യേഷ്​ഠൻ രാജനുമായി സംസാരിക്കാൻ പി.ടി. തോമസ്​ ഇടക്കിടെ െകാടുങ്ങല്ലൂരിൽ​ ചെന്നിരുന്നു. അന്ന്​ രാജനും ടി.എൻ. ​േജായിയും അടുപ്പക്കാരാണ്​. ജോയിയുടെ കുടുംബമാണെങ്കിൽ കൊടുങ്ങല്ലൂരിലെ പേരുകേട്ട കമ്യൂണിസ്​റ്റുകളുടേത്​. ജോയിയുടെ അച്ഛൻ എ​​​െൻറ അധ്യാപകനുമായിരുന്നു.

രാജൻ വഴി ​േജായി പി.ടി. തോമസിനെ കണ്ടു. ഒരുതവണ രാജനോടൊപ്പം ​എന്നെ കാണാൻ തിരുവനന്തപുരത്ത്​ ജയിലിലും എത്തി. ആ കൂടിക്കാഴ്​ചയാണ്​ ​േജായിയെ തീവ്ര ഇടതുപക്ഷത്തിലേക്കും അസാധാരണമായ വിപ്ലവ സംഘാടന മികവിലേക്കും ​ അടുപ്പിച്ചത്​. അത്ഭുതപ്പെടുത്തുന്ന മാറ്റമാണ്​ അത്​ ജോയിയിൽ ഉണ്ടാക്കിയത്​.

ജയിലിൽ കഴിയു​േമ്പാൾ പുറ​ംലോകവുമായി ബന്ധപ്പെടാൻ ഞാനുൾപ്പെടെയുള്ള സഖാക്കൾക്ക്​ മാർഗം കുറവായിരുന്നു. കോടതിയിൽ എത്തിക്കു​േമ്പാൾ വേണ്ടപ്പെട്ടവരുമായി സെക്കൻഡുകൾ നീളുന്ന സംഭാഷണം മാത്രം. സിനിമ സംവിധായകനായിരുന്ന കെ.പി. കുമാരനുമായി എനിക്ക്​ അക്കാലത്ത്​ നല്ല സൗഹൃദമുണ്ട്​. എൽ.​െഎ.സിയിൽ ജോലി ചെയ്​തിരുന്ന കുമാരനടക്കം ചിലർ ഞങ്ങളെ ശരിവെച്ചിരുന്നു. ജയിലിലെ ഒരു വാർഡൻ ഞങ്ങളോട്​ താൽപര്യം കാണിച്ചു. വാർഡൻ മുഖേന കുമാരന്​ കത്ത്​ എത്തിക്കും. അവിടെനിന്ന്​ ​േജായി ആ കത്ത്​ വാങ്ങും. മുണ്ടൂർ രാവുണ്ണിയും വെള്ളത്തൂവൽ സ്​റ്റീഫനും വർഗീസും അടക്കമുള്ളവർ ആലോചിച്ച്​ ലെനിനിസ്​റ്റ്​ സംഘടനാരീതി കെട്ടിപ്പടുക്കാനുള്ള ആലോചനകൾക്ക്​ വിത്തുപാകിയത്​ ആ കത്തുകളിലൂടെയാണ്​. അതൊരു രേഖയാക്കി ​േജായിക്ക്​ കൈമാറി. സംഘടന കെട്ടിപ്പടുക്കാനുള്ള ചുമതലയും നൽകി.

ജോയിയിലെ സംഘാടകൻ രൂപപ്പെട്ട കാലമാണത്​. അതുവരെ അസ്​തിത്വ ദുഃഖവുമായി നടന്ന ജോയിയുടെ സ്​ഥാനത്ത്​ പുതിയൊരു ജോയിയെ കണ്ടു. അരാജകത്വത്തിൽനിന്ന്​ വിപ്ലവത്തിലേക്കുള്ള അത്ഭുത പരിണാമം. തികഞ്ഞ അച്ചടക്കത്തോടെ, കേരളം മുഴുവൻ സഞ്ചരിച്ച്​ ​േജായി സംഘടനക്ക്​ രൂപമുണ്ടാക്കി. ആറേഴുവർഷത്തിനുശേഷം ഞാൻ ജയിലിൽനിന്ന്​ പുറത്തിറങ്ങു​േമ്പാൾ ജോയിയിൽനിന്ന്​ കിട്ടിയ നിർദേശം വീട്ടിലേക്കു പോകാതെ ഒളിവിൽ പോകണം എന്നായിരുന്നു. ജ്യേഷ്​ഠൻ രാജൻ എന്നെ ജയിലിൽനിന്നു കൊണ്ടുപോകാൻ വന്നിരുന്നു. നേരെ ​െകാണ്ടുപോയത്​ കോട്ടയത്ത്​ ജോയി ഒരുക്കിയ ഒളിത്താവളത്തിലേക്ക്​. കഴിഞ്ഞദിവസം കൊടുങ്ങല്ലൂരിൽ ഒരു മുൻകാല വിപ്ലവകാരിയുടെ അനുസ്​മരണ പരിപാടിയിൽ അധ്യക്ഷതവഹിച്ച ജോയി പറഞ്ഞു: ‘‘ഏഴുകൊല്ലം ജയിലിൽ കിടന്ന ആളോട്​ ഇറങ്ങു​േമ്പാൾ വീട്ടിൽ പോകാതെ ഒളിവിൽ പോകണമെന്ന്​ പറഞ്ഞ ക്രൂരമായ തീരുമാനം അറിയിച്ചയാളാണ്​ ഞാൻ’’. 1976 ജൂൺ-ജൂലൈയിൽ അറസ്​റ്റിലാവുന്നതുവരെ ജോയി അപാരമായ സംഘാടനമികവോടെ വിപ്ലവപ്രസ്​ഥാനത്തെ മുന്നോട്ടുകൊണ്ടുപോയി. അറസ്​റ്റിലായശേഷം ജയറാം പടിക്കലി​​​െൻറ കുപ്രസിദ്ധമായ സ്​പെഷൽ സർക്യൂട്ട്​ ചേംബറിൽ ​െകാടിയമർദനമേറ്റ അഞ്ചുപേരിൽ ഒരാൾ ​േജായിയായിരുന്നു. ഒറ്റക്കാലുള്ള വലിയമേശയിൽ ചങ്ങലയിൽ ബന്ധിതരായി 24 മണിക്കൂറും ക്രൂര മർദനം. അക്കൂട്ടത്തിലേക്ക്​ ഞാൻ എത്തുന്നത്​ നാലുമാസംകൂടി കഴിഞ്ഞാണ്​. ആ തടവുകാലമാണ്​ ജോയിയെ അടുത്ത പരിണാമത്തിലേക്ക്​ നയിച്ചത്​. ‘‘ഞാനൊരു പരാജയപ്പെട്ട വിപ്ലവകാരിയാണ്​. ഇനി രാഷ്​ട്രീയത്തിലേക്കില്ല’’ -എന്ന്​ ​േജായി പറഞ്ഞു.

ക്രൂരമർദനത്തിനി​െട ​പല സഖാക്കളുടെയും പേര്​ വെളിപ്പെടുത്തേണ്ടിവന്നതിലുള്ള കുറ്റബോധമായിരുന്നു േജായിക്ക്​. ഞാനും ആ മർദനത്തെ പൂർണമായും അതിജീവിച്ചവനല്ല. എന്നാൽ, ജോയിയുടെ തീരുമാനം ഉറച്ചതായിരുന്നു. ‘‘എന്നോട്​ ഇനി രാഷ്​ട്രീയം പറയരുത്​. എന്നെ പറഞ്ഞു മാറ്റാൻ നോക്കരുത്​. ഇനി എനിക്ക്​ ഇൗ രാഷ്​ട്രീയം ചേരില്ല’’. അന്ന്​ ഞാൻ ​േജായിയോടു തർക്കിച്ചു. ‘‘പരാജയപ്പെ​േട്ടാ എന്ന്​ സ്വയം തീരുമാനി​ക്കേണ്ടതില്ല. നിങ്ങൾ എത്രകണ്ട്​ ശ്രമിച്ചു എന്നതാണ്​ പ്രധാനം. നിങ്ങളു​െട മാനദണ്ഡംവെച്ച്​ പരിശോധിച്ചാൽ ഞാൻ പരാജിതനാണെന്ന്​ സമ്മതിക്കേണ്ടിവരും. ഞാൻ മാത്രമല്ല, എല്ലാ സഖാക്കളുമതേ’’. എ​​​െൻറ വാക്കുകൾ കേട്ടുവെന്നു മാത്രം, ജോയിയുടെ തീരുമാനം മാറിയില്ല.

പല കേസുകളുള്ളതിനാൽ പലപ്പോഴും പല ജില്ലകളിലെ ജയിലിലേക്ക്​ യാത്ര പതിവായിരുന്നു. ഞാനന്ന്​ സജീവ വിപ്ലവകാരിയാണ്​. അടിയന്തരാവസ്​ഥ ഒരിക്കലും പിൻവലിക്കാൻ ​േപാകുന്നില്ലെന്നും പുറത്തിറങ്ങണമെങ്കിൽ ജയിൽ ചാടുകയല്ലാതെ നിർവാഹമില്ലെന്നുമുള്ള ചിന്ത ഞങ്ങളിൽ ശക്തമായി. ​ൈവകീട്ട്​ കണ്ണൂരിൽനിന്ന്​ പുറപ്പെട്ടാൽ രാത്രി ഏതെങ്കിലും ജില്ലയിലെ ​െപാലീസ്​ ​ലോക്കപ്പിൽ പാർപ്പിച്ച്​ പിറ്റേന്ന്​ ആലപ്പുഴയിലോ എറണാകുളത്തോ കോടതിയിൽ എത്തുന്ന യാത്രകൾ. കൂടെ വരുന്ന പൊലീസുകാരിൽ അധികവും സഹൃദയരാണ്​. എ​​​െൻറ പുസ്​തകം വായിച്ചവരും കൂട്ടത്തിലുണ്ട്​. യാത്രക്കിടയിൽ മൂത്രമൊഴിക്കണമെന്നു പറഞ്ഞാൽ വിലങ്ങ്​ മാറ്റിത്തരുന്നവർ. അതൊരു അവസരമാക്കാൻ ഞങ്ങൾ; ​േജായി ഒഴികെയുള്ളവർ തീരുമാനിച്ചു. മലപ്പുറത്തുവെച്ച്​ ഞങ്ങൾ ഒാടിരക്ഷപ്പെടാൻ ശ്രമിച്ചു. ഏറ്റവുമധികം ഒാടിയത്​ ഞാനാണ്​, ഒരു കിലോമീറ്ററോളം. പക്ഷേ, എ​​​െൻറ ആരാധകനായ ​പൊലീസുകാരന്​ എന്നേക്കാൾ വേഗതയുണ്ടായിരുന്നു. അന്ന്​ ജോയി മാത്രം ഒാടിയില്ല. ഞങ്ങൾ പിടിക്കപ്പെട്ടപ്പോൾ ‘ഇപ്പോൾ എന്തായി’ എന്ന ഭാവത്തിൽ​ ജോയി.

1979ലാണ്​ ജോയി ജയിൽമോചിതനായത്​. നിരന്തര മർദനത്തിൽ ശരീരത്തിന്​ സാരമായ തകരാറുകൾ സംഭവിച്ചിരുന്നു. വീട്ടിൽ താമസമാക്കാതെ കിട്ടിയ ഒാഹരിയിൽ ഒരു ഭാഗം ഉപയോഗിച്ച്​ ‘സൂര്യകാന്തി’ ബുക്ക്​സ്​റ്റാൾ തുടങ്ങി. ബുക്ക്​സ്​റ്റാൾ ക്രമേണ ക്ഷയിച്ചു. എന്നാൽ, കേരളത്തിലെ പഴയ വിപ്ലവകാരികളുടെ കൂടിച്ചേരലി​​​െൻറ ഇടമായി ‘സൂര്യകാന്തി’ മാറി. ഞങ്ങളുടെ വിപ്ലവത്തെ ​േജായി എതിർത്തില്ല. സി.പി.എമ്മുമായി, പ്രത്യേകിച്ച്​ സി.​െഎ.ടി.യുവുമായി സഹകരിച്ച്​ പ്രവർത്തിച്ചു. പല തൊഴിൽപ്രശ്​നങ്ങളിലും ഇടപെട്ടു. അതേസമയം, നേതൃനിരയിലേക്ക്​ ഉയരാൻ ശ്രമിച്ചതുമില്ല.

Tags:    
News Summary - Communist Who Accept the Failure - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.