വിദ്യാഭ്യാസ വായ്പ: ചില യാഥാർഥ്യങ്ങളും നിർദേശങ്ങളും

പഠനത്തിൽ സമർഥരായ കുട്ടികൾക്ക് സാമ്പത്തിക പ്രയാസങ്ങൾകൊണ്ട് ഉന്നതവിദ്യാഭ്യാസം അസാധ്യമായിത്തീരുന്ന അവസ്ഥ മറ ികടക്കാനാണ് കേന്ദ്ര സർക്കാർ പൊതുമേഖല ബാങ്കുകൾ വഴി വിദ്യാഭ്യാസ വായ്പ പദ്ധതി ആവിഷ്കരിച്ചത്. തുടക്കത്തിൽ ഉയർന് ന മാർക്ക്​ പരിധിവെച്ച് അർഹരായ കുട്ടികൾക്ക് മാത്രമാണ് ഈ പദ്ധതി പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നത്. പ്രഫഷനൽ വിദ ്യാഭ്യാസ സ്ഥാപനങ്ങൾ വ്യാപകമാവുകയും കൂടുതൽ കുട്ടികൾക്ക് ഇത്തരം പഠനസൗകര്യങ്ങൾ ലഭ്യമാവുകയും ചെയ്തതോടെ വിദ്യാഭ ്യാസ നിലവാരത്തിൽ കുറേക്കൂടി താഴെയുള്ള കുട്ടികളും വിദ്യാഭ്യാസ വായ്പക്കുള്ള ആവശ്യക്കാരായി വരുകയും ഫലത്തിൽ വി ദ്യാഭ്യാസത്തി​​െൻറയും വിദ്യാഭ്യാസ വായ്പയുടെയും ഗുണനിലവാരത്തിൽ വിപരീതഫലമുളവാക്കുകയും ചെയ്തു. ഉദ്യോഗാർഥികള ുടെ വിപണിയിൽ ആവശ്യത്തിലധികം ലഭ്യത വന്നപ്പോൾ പഠിച്ചുപുറത്തിറങ്ങുന്നവർക്ക് യഥാസമയം ജോലി ലഭിക്കാതെയായി, കിട്ട ിയാൽതന്നെ മതിയായ വരുമാനം ഇല്ലാതെയുമായി. കഴിഞ്ഞ 15 വർഷത്തിനിടെ മിക്ക കോഴ്സുകൾക്കും പഠനച്ചെലവ് പത്തിരട്ടിയോളം വർധിച്ചപ്പോൾ ആനുപാതികമായി ജോലിലഭ്യതയുടെയോ വരുമാനത്തി​​െൻറയോ കാര്യത്തിൽ വർധനയുണ്ടായില്ല. വിദ്യാഭ്യാസ വായ്പ കളുടെ തിരിച്ചടവിനെ ഈ സാഹചര്യങ്ങൾ വളരെയധികം പ്രതികൂലമായി ബാധിച്ച​ു.

ഏതു ധനകാര്യസ്ഥാപനത്തിനും വിപണിയിലിറക്കുന്ന പണം യഥാസമയം തിരിച്ചുകിട്ടാതെ നിലനിൽക്കാനാവില്ല. വിദ്യാഭ്യാസ വായ്പയായി ബാങ്കുകൾ അനുവദിക്കുന്ന പണം മുതലായാലും പലിശയായാലും തിരിച്ചുവരുന്നത് പഠനകാലവും ഒപ്പം ഒരു വർഷവുംകൂടി കഴിഞ്ഞാണ്. ഈ ദീർഘമായ കാലയളവിലെ വിഭവ വരുമാനസ്തംഭനവും പണത്തി​​െൻറ മൂല്യശോഷണവും കണക്കിലെടുത്താൽതന്നെ ലാഭേച്ഛകൊണ്ടല്ല, മഹത്തായ ഒരു സാമൂഹിക പ്രതിബദ്ധത എന്ന നിലക്കാണ് ബാങ്കുകൾ ഇത്തരം വായ്പകൾ നടപ്പാക്കുന്നത് എന്നു കാണാം. അതിനപ്പുറത്തേക്ക് കാര്യങ്ങൾ നീങ്ങുന്നത് ബാങ്കുകൾക്കു ദുർവഹമായിരിക്കും. വിദ്യാഭ്യാസ സൗജന്യങ്ങളോ സഹായനിധിയോപോലുള്ള പദ്ധതികൾ ആവിഷ്കരിക്കേണ്ടത് കേന്ദ്ര, സംസ്ഥാന സർക്കാറുകളാണ്. വിദ്യാഭ്യാസ വായ്പ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കാനുള്ള നിർദേശങ്ങൾ ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്.

എല്ലാ വർഷവും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി വരുന്ന വിദ്യാർഥികൾക്ക് സ്ഥായിയായി ഈ സൗകര്യം പ്രയോജനപ്പെടേണ്ടതുണ്ട്. നിലവിൽ അത് പ്രയോജനപ്പെടുത്തുന്നവർ നടപടിക്രമങ്ങളും നിയമങ്ങളും പാലിച്ചു സഹകരിച്ചാൽ മാത്രമേ തുടർന്നു വരുന്ന തലമുറക്കും അതി​​െൻറ ഗുണം ലഭിക്കൂ. സ്വന്തം ആവശ്യങ്ങൾ കഴിഞ്ഞാൽ മുഖംതിരിച്ചു നിൽക്കുന്ന സമീപനം പാടില്ല. വായ്പ തിരിച്ചടക്കാതിരിക്കാനുള്ള പ്രക്ഷോഭങ്ങളും മറ്റും അധാർമികമാണ്. അത്തരം പ്രക്ഷോഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ശരിയല്ല.

വിദ്യാഭ്യാസ വായ്പ ഉപയോഗപ്പെടുത്തുന്ന രക്ഷിതാക്കളും വിദ്യാർഥികളും പാലിക്കേണ്ട ഏതാനും നിർദേശങ്ങൾ:

  • 1. ബാങ്കുകളിൽനിന്ന്​ ലഭിക്കുന്നത് ധനസഹായമല്ലെന്നും തിരിച്ചടക്കാനുള്ള പണമാണെന്നും ഉത്തമബോധ്യം ഉണ്ടായിരിക്കണം. പഠനത്തിൽ നല്ല നിലവാരം പുലർത്തുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ വായ്പ കേവലം ഒരു കൈത്താങ്ങ് മാത്രമാണ്. അല്ലാത്തവർക്ക് ജീവിതത്തി​​െൻറ തുടക്കം മുതൽ ഭാരമായി അനുഭവപ്പെടും.
  • 2. സ്വന്തം പണംകൊണ്ടുള്ള പഠനമാണെങ്കിൽ പാസാവുകയോ പാസാവാതിരിക്കുകയോ ആവാം. എന്നാൽ, വായ്പയെടുത്തുള്ള പഠനമാണെങ്കിൽ പാസാവുകതന്നെ വേണം. മാത്രമല്ല, പഠനം കഴിഞ്ഞയുടൻ ഒരു ജോലി ലഭിക്കാവുന്ന നിലവാരത്തിൽതന്നെ വേണം പഠിച്ചു ജയിക്കാൻ.
  • 3. വിദ്യാർഥിക്കു താങ്ങാവുന്ന കോഴ്സുകളും കോളജുകളും മാത്രമേ തിരഞ്ഞെടുക്കാവൂ. ബാഹ്യപ്രേരണകളോ ദുരഭിമാനമോ ഇക്കാര്യത്തിൽ സ്വാധീനിച്ചുകൂടാ.
  • 4. ചെലവുകളിൽ പരമാവധി നിയന്ത്രണം പാലിക്കുകയും ആവശ്യമായ തുക മാത്രം വായ്പയായി എടുക്കുകയും ചെയ്യുക. പലിശ സബ്സിഡി ലഭ്യമല്ലാത്തവർ സാമ്പത്തിക ശേഷിയുണ്ടെങ്കിൽ പഠനകാലത്തേക്കുള്ള പലിശ അടക്കാൻ ശ്രദ്ധിക്കുക. ഈ കാലയളവിൽ വായ്പക്ക്​ സാധാരണ പലിശ മാത്രമേ ബാധകമാവൂ.
  • 5. പഠനം കഴിഞ്ഞ്​ ഒരു വർഷം വരെയോ അതിനുള്ളിൽതന്നെയോ ജോലി ശരിയായാൽ ജോലി കിട്ടി ആറുമാസം വരെയോ മാത്രമേ വായ്പ തിരിച്ചടവിനു സാവകാശമുള്ളൂ. സാമ്പത്തിക ശേഷിയുള്ള രക്ഷിതാക്കൾക്ക് അതിനിടയിൽതന്നെ തിരിച്ചടവ് തുടങ്ങാം. ജോലി കിട്ടിയാലും ഇല്ലെങ്കിലും പഠനം കഴിഞ്ഞ്​ ഒരു വർഷം കഴിയുമ്പോൾ തിരിച്ചടവു തുടങ്ങേണ്ടതുണ്ട്. ഇതു മനസ്സിലാക്കാതെ, എപ്പോഴായാലും ജോലി കിട്ടിയാൽ മാത്രമേ തിരിച്ചടവ് തുടങ്ങേണ്ടതുള്ളൂ എന്ന ധാരണ ശരിയല്ല. അതുപോലെ വിദ്യാഭ്യാസ വായ്പ തിരിച്ചടക്കേണ്ടതില്ല എന്ന മനോഭാവത്തിനും പ്രചാരണത്തിനും അടിമപ്പെടാനും പാടില്ല. ആരെങ്കിലും ആർക്കെങ്കിലും അനധികൃതമായോ അനർഹമായോ ക്രമരഹിതമായോ വായ്പകൾ അനുവദിച്ചിട്ടുണ്ടെങ്കിൽ അങ്ങനെ കൊടുത്തവരെയും വാങ്ങിയവരെയും യഥാവിധി നിയമപരമായി ശിക്ഷിച്ചു പണം വസൂൽ ചെയ്യാനുള്ള ദൃഢനിശ്ചയം ഭരണാധികാരികളും ബാങ്ക്​ അധികൃതരും കാണിച്ചേ മതിയാവൂ. അതി​​െൻറ മറവിൽ മറ്റു വായ്പകൾ തിരിച്ചടക്കേണ്ടതില്ല എന്ന മറുവാദം ഒട്ടും ശരിയല്ല.

ഓരോ വ്യക്തിയുടെയും ജീവിതഗതി നിർണയിക്കുന്ന ഏറ്റവും വൈകാരികമായ വിഷയമാണ് വിദ്യാഭ്യാസം. അതിന്​ ഒരു തുണയായി മാറാനുള്ള സൗഭാഗ്യമാണ് തങ്ങൾക്കു കൈവന്നിരിക്കുന്നതെന്ന വിശാല ബോധ്യവും സാമൂഹിക വീക്ഷണവുമാണ് ബാങ്ക്​ അധികാരികൾക്ക്​ ഉണ്ടാവേണ്ടത്. വായ്പാന്വേഷകരെ വേണ്ടവിധം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയും അർഹരായവർക്ക് അനാവശ്യമായ കാലതാമസം ഒഴിവാക്കി വായ്പ അനുവദിക്കുകയും വേണം. സംതൃപ്തമായ സേവനം ലഭ്യമാക്കിയാൽ ഓരോ വിദ്യാർഥിയും ഭാവിയിൽ തങ്ങളുടെ ദീർഘകാല ഇടപാടുകാരായി മാറുമെന്ന ബോധ്യവും ബാങ്കുകൾക്ക് ഉണ്ടാവണം. കുട്ടികളുടെ ബുദ്ധിശക്തിയും പഠന നിലവാരവുമാണ് യഥാർഥത്തിൽ വിദ്യാഭ്യാസ വായ്പയുടെ മാനദണ്ഡവും ഈടും എന്ന പ്രതീതി ഉണ്ടാക്കാൻ ബാങ്കുകൾ ശ്രദ്ധിക്കേണ്ടതാണ്. ഐ.ഐ.എം, ഐ.ഐ.ടി, എൻ.ഐ.ടി, എ.ഐ.ഐ.എം.എസ് തുടങ്ങിയ വിഖ്യാത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന കുട്ടികൾക്ക് പ്രത്യേകമായ വായ്പ പദ്ധതികൾ മിക്ക ബാങ്കുകളും നടപ്പാക്കി വരുന്നുണ്ട്. ഇത്തരം സൗകര്യങ്ങൾക്കു വേണ്ടത്ര പ്രചാരം നൽകുന്നത് വിദ്യാർഥിസമൂഹത്തിനു കൂടുതൽ പ്രോത്സാഹനമായിത്തീരുന്നതാണ്.

സർക്കാറി​​െൻറ ഭാഗത്തുനിന്ന്​ വിദ്യാഭ്യാസ വായ്പയുടെ കാര്യത്തിൽ സുവ്യക്തമായ സമീപനമുണ്ടാവണം. സെക്കൻഡറി വിദ്യാഭ്യാസം വരെ സൗജന്യമാക്കിയ ഒട്ടനവധി സംസ്ഥാനങ്ങൾ ഇപ്പോഴുണ്ട്. ഉന്നത വിദ്യാഭ്യാസത്തി​​െൻറ കാര്യത്തിലും പറ്റാവുന്ന ചെലവുകൾ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ വഹിക്കണം. പലിശ സബ്സിഡി പോലുള്ള ആനുകൂല്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണം. വിദ്യാഭ്യാസ വായ്പ നിയമങ്ങൾ വ്യക്തമായി നിർവചിക്കുകയും ബാഹ്യസമ്മർദംകൊണ്ട് ബാങ്കുകൾക്കോ ഉപഭോക്താക്കൾക്കോ വ്യതിചലിക്കാൻ പറ്റാത്തവിധം അവയെ സുതാര്യമാക്കുകയും വേണം. പ്രവേശന കാര്യത്തിലും സംവരണ കാര്യത്തിലും മറ്റും നിയമങ്ങളും നിബന്ധനകളും അക്ഷരംപ്രതി അനുസരിക്കുന്നവർ ബാങ്കുകളിലെത്തുമ്പോൾ അവിടത്തെ നിയമങ്ങളും നിർദേശങ്ങളും ലംഘിക്കുന്നതിനു സമ്മർദവും സമരമാർഗങ്ങളും അവലംബിക്കുന്നത് ആശാസ്യമല്ല. ഒരേ കോഴ്സുകൾക്ക്​ ദേശീയതലത്തിൽതന്നെ ഏകീകരിച്ച ഫീസ്​ ഘടന ഏർപ്പെടുത്തുക, എല്ലാ ബാങ്കുകളിലും വിദ്യാഭ്യാസ വായ്പ നിയമങ്ങൾ, പലിശ നിരക്ക്, സേവനക്രമം തുടങ്ങിയ കാര്യങ്ങൾ സമാനമാക്കുക, രാജ്യത്തെ എല്ലാ പൗരന്മാർക്കും ബാങ്ക് അക്കൗണ്ട് നടപ്പാക്കിയതിനാൽ വായ്പ അർഹതയുള്ളവർ നിലവിൽ ഇടപെടുന്ന ബാങ്കിൽനിന്നുതന്നെ വായ്പ തേടുക എന്നിങ്ങനെ സർക്കാർതലത്തിൽതന്നെ ഗുണപരമായ ഒട്ടേറെ നിഷ്കർഷകൾ ഏർപ്പെടുത്തേണ്ടതുണ്ട്.
സർക്കാറും ബാങ്കുകളും ഉപഭോക്താക്കളും യാഥാർഥ്യബോധത്തോടെ പ്രവർത്തിച്ചാൽ ഈ മേഖലയിലെ അസ്വാരസ്യങ്ങളും ആക്ഷേപങ്ങളും ഒരു പരിധിവരെ ഒഴിവാക്കാനും സമാധാനവും സൗഹാർദവും നിലനിർത്താനും കഴിയും.

(ലേഖകൻ സിൻഡിക്കേറ്റ് ബാങ്ക് റിട്ട. ചീഫ് മാനേജറാണ്​)​

Tags:    
News Summary - Education loan- Guidelines - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.