അനേകം മതവിശ്വാസങ്ങളും സംസ്കാരങ്ങളും ഭാഷകളുമായി വിവിധ നാട്ടുരാജ്യങ്ങളിലും ഗോ ത്രവർഗങ്ങളിലും ചിതറിക്കിടന്നിരുന്ന ഇന്ത്യയെ ഒരുമിച്ച് നിർത്തുകയും ഈ വലിയ രാജ് യത്തെ മുന്നോട്ടു നയിക്കുകയും ചെയ്യുന്ന ഘടകം അതിെൻറ ഭരണഘടനയാണ്. എന്നാൽ, രാജ്യത്തെ വർഗീയ ഫാഷിസ്റ്റ് ശക്തികൾ അവരുടെ രാഷ്ട്രീയം ഇന്ന് നടപ്പാക്കാൻ ശ്രമിച്ചുകൊണ്ട ിരിക്കുന്നത് ഭരണഘടനയെയും നിയമനിർമാണസഭയെയും മറ്റു ഭരണഘടന സ്ഥാപനങ്ങളെയ ും അപകടകരമാംവിധം ദുരുപയോഗം ചെയ്തുകൊണ്ടാണ്.
19ാം നൂറ്റാണ്ടിെൻറ ആദ്യകാലത്ത് രൂ ക്ഷമായിക്കൊണ്ടിരുന്ന ഇന്ത്യൻ സ്വാത ന്ത്ര്യ സമരവും രണ്ട് ലോകയുദ്ധങ്ങൾ ബ്രിട്ടനുമ േൽ വരുത്തിവെച്ച ബാധ്യതകളുമെല്ലാം ചേർന്നാണ് ഇന്ത്യക്കു ഭരണഘടനയുണ്ടാക്കാൻ സ്വതന ്ത്രമായൊരു സമിതിയുണ്ടാക്കുക എന്ന ആശയത്തിലേക്ക് ബ്രിട്ടീഷ് ഗവൺമെൻറ് എത്തിയത്. 1946 ഡിസംബർ ആറു മുതൽ തുടങ്ങിയ ഭരണഘടന നിർമാണസഭ രണ്ടു വർഷവും 11 മാസവും 18 ദിവസവുമെടുത്ത് 63 കോടി രൂപ ചെലവിട്ടാണ് ഇൗ ദൗത്യം പൂർത്തീകരിച്ചത്. 1950 ജനുവരി 26ന് അത് നിലവിൽ വന്നതിെൻറ 70ാം വാർഷികാഘോഷവേളയിൽ മുസ്ലിം എന്നത് പൗരത്വത്തിനുള്ള അയോഗ്യതയായി ഭരണകൂടം നിശ്ചയിക്കുന്ന ദുരവസ്ഥയിലെത്തിയിരിക്കുന്നു. ഇതുവഴി ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾ സംരക്ഷിക്കപ്പെടുമോയെന്ന ആശങ്കയാണ് രാജ്യത്തെ മൂടിയിരിക്കുന്നത്.
1946 ഡിസംബറിൽ ഭരണഘടന നിർമാണത്തിെൻറ ആദ്യദിനങ്ങളിൽതന്നെ തങ്ങൾ നിർമിക്കാൻ പോവുന്ന ഡ്രാഫ്റ്റിെൻറ ആശയാടിത്തറ ജവഹർലാൽ നെഹ്റു ഇങ്ങനെ വ്യക്തമാക്കിയിരുന്നു: ‘പൗരന്മാർക്ക് രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും തുല്യപദവി ഉറപ്പാക്കുന്നൊരു പരമാധികാര റിപ്പബ്ലിക്കായിരിക്കും ഇന്ത്യ. ചിന്തക്കും ആവിഷ്കാരത്തിനും കൂട്ടായ്മക്കും ആരാധനക്കും ജോലിക്കുമുള്ള സ്വാതന്ത്ര്യം തുല്യമായിരിക്കും.’ എന്നു മാത്രമല്ല, ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക ഗോത്രവിഭാഗങ്ങൾക്കും മതിയായ പരിരക്ഷ ഉറപ്പുനൽകുമെന്നുകൂടി അദ്ദേഹം ഉണർത്തി.
അവിടെനിന്ന് തുടങ്ങിയ ഇന്ത്യയുടെ ഭരണഘടന നിർമാണസഭ ഏറ്റവും കൂടുതൽ ചർച്ചചെയ്ത വിഷയങ്ങളിലൊന്നാണ് പൗരത്വം. ഭരണഘടനയുടെ അഞ്ചു മുതൽ 11 വരെയുള്ള വകുപ്പുകൾ പറയുന്നത് വംശാടിസ്ഥാനത്തിലല്ല, ജനനവും താമസകാലവും അടിസ്ഥാനമാക്കിയാണ് ഇന്ത്യൻ പൗരത്വം നൽകുകയെന്നാണ്. ഈയൊരു അടിസ്ഥാന തത്ത്വംതന്നെയാണ് 1955ൽ പാർലമെൻറ് പാസാക്കിയ സിറ്റിസൺഷിപ് ആക്ടിലും തുടർന്ന് 1987ലും 2003ലും നിലവിൽ വന്ന നിയമങ്ങളിലും പറയുന്നത്. അന്ന് വളരെ മാനുഷികവും ഉദാരവുമായ കാഴ്ചപ്പാടായിരുന്നു ഡോ. ബി.ആർ അംബേദ്കർ മുന്നോട്ടുവെച്ചത്. 1947 മാർച്ച് ഒന്നിനുശേഷം പാകിസ്താനിലേക്ക് പോയവർ ഇന്ത്യൻ പൗരൻമാരല്ലെന്ന് എഴുതിയതോടൊപ്പം ഇന്ത്യ ഗവൺമെൻറിൽനിന്ന് അനുവാദം വാങ്ങി ആരെങ്കിലും തിരിച്ചുവന്നാൽ അവർക്കുകൂടി പൗരത്വം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ ‘അങ്ങേയറ്റം ദുഃഖകരമായ വകുപ്പ്’ എന്ന് വിശേഷിപ്പിച്ച ജസ്പാത് കപൂറിനെ പോലുള്ളവർ വാദിച്ചത് ഒരാൾ പാകിസ്താനിലേക്ക് പോയാൽ അതിനർഥം ഇന്ത്യയുമായുള്ള അയാളുടെ എല്ലാ കൂറും ഉപേക്ഷിച്ചെന്നും അവർ അവരുടെ വഴിക്ക് പോകട്ടെ എന്നുമാണ്. പക്ഷേ, ഇതിനെ ഖണ്ഡിച്ചു താകൂർ ഭാർഗവ പറഞ്ഞത് ഏതെങ്കിലും ദേശീയമുസ്ലിം വടക്കൻ പാകിസ്താനിൽനിന്നോ തെക്കൻ പാകിസ്താനിൽനിന്നോ ഇന്ത്യയിലേക്കു വന്നാൽ നാമവരെ സഹോദരരായി കാണണം, ഇന്ത്യക്കാരനായി പരിഗണിക്കുകയും വേണം എന്നായിരുന്നു. ഇതിനെ മുസ്ലിം പ്രീണനമെന്ന് വാദിച്ചവരോട് ജവഹർലാൽ നെഹ്റു പറഞ്ഞു: ‘‘ഏതെങ്കിലും വ്യക്തിക്കോ ഗ്രൂപ്പിനോ അവകാശപ്പെട്ട നീതിയുടെ പോയൻറിൽ നിന്ന് ഒരടി വലത്തോ ഇടത്തോ നീങ്ങാൻ നാം തയാറല്ല. നമ്മൾ ലക്ഷ്യം വെക്കുന്നത് ഒരു മതേതര രാഷ്ട്രമാണ്.’’ മതാടിസ്ഥാനത്തിലോ വംശീയാടിസ്ഥാനത്തിലോ ഉള്ള ഒരു വേർതിരിവും മതേതര രാഷ്ട്രത്തിൽ വ്യക്തികൾക്കോ വിഭാഗങ്ങൾക്കോ ഇടയിലുണ്ടാക്കാനാവില്ല. ആവശ്യമെങ്കിൽ സ്വേച്ഛ പ്രകാരം രാജ്യം വിട്ടവരും നിർബന്ധിതരായി പോയവരും എന്ന വേർതിരിവുമാത്രമേ നടത്താൻ കഴിയൂ എന്നായിരുന്നു അല്ലാടി കൃഷ്ണസ്വാമി അയ്യരുടെ പ്രതികരണം.
കൂടുതൽ പേർക്ക് പൗരത്വം നൽകുന്നത് രാജ്യത്തിെൻറ സാമ്പത്തിക ബാധ്യത വർധിപ്പിക്കുമെന്ന് അഭിപ്രായമുയർന്നപ്പോൾ എല്ലാ മുസ്ലിംകളോടും തിരിച്ചുവരാനാവശ്യപ്പെട്ട ഗാന്ധിജിയുടെ വാക്കുകൾ ഒാർമിപ്പിച്ച് ബ്രജേശ്വർ പ്രസാദ് പറഞ്ഞു: ‘‘എന്തൊക്കെ സാമ്പത്തിക ബാധ്യതകൾ ഏൽക്കേണ്ടിവന്നാലും നമ്മൾ ഇൗ രാജ്യം കെട്ടിപ്പടുക്കുന്നത് ചില തത്ത്വങ്ങൾക്കു മീതെയാണ്. പുതിയൊരു ഭരണഘടനക്ക് നാം തുടക്കമിടുമ്പോൾ ചില മുസ്ലിംകൾക്ക് മാത്രം അത് നിഷേധിക്കാൻ തക്ക ഒരു കാരണവും ഞാൻ കാണുന്നില്ല.’’ ബിഹാറിലെ ഗയയിൽനിന്നുള്ള കോൺഗ്രസ് അംഗമായ അദ്ദേഹം തുടർന്നു: ‘‘നേരത്തേ മിസ്റ്റർ ജിന്ന പൗരന്മാരെ മതാടിസ്ഥാനത്തിൽ പരസ്പരം കൈമാറണമെന്ന ആശയം മുന്നോട്ടുവെച്ചിരുന്നു. അന്നു നമ്മൾ അത് തള്ളി. കാരണം, വിഭജനം എന്ന യാഥാർഥ്യത്തിന് മുസ്ലിംകളുടെ ഇന്ത്യയുമായുള്ള കൂറുമായി ബന്ധമില്ല എന്നതാണ്. വിഭജനം ഉണ്ടാവട്ടെ, ഇല്ലാതിരിക്കട്ടെ ഈ രാജ്യത്തെ മുസ്ലിംകൾ ഇന്ത്യയോട് കൂറുള്ളവരാണ്. അതാണ് നാം ജിന്നയുടെ ആവശ്യം തള്ളിയതിനർഥം. പിന്നെയെന്തുകൊണ്ടാണ് വ്യാപകമായ രീതിയിൽ കൂട്ടപാലായനം നടന്നതെന്നാണ് ചോദ്യം. അതിനു കാരണം രാജ്യത്തിെൻറ പല ഭാഗത്തും നടന്ന കലാപങ്ങൾ തന്നെയാണ്.’’ അഥവാ പലായനത്തെ കേവലം രാഷ്ട്രത്തോടുള്ള കൂറില്ലായ്മയായി വ്യാഖ്യാനിക്കരുത് എന്നർഥം.
1950 ഏപ്രിൽ എട്ടിന് ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും പാക് പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാനും ഡൽഹിയിൽ ഒപ്പുവെച്ച നെഹ്റു–ലിയാഖത്ത് കരാറിനെയും ഈ അടിസ്ഥാനത്തിൽവേണം കാണാൻ. കലാപങ്ങൾ കാരണം പൊടുന്നനെ രൂപപ്പെട്ട അതിർത്തികൾ മുറിച്ചു കടക്കാൻ നിർബന്ധിതരായ അഭയാർഥികൾക്ക് തങ്ങളുടെ സ്വത്തുവകകൾ ക്രയവിക്രയം ചെയ്യാനും നിർബന്ധിതമായി പലായനം ചെയ്യപ്പെട്ടവരെ തിരിച്ചെത്തിക്കാനും അനുവാദം നൽകുന്ന ഉടമ്പടിയായിരുന്നു അത്. വിഭജനത്തിനുശേഷം ഇരുരാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഉറപ്പുവരുത്താനായി നടത്തിയ ആറു ദിവസത്തെ ചർച്ചക്കുശേഷമാണ് ഇൗ ഉടമ്പടി രൂപപ്പെടുത്തിയത്. ഈ ഉടമ്പടി ലംഘിക്കപ്പെട്ടുവെന്നാണ് പുതിയ പൗരത്വ ബില്ലിെൻറ അവതരണത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ പറഞ്ഞത്. എന്നാൽ, ഇരുഭാഗത്തെയും ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെടുന്ന ഈ കരാറിനെ എതിർത്താണ് ഭാരതീയ ജനസംഘം നേതാവ് ശ്യാമപ്രസാദ് മുഖർജി നെഹ്റു മന്ത്രിസഭയിൽനിന്ന് രാജിവെച്ചത് എന്ന കാര്യം അദ്ദേഹം സൗകര്യപൂർവം വിസ്മരിച്ചു. അഥവാ, സംഘ്പരിവാറിനും അതിെൻറ ബ്രാഹ്മണ നേതൃത്വത്തിനും ന്യൂനപക്ഷ സംരക്ഷണം, അതു പാകിസ്താനിലെ ഹിന്ദുക്കളുടെ കാര്യത്തിലായാൽപോലും കേവല അധികാരത്തിെൻറ പ്രശ്നം മാത്രമാണ് എന്നർഥം. മാത്രമല്ല, ലക്ഷക്കണക്കിന് അഭയാർഥികളെ സംരക്ഷിക്കാനായി ഉണ്ടാക്കിയ കരാറിനെപോലും കോടിക്കണക്കിനു മനുഷ്യരെ വംശീയമായി ഉന്മൂലനം ചെയ്യാനുള്ള സിദ്ധാന്തമാക്കി മാറ്റുന്ന മരണത്തിെൻറ വ്യാപാരികളുടെ കുതന്ത്രവും ആഭ്യന്തരമന്ത്രിയുടെ വാക്കുകളിൽ ദർശിക്കാനാവും.
ഭരണഘടന നിർമാണസഭയിൽ വിദർഭയിൽനിന്നുള്ള ‘ഇൻഡിപെൻഡൻറ് ലേബർ പാർട്ടി’ അംഗം ദേശ്മുഖ് പൗരത്വ വകുപ്പിന് അന്നുതന്നെ ഒരു ഭേദഗതി മുന്നോട്ടുവെച്ചു. പൗരത്വ നിയമത്തിൽ ഇന്ത്യയിൽ ജനിച്ചവർക്കും നാച്ചുറലൈസേഷൻ വഴി പൗരത്വം ലഭിക്കുന്നവർക്കൊപ്പം മറ്റൊരു രാജ്യത്തിെൻറയും പൗരനല്ലാത്ത എല്ലാ സിഖുകാർക്കും ഹിന്ദുക്കൾക്കും ഇന്ത്യൻ പൗരത്വം നൽകണമെന്നായിരുന്നു. ഈ ഭേദഗതി വോട്ടിനിട്ടു തള്ളി. അതിനു കൃത്യമായ മറുപടിയും ഭരണഘടന നിർമാണസഭ നൽകി. മദിരാശിയിൽനിന്നുള്ള മഹ്ബൂബ് അലി ബേഗ് മറുപടിയായി പറഞ്ഞു: ‘‘മി. ദേശ്മുഖ് പറയുന്നതുപോലെ ഹിന്ദുക്കൾക്കും സിഖുകാർക്കും മതം നോക്കി പൗരത്വം നൽകുകയെന്ന ആശയം വളരെ അപകടകരമാണ്. പൗരത്വ വകുപ്പിനെ അദ്ദേഹം പരിഹാസ്യമായി കാണുന്നു. വാസ്തവത്തിൽ അദ്ദേഹത്തിെൻറ കാഴ്ചപ്പാടാണ് പരിഹാസ്യം. ചില രാജ്യങ്ങൾ ഇന്ത്യക്കാർ അവിടത്തെ സ്ഥിരതാമസക്കാരായിരുന്നിട്ടും പൗരത്വം നൽകാത്തതിനെ ഐക്യരാഷ്ട്രസഭയിലടക്കം എല്ലായിടത്തും നാം അപലപിക്കുന്നു. പരിഹാസ്യമായ അത്തരം രാജ്യങ്ങളുടെ നിലപാട് നമുക്ക് പിന്തുടരാതിരിക്കാം.’’
ബംഗ്ലാദേശിൽനിന്ന് (കിഴക്കൻ പാകിസ്താനിൽ) വന്നവരെക്കുറിച്ച് ബി.ആർ. അംബേദ്കർ തെൻറ നിലപാട് വ്യക്തമാക്കി: ‘‘1948 ജൂെലെ 19നു മുമ്പ് അസമിൽ പ്രവേശിച്ചവർക്ക് സ്വാഭാവികമായി പൗരത്വം നൽകണം. പക്ഷേ, അതിനുശേഷം വന്നവർ, മുസ്ലിംകളാവട്ടെ, ബംഗാളി ഹിന്ദുക്കളാവട്ടെ, അവർക്ക് നിരുപാധികം പൗരത്വം നൽകാനാവില്ല.’’ അവസാനം നെഹ്റു പ്രതികരിച്ചത് ഇങ്ങനെയാണ്: ‘‘1948 ജൂലൈ വരെ ഇവിടെ വന്നവരെ നാം പൗരന്മാരായിതന്നെയാണ് പരിഗണിക്കുന്നത്. അതിനുശേഷം വന്നവർക്ക് മജിസ്േട്രറ്റു വഴി പ്രത്യേക പരിശോധന നടത്തി മാത്രമേ പൗരത്വം നൽകുകയുള്ളൂ. ഈ നിയമങ്ങളെല്ലാം സ്വാഭാവികമായി ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും സിഖുകാർക്കും ക്രിസ്ത്യാനികൾക്കും മറ്റെല്ലാവർക്കും ബാധകമാണ്. ഹിന്ദുക്കൾക്കോ മുസ്ലിംകൾക്കോ ക്രിസ്ത്യാനികൾക്കോ വേണ്ടി പ്രത്യേകമായി നിയമങ്ങളുണ്ടാക്കാനാവില്ല.’’
ചുരുക്കത്തിൽ ഭരണഘടന നിർമാണസഭ പൗരത്വം എന്ന വിഷയം അടിമുടി ചർച്ചക്ക് വിധേയമാക്കുകയും അതിൽ ഒരു വിധ മതവിവേചനവും പാടില്ലെന്ന തീർപ്പിലെത്തുകയുമായിരുന്നു. ഹിന്ദുത്വ ശക്തികൾ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ജനനമോ താമസമോ അല്ല, കൃത്യമായി മത-വംശീയാടിസ്ഥാനത്തിലുള്ള പൗരത്വവും വിവേചനവുമാണ് വിഭാവനം ചെയ്യുന്നത്. ഇത് ഒരേസമയം ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെ മാത്രമല്ല, രാഷ്ട്രശിൽപികളുടെ ഉദ്ദേശ്യങ്ങളെയും ഒപ്പം ഭരണഘടനയെ തന്നെയും തകർത്തെറിയുകയാണ്.
(ഹൈദരാബാദ് സർവകലാശാലയിൽ
പൊളിറ്റിക്കൽ സയൻസിൽ
ഗവേഷകനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.