വെള്ളക്കാർ ഇവിടെ വന്ന് സിവിൽ സർവിസിന് രൂപംനൽകിയപ്പോൾ, കാര്യങ്ങൾക്ക് ഒരു ‘ഇന്ത്യൻ ടച്ച്’ കിടക്കെട്ട എന്നു കരുതിയാകും ടി വിഭാഗത്തിെൻറ ആപ്തവാക്യമായി ഗീതയിെല കൃഷ്ണോപദേശംതന്നെ കടമെടുത്തത്. ‘യോഗ കർമാസു കൗശലാം’ എന്നതാണ് ആ പ്രമാണവാക്യം. വലിയൊരു പാരമ്പര്യത്തിെൻറ പ്രതിനിധാനം എന്ന നിലയിലാണ് ഇൗ കടമെടുപ്പ് എങ്കിലും സിവിൽ സർവിസ് എംബ്ലത്തിൽ അത് കൊത്തിവെക്കപ്പെടുേമ്പാൾ അർഥം ഒന്നേയുള്ളൂ; ചട്ടവും വകുപ്പും മാത്രം നോക്കി മിണ്ടാതിരുന്ന് പണിയെടുത്തുകൊൾക. ലക്ഷ്യബോധം, െഎക്യം തുടങ്ങി അതിെൻറ വ്യാഖ്യാന സാധ്യതകളെല്ലാം അതോടെ ശൂന്യമാകും. എന്നുവെച്ച്, സിവിൽ സർവിസിെൻറ പ്രിവിലേജിലിരുന്ന് ജീവിതം കഴിച്ചുകൂട്ടാമെന്നു കരുതിയല്ല പലരും കടന്നുവരുന്നത്. ചെയ്യുന്ന ജോലി ഏറ്റവും മികച്ചതാക്കാനുള്ള മാർഗം യോഗയാണ് എന്ന അതിെൻറ പദാനുപദ തർജമയുടെ സ്പിരിറ്റ് ഉൾക്കൊണ്ട് മസൂറിയിലേക്ക് വണ്ടികേറുന്നവരും കുറവല്ല. ഇവിടെ ‘യോഗ’ എന്നാൽ, ലഭ്യമായ അറിവുകളെ ക്ഷമതയാർന്ന പ്രവൃത്തിയാക്കി പരിവർത്തിപ്പിക്കുന്ന വിദ്യ എന്നാണ് അർഥം. മറ്റുള്ളവർക്കുവേണ്ടി സ്വന്തം ബുദ്ധിയും ചിന്തയും കായികശേഷിയുമെല്ലാം സമർപ്പിക്കുന്ന മഹത്തായൊരു ദൗത്യമാണത്. ആ സങ്കൽപത്തിൽനിന്നുകൊണ്ട് സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിച്ചാണ് ശ്രീധന്യ സുരേഷ് കഴിഞ്ഞവർഷം മസൂറിയിലേക്ക് പറന്നത്. സാമൂഹികവും സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ പടുകുഴിയിൽനിന്ന് സ്വയം ചുരംവെട്ടിയായിരുന്നു ആ യാത്ര. കേരളത്തിൽനിന്ന് സിവിൽ സർവിസ് നേടിയ ആദ്യത്തെ ആദിവാസി വ്യക്തിയാണ് ശ്രീധന്യ. മസൂറിയിലെ പരിശീലനശേഷം അവരിപ്പോൾ അനന്തപുരിയിലുണ്ട്. സമ്പർക്കവിലക്ക് വാസത്തിനുശേഷം കോഴിക്കോട് അസിസ്റ്റൻറ് കലക്ടറായി ചുമതലയേൽക്കാനാണ് നിയോഗം.
ശ്രീധന്യ അസിസ്റ്റൻറ് കലക്ടറായി ചുമതലയേൽക്കുേമ്പാൾ അഭിനന്ദനപ്രവാഹങ്ങളേക്കാൾ ഉപദേശങ്ങളാണ് കൂടുതലും. നമ്മുടെ മുഖ്യമന്ത്രിക്കുള്ളതിനേക്കാൾ ഉപദേശക വൃന്ദങ്ങൾ ഇപ്പോൾ ശ്രീധന്യക്കു ചുറ്റും കറങ്ങിനടക്കുന്നുവെന്ന് പറഞ്ഞാൽ തെറ്റാകില്ല. ആ ഉപദേശങ്ങൾ സമാഹരിച്ചാൽ, ‘എങ്ങനെ നല്ല െഎ.എ.എസ് ഉദ്യോഗസ്ഥയാകാം’ എന്നൊരു പുസ്തകംതന്നെ രചിക്കാം. ഉപദേശകരിൽ പ്രധാനി തലസ്ഥാനത്തെ മുൻ ഇടത് എം.എൽ.എ ആണ്. ‘െഎ.എ.എസിെൻറ സുഖശീതളിമയിൽ സ്വന്തം കടമ മറന്നുപോകരുതേ’ എന്നാണ് ടിയാെൻറ ഉപദേശം. ഇതുപോലുള്ള അഡ്വൈസ് ശ്രീധന്യക്ക് മാത്രമേ കിട്ടൂ. ദിവ്യഅയ്യരും ശ്രീറാം വെങ്കിട്ട രാമനുമൊന്നും ഇൗ സൗജന്യ ഉപദേശത്തിന് അർഹരല്ല. സമൂഹത്തിെൻറ താേഴത്തട്ടിൽനിന്നും ആരെങ്കിലും കഷ്ടപ്പെട്ട് ഇതുപോലുള്ള തസ്തികകളിൽ എത്തിയാൽപിന്നെ അവർക്കാണേല്ലാ ഇൗ സംവിധാനത്തെ ശുദ്ധീകരിക്കാനുള്ള ബാധ്യത. അതിനാൽ, ശ്രീധന്യക്ക് അസിസ്റ്റൻറ് കലക്ടറായിരിക്കുേമ്പാൾ അധികബാധ്യതയുണ്ട്. സംവരണ വിരുദ്ധ- സവർണബോധം എന്നല്ലാതെ എന്തുപറയാൻ. പേക്ഷ, ഇൗ പൊതുബോധത്തെ കശക്കിയെറിഞ്ഞാണ് ശ്രീധന്യ ഒാരോ പടിയും ചവിട്ടിയിട്ടുള്ളത്. വയനാട്ടിലെ ഇടിയംവയൽ കോളനിയിൽനിന്നാണ് അവർ വരുന്നത്. 18 വർഷം മുമ്പ് ആദിവാസി ക്ഷേമ സമിതി നടത്തിയ കുടിൽകെട്ടി സമരത്തിെൻറ ഭാഗമായിരുന്നു ഇൗ കോളനിയിലെ 60 കുടുംബങ്ങൾ. ആ പോരാട്ടത്തിനൊടുവിൽ, ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അവർക്ക് ഭൂമിക്കുള്ള കൈവശ രേഖ കിട്ടിയത്. എന്നുപറഞ്ഞാൽ, ശ്രീധന്യ െഎ.എ.എസ് പരീക്ഷ പാസാകുേമ്പാഴും സ്വന്തം കോളനിയിൽ ഭൂരിഭാഗവും സ്വന്തമായി ഭൂമിയില്ലാത്തവരായിരുന്നു. ആ സമരാനുഭവങ്ങളിലൂടെ തെൻറ ജീവിതവും വിദ്യാഭ്യാസവും പടുത്തുയർത്തിയ ഒരു സ്ത്രീയോടാണ് ഇൗ ഉപദേശമെന്നോർക്കണം.
കഴിഞ്ഞവർഷത്തെ പ്രളയം കനത്ത നാശംവിതച്ച പൊഴുതന പഞ്ചായത്തിലാണ് ഇടിയംവയൽ. അവിടെനിന്ന് പിന്നെയും ചെങ്കുത്തായ പാതയിലൂടെ അരക്കിലോമീറ്റർ നടക്കണം ശ്രീധന്യയുടെ വീട് നിൽക്കുന്ന ഇ.എം.എസ് കോളനിയിലെത്താൻ. കേരള വികസന മോഡലിെൻറ ചോർച്ചകളെ കൃത്യമായി അടയാളപ്പെടുത്തുന്ന ലക്ഷണമൊത്തൊരു ഗ്രാമമാണത്. ആ ഗ്രാമത്തിെൻറ ഇല്ലായ്മകളിൽനിന്നാണ് മസൂറി അക്കാദമിയിലേക്കൊരു ടിക്കറ്റ് ലഭിക്കുന്നത്. അതും 410ാം റാേങ്കാടെ. ചെറുപ്പത്തിലേ പഠിക്കാൻ മിടുക്കിയായിരുന്നു. നാലു കിലോമീറ്റർ അപ്പുറമുള്ള തരിയോട് സ്കൂളിലേക്ക് നടന്നാണ് പോയത്. ഒമ്പതാം ക്ലാസിലെത്തിയപ്പോഴാണ് വീട്ടിൽ കറൻറ് എത്തിയത്. 85 ശതമാനം മാർക്കോടെ പത്താം ക്ലാസ് പസായി. തരിയോട് ഗവ. ഗേൾസ് സ്കൂളിൽനിന്ന് പ്ലസ് ടുവും കോഴിക്കോട് ദേവഗിരിയിൽനിന്ന് ജീവശാസ്ത്രത്തിൽ ബിരുദവും നേടി. കാലിക്കറ്റ് സർവകലാശാല കാമ്പസിലായിരുന്നു ബിരുദാനന്തര ബിരുദം. മികച്ച മാർക്കിൽ ആ കടമ്പയും കടന്ന് വയനാട് ‘എൻ ഉൗര്’ ടൂറിസം പദ്ധതിയിൽ േപ്രാജക്ട് അസിസ്റ്റൻറ് ആയിരിക്കെയാണ് െഎ.എ.എസ് മോഹം തലക്കുപിടിച്ചത്. അന്ന്, വയനാട് ജില്ല അസിസ്റ്റൻറ് കലക്ടറായിരുന്ന ശ്രീറാം സാംബശിവ റാവു മുഖ്യാതിഥിയായ ഒരു യോഗത്തിൽ പെങ്കടുത്തതോടെയായിരുന്നു അത്. ആദ്യമായി കാണുകയും സംസാരിക്കുകയും ചെയ്ത െഎ.എ.എസുകാരനോടു തോന്നിയ കൗതുകം മാത്രമായിരുന്നു ആ നിമിഷങ്ങളിൽ. പിന്നീടത് ആവേശവും ഉറച്ചൊരു തീരുമാനവുമായപ്പോൾ എട്ടുമാസത്തെ സമ്പാദ്യവുമായി തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചു. ഇതിനിടെ, ഫോർച്യൂൺ സിവിൽ സർവിസ് എക്സാമിനേഷൻ ട്രെയിനിങ് സൊസൈറ്റിയുടെ പരീക്ഷ പാസായി പരിശീലന കോഴ്സിന് അഡ്മിഷൻ നേടിയിരുന്നു. പിന്നീട് സംസ്ഥാന സർക്കാറിെൻറ സ്കോളർഷിപ്പും ലഭിച്ചു. 2016ലാണ് ആദ്യമായി പരീക്ഷയെഴുതിയത്. പ്രിലിമിനറി പോലും കടക്കാനായില്ല. ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണേല്ലാ. മൂന്നാംവട്ട ശ്രമത്തിൽ പ്രിലിമിനറിയും മെയിൻസും ഇൻറർവ്യൂവും പാസായി. മലയാളമായിരുന്നു െഎച്ഛിക വിഷയം. ഇംഗ്ലീഷ് ഭാഷയിൽ വേണ്ടത്ര പ്രാവീണ്യമില്ലാത്തതിനാൽ പരിശീലന കാലത്തിെൻറ തുടക്കത്തിൽ ഏറെ ബുദ്ധിമുട്ടി. യു ട്യൂബ് വിഡിയോകൾ നിരന്തരം കണ്ട് ആ കുറവ് സ്വയം പരിഹരിച്ചാണ് ഡൽഹിയിൽ ഇൻറർവ്യൂവിന് പോയത്. മുന്നോട്ടുവെച്ച ചുവടുകളൊന്നും പിഴച്ചില്ല.
കുറിച്യ സമുദായക്കാരായ സുരേഷ് -കമല ദമ്പതികളുടെ മൂന്ന് മക്കളിൽ രണ്ടാമത്തവൾ. സുരേഷ് അെമ്പയ്ത്ത് ഗുരു കൂടിയാണ്. പണ്ട് സർക്കിൾ ഇൻസ്പെക്ടർക്കുള്ള പി.എസ്.സി പരീക്ഷ പസായ ആളാണ് സുരേഷ്. പേക്ഷ, അടിസ്ഥാന യോഗ്യത ഇല്ലാത്തതിനാൽ ജോലിയിൽ പ്രവേശിക്കാനായില്ല. അതിെൻറ നഷ്ടേബാധം ഇപ്പോഴുമുണ്ട്. പട്ടിണി കിടന്നാലും മക്കളെ നല്ലനിലയിൽ പഠിപ്പിക്കുമെന്ന് അന്നെടുത്ത പ്രതിജ്ഞയാണ്. ആ പ്രതിജ്ഞ പാലിച്ചു. മൂത്ത മകൾ സുശിത പാലക്കാട് കോടതിയിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയാണ്. മകൻ ശ്രീരാഗ് പോളി ടെക്നിക് വിദ്യാർഥി. ഇടിയംവയൽ ഗ്രാമത്തിെൻറ യാഥാർഥ്യങ്ങളിൽനിന്ന് ശ്രീധന്യ തീർത്ത ഇൗ വിജയഗാഥക്കിടയിലും നമ്മുടെ സോഷ്യൽ മീഡിയക്ക് ചെറിയൊരു സംശയം: ഒരു ആദിവാസി പെൺകുട്ടിക്ക് ഇത്രയൊക്കെ എത്തിപ്പിടിക്കാമെങ്കിൽ പിന്നെയെന്തിന് സംവരണം? ജനറൽ കട്ട് ഒാഫിൽതന്നെ െഎ.എ.എസ് പിടിക്കണെമന്ന വാശിയുണ്ടായിരുന്നു എന്ന് ശ്രീധന്യ ഏതോ അഭിമുഖത്തിൽ പറഞ്ഞുവത്രെ. അതിൽപിടിച്ചാണ് ഇൗ ചോദ്യം. ‘കണ്ടോ, ശ്രീധന്യപോലും സംവരണത്തിന് എതിരാണ്’ എന്നാണ് ആ ചോദ്യത്തിെൻറ വിവക്ഷ. താനങ്ങനെ പറഞ്ഞില്ലെന്ന് ആണയിട്ടിട്ടും സോഷ്യൽ മീഡിയയുടെ സംശയം ബാക്കിയാണ്. അതിൽ അത്ഭുതമില്ല. ശ്രീധന്യയുടെ സമുദായമൊക്കെ പണ്ടേ സംശയത്തിെൻറ നിഴലിലാണ്. കാലിക്കറ്റ് സർവകലാശാല കാമ്പസിൽ പഠിക്കുന്ന കാലത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അച്ചടി ഭാഷയിൽ സംസാരിച്ചതിന് ഇടതു പ്രഫൈലുകളുടെ പഴി കേട്ട ശ്രീധന്യ ഇനിയും സംശയച്ചുഴിയിൽ തന്നെയാകും. ഏതെങ്കിലും നിമിഷത്തിൽ ‘സുഖശീതളിമ’യിൽ കഴിയുന്നുണ്ടോ എന്ന ഒളിനോട്ടത്തെയും ഭയക്കേണ്ടിവരും. അതിനാൽ, ജാഗ്രത്തുള്ള ദിനങ്ങൾ ആശംസിക്കാനേ ഇൗയവസരത്തിൽ നിർവാഹമുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.