ലോകത്തിനും ഇന്ത്യക്കും കേരളത്തിനും ശുഭദിനമായില്ല മാർച്ച് 28 ശനിയാഴ്ച . ആറു ലക്ഷത്തോ ടടുക്കുകയാണ് (5.98 ലക്ഷം ) ലോകത്തെമ്പാടുമായി കൊറോണ ബാധിതരുടെ എണ്ണം. മരണനിരക്കാവട്ടെ, ഔ ദ്യോഗിക കണക്കുപ്രകാരംതന്നെ 27,376 ആയിക്കഴിഞ്ഞു. കോവിഡിെൻറ പുതിയ പ്രഭവ കേന്ദ്രമായി മാറു മെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകിയ അമേരിക്കയിൽ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്ന് ഇന്ത്യയിൽ 21ാമത്തെ രോഗിയും മരിച്ചു. ആദ്യമായി കേരളത്തിലും കോവിഡ് മരണം റി പ്പോർട്ടു ചെയ്തു. ഇന്ത്യയിൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ രോഗികളുടെ എണ്ണം ആയിരം കടന് നേക്കുമെന്ന് എപിഡമിയോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
ഇന്ത്യയിലെ ആദ് യത്തെ കേസ് റിപ്പോർട്ട് ചെയ്ത കേരളം ഇപ്പോൾ വീണ്ടും മഹാരാഷ്ട്രയെ മറികടക്കുകയാണ്. ഒരു ജനത എന്ന നിലയിൽ മലയാളികൾ ഏറ്റവും അപകടകരമായ സ്ഥിതിവിശേഷത്തിലൂടെയാണ് കടന്നുപോവുന്നത്. ഒരു ഭാഷ സംസാരിക്കുന്ന ഒരു ജനതക്ക് ലോകത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ സാന്നിധ്യമുണ്ടാവുക എന്ന അത്ഭുതം സാധിച്ചെടുത്തവരാണ് നമ്മൾ. വൂഹാനിലെ മെഡിക്കൽ കോളജുകളിൽ മലയാളി വിദ്യാർഥികളുടെ വൈപുല്യം വളരെ മുമ്പേ ശ്രദ്ധിക്കപ്പെട്ടതായിരുന്നുവല്ലോ. തമിഴ്നാട്ടിലും കർണാടകയിലും ആന്ധ്രയിലും നോക്കൂ, എത്ര ഗൾഫുകാരനെ കാണാനാവും നിങ്ങൾക്ക്? കേരളത്തിെൻറ ഓരോ മുക്കിലും മൂലയിലും അവരുടെ സാന്നിധ്യം നമുക്ക് തൊട്ടറിയാം. അതുകൊണ്ടുതന്നെ വിദേശ സമ്പർക്കം ഒരു ഇരുതല വാളായി എപ്പോഴും നമ്മുടെ തലക്കു മുകളിലുണ്ട്. ചൈന, ഇറ്റലി, ഗൾഫ്, ജോർഡൻ എന്നിവിടങ്ങളിൽനിന്നൊക്കെ വന്ന യാത്രികരാണ് നമ്മുടെ സംസ്ഥാനത്ത് പല തവണയായി കോവിഡ് വിത്തുകൾ വിതച്ചത് എന്ന് മറന്നുപോവരുത്.
ഒരു ജനത എന്ന നിലയിൽ ചില രോഗങ്ങളുടെ തടവുകാരാണ് നമ്മൾ. പ്രമേഹത്തിെൻറയും രക്താതിമർദത്തിെൻറയുമൊക്കെ ലോകതലസ്ഥാനമെന്നു കളിയായും കാര്യമായും നാം പറഞ്ഞു പോരാറുമുണ്ട്. പല ആധികാരികപഠനങ്ങളും ചൂണ്ടിക്കാട്ടുന്നത് പ്രമേഹ-പ്രമേഹസാധ്യത 30 ശതമാനത്തിലേറെയും രക്താതിമർദ- സാധ്യത രോഗികൾ 20-25 ശതമാനത്തോളവുമുള്ള വളരെ പ്രത്യേകതയുള്ള ജനവിഭാഗമാണ് നമ്മൾ എന്നാണ്. കൂടിയ അളവിലുള്ള കൊളസ്ട്രോൾ, മാനസികസമ്മർദം, വ്യായാമരാഹിത്യം തുടങ്ങിയ ജീവിതശൈലീ പ്രശ്നങ്ങളിലും നമ്മൾ വളരെ മുന്നിലാണ്. കോവിഡിെൻറ പ്രധാന ഇരകൾ ഈ വിഭാഗത്തിൽ പെടുന്നവരാണെന്നത് നിശ്ചയമായും നമ്മുടെ നെഞ്ചിടിപ്പു കൂട്ടുന്ന പ്രധാന ഘടകമാണ്.
ഇറ്റലിയിലെ സാഹചര്യങ്ങൾ വിശകലനം ചെയ്യുമ്പോൾ നമ്മുടെ മുന്നിൽ തെളിയുന്ന മറ്റൊരു പ്രധാന കാര്യം അവിടെ ഇന്നുവരെ മരിച്ചുവീണ 9134 പേരിൽ മഹാഭൂരിപക്ഷവും 60നു മുകളിലുള്ളവരാണെന്നതാണ്. അവിടത്തെ ജനസംഖ്യയിൽ 25 ശതമാനത്തോളം പേർ 60ൽ കൂടുതൽ പ്രായമുള്ളവരാണ് എന്നത് കേരളം പ്രത്യേകം ശ്രദ്ധിക്കണം. ഇന്ത്യയിൽ ആരോഗ്യ കാര്യങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം എന്ന നിലയിൽ മരണനിരക്ക് വളരെ കുറഞ്ഞുവരുന്ന ഒരു സാഹചര്യം ഇവിടെ നിലവിലുണ്ട്. 2050 ആവുമ്പോഴേക്കും നമ്മുടെ ജനസംഖ്യയിൽ 25 ശതമാനം പേർ 60 വയസ്സിനു മുകളിലാവും എന്ന പഠന റിപ്പോർട്ടുകൾ വളരെ മുമ്പേ വന്നു കഴിഞ്ഞത് ഒരു വലിയ മുന്നറിയിപ്പായി നാമിതുവരെ സ്വീകരിച്ചിട്ടില്ല. പക്ഷേ, ഇപ്പോഴത് നമ്മെ ഞെട്ടിക്കുന്ന ഒരു സ്ഥിതിവിവര വിശകലനമായി മാറിക്കഴിഞ്ഞു.
പൊതുവേ മലയാളികൾ ഒരു ജനത എന്ന നിലയിൽ റെജിമെേൻറഷൻ ഒരു തരത്തിലും ഉള്ളുകൊണ്ട് അംഗീകരിക്കുന്നവരല്ല. െറബലുകളാകാനും ‘റിവോൾട്ട്’ ചെയ്യാനുമുള്ള നിരന്തരവും ശക്തവുമായ ത്വര എന്നും മനസ്സിൽ പേറി നടക്കുന്നവരാണ് മലയാളികൾ. അധികാരത്തിനെതിരെ ജന്മാന്തരങ്ങളായി പടപൊരുതി ശീലിച്ചത് നമ്മുടെ ജനിതകഘടനയിൽ ഉൾച്ചേർന്നിരിക്കണം എന്നു കളിയായി പറഞ്ഞു പോന്നത് കാര്യമായിത്തീരുകയാണോ? ഏതായാലും കഴിഞ്ഞ രണ്ടു ദിവസത്തെ ലക്ഷണങ്ങൾ കണക്കിലെടുക്കുമ്പോൾ നിയന്ത്രണത്തിനു വഴങ്ങാൻ മലയാളി മടി കാണിക്കുന്നത് വളരെ വ്യക്തമാണ്. നിർണായകമായ ചില ഘട്ടങ്ങളിലെങ്കിലും അനിവാര്യമായ നിയന്ത്രണങ്ങൾക്ക് വഴങ്ങേണ്ടി വരും എന്ന അതിജീവനതന്ത്രം മറക്കുന്നത് ധൈഷണികമായി മികച്ചവരാണ് എന്ന് അഭിമാനിക്കുന്ന ഒരു ജനതക്ക് ഒട്ടും ഭൂഷണമല്ലതന്നെ.
മലയാളിയുടെ മദ്യാസക്തി പ്രസിദ്ധമാണ്. ഈസ്റ്ററിനും ഓണത്തിനും ചാലക്കുടിയിലും കോട്ടയത്തും എത്ര കോടിയുടെ മദ്യം വിറ്റു എന്നത് മത്സരാടിസ്ഥാനത്തിൽ കാണുവാൻ നാം പരിശീലിക്കപ്പെട്ടു കഴിഞ്ഞു. റോഡപകടങ്ങളിലും കൊലപാതകങ്ങളിലും കലഹങ്ങളിലും ക്രിമിനൽ കുറ്റകൃത്യങ്ങളിലുമൊെക്കയുള്ള മദ്യത്തിെൻറ പങ്ക് അറിയാത്തവരല്ല നമ്മൾ. പക്ഷേ, മഹാഭാരതം സൂചിപ്പിച്ചതുപോലെ വീണ്ടും വീണ്ടും ‘അധർമം, ചെയ്യാൻ നാം കരുക്കളാക്കപ്പെടുകയാണ്. മറ്റെല്ലാ കാര്യത്തിലും നൂറു ശതമാനം മികച്ച രീതിയിൽ കോവിഡ് പ്രതിരോധത്തിലേർപ്പെട്ട ഒരു സർക്കാറിനെകൊണ്ടുപോലും ബാറുകളും ബിവറേജുകളും അടച്ചിടാനുള്ള തീരുമാനമെടുക്കാൻ സമ്മതിക്കാത്ത രീതിയിൽ ആ നികൃഷ്ട താൽപര്യം വളർന്നുവന്നു. സാമൂഹിക അകലത്തിനുവേണ്ടി അധികാരികൾ ജനതയെ ഉദ്ബോധിപ്പിക്കുമ്പോൾ ബാറുകളിലും മദ്യ വിൽപനശാലകളിലുമുള്ള അശ്ലീലമായ ആൾക്കൂട്ടം നമുക്ക് തികച്ചും നാണക്കേടായി.
ചില രോഗങ്ങളുടെ വളരെ സവിശേഷമായ അവസ്ഥാന്തരങ്ങൾ അത്ഭുതകരമായി മലയാളിയെ വേട്ടയാടാറുണ്ട്. വർഷങ്ങൾക്കു മുമ്പ് ചികുൻ ഗുനിയ കേരളത്തിൽ ഭീതി വിതച്ചപ്പോൾ ലോകത്തൊരിടത്തും കാണാത്ത ചില പ്രത്യേകതകൾക്ക് നാം സാക്ഷ്യം വഹിച്ചു. സന്ധികളിൽ കടുത്ത നീർവീഴ്ചയും വേദനയും രണ്ടോ മൂന്നോ വർഷം നമ്മെ വേട്ടയാടിയത് ഗേവഷകർക്ക് അത്ഭുതമായിരുന്നു. ആരോഗത്തിെൻറ ഗുരുതരാവസ്ഥകൾ നാം അനുഭവിച്ചതുപോലെ ഒരു ജനതയും അഭിമുഖീകരിച്ചിട്ടില്ല. ചൈനയിൽനിന്ന് കേവിഡ് ഇറ്റലിയിൽ എത്തിയപ്പോൾ മൂന്നിൽനിന്ന് 10 ശതമാനത്തോളമായി മരണനിരക്ക് എന്നതും സ്പെയിനിൽ അഞ്ച്-ഏഴ് ശതമാനമാണ് മരണനിരക്ക് എന്നതും നമ്മെ ഉത്കണ്ഠാകുലരാക്കുന്ന പശ്ചാത്തലമാണ്. നിരന്തരം ജനിതക മാറ്റം നടത്തി മരണം വിതക്കുന്ന ഈ രോഗം മലയാളിക്ക് കാത്തുവെച്ചതെന്താവാം?
കേരളം ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമായി നിൽക്കുന്നത് ചിലപ്പോഴെങ്കിലും നമ്മെ പ്രതികൂലമായി ബാധിച്ചേക്കും എന്ന് ഓർമിപ്പിക്കാനാണ് ഈ കുറിപ്പ്.
(ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന േകാവിഡ് കൺട്രോൾ സെൽ വിദഗ്ധസമിതി അംഗമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.