തൃശൂരിൽ വെളിച്ചംവീശിയ വൈദ്യുതി പ്രക്ഷോഭം

ഇന്ത്യയൊട്ടാകെ അലയടിച്ച സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് ശക്തിപകരാൻ ചെറു -പ്രാദേശിക സമരങ്ങൾക്ക് കഴിഞ്ഞിരുന്നു. അതിലൊന്നായിരുന്നു തൃശൂരിലെ വൈദ്യുതി പ്രക്ഷോഭം. ചെറിയ ഒരു പ്രദേശത്തുമാത്രം ഒതുങ്ങിനിന്നിരുന്നെങ്കിലും അന്നത്തെ ബ്രിട്ടീഷ് -നാടുവാഴിത്ത ഭരണത്തിനെതിരെ ശബ്ദമുയർത്താൻ അവക്കായി.

ആർ.കെ. ഷൺമുഖംചെട്ടി കൊച്ചി ദിവാനായിരിക്കെ 1936ലാണ് വൈദ്യുതി പ്രക്ഷോഭം അരങ്ങേറിയത്. തൃശൂർ നഗരത്തിലെ വൈദ്യുതി വിതരണ ചുമതല സ്വകാര്യകമ്പനിക്ക് നൽകിയതുമായി ബന്ധപ്പെട്ടായിരുന്നു സമരം. നഗരത്തിലെ പൗരജനങ്ങൾ ചേർന്ന് 'തൃശൂർ ഇലക്ട്രിസിറ്റി കോർപറേഷൻ' എന്ന പേരിൽ കമ്പനി രൂപവത്കരിക്കുകയും വൈദ്യുതി ചുമതല തങ്ങളെ ഏൽപിക്കണമെന്ന് സർക്കാറിനോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഈ ആവശ്യത്തെ മറികടന്ന് മദ്രാസിലെ 'ചന്ദ്രിക കമ്പനി' എന്ന സ്വകാര്യസ്ഥാപനത്തിന് വൈദ്യുതി വിതരണ ചുമതല നൽകുകയായിരുന്നു. ഇതു വൻ ബഹുജന പ്രക്ഷോഭത്തിന് കാരണമായി. ഇ. ഇക്കണ്ടവാര്യർ, ഡോ. എ.ആർ. മേനോൻ, സി.ആർ. ഇയ്യുണ്ണി എന്നിവർക്കായിരുന്നു നായകത്വം. പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഗവൺമെന്റ് ശ്രമിച്ചുകൊണ്ടിരുന്നു.

ഇതിന്റെ ഭാഗമായി സി.ആർ. ഇയ്യുണ്ണി അടക്കമുള്ള നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു ബഹുജന പ്രക്ഷോഭത്തിന്റെ മുഖമായിരുന്ന വൈദ്യുതി പ്രക്ഷോഭം പക്ഷേ, തൃശൂരിൽ മാത്രം ഒതുങ്ങിനിന്നു. മറ്റിടങ്ങളിൽ ഈ പ്രക്ഷോഭത്തിന് ചലനമുണ്ടാക്കാൻ സാധിച്ചില്ല.എന്നാൽ, തൃശൂർ നഗരത്തിലെ ൈക്രസ്തവ സമുദായത്തെ ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്നത് വൈദ്യുതി പ്രക്ഷോഭത്തിന്റെ നേട്ടമായി ചരിത്രകാരന്മാർ കരുതുന്നു.

Tags:    
News Summary - Electricity agitation shed light in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.