ഇപ്രാവശ്യം അക്കാദമികവർഷം ആരംഭിക്കുേമ്പാൾ ഉന്നതവിദ്യാഭ്യാസ മേഖലയിൽ പുറത്തിറങ്ങിയ ഉത്തരവ് പ്രത്യേകശ്രദ് ധ നേടി. ഉന്നത വിദ്യാഭ്യാസവകുപ്പിൽനിന്ന് ഇറങ്ങിയ സർക്കാർ ഉത്തരവിൽ (No.539/2019, dated 7/04/2019) വനിത ഹോസ്റ്റലുകളിൽ വൈകീട്ട് കയറുന്നതിനുള്ള സമയം ആൺകുട്ടികളുടെ ഹോസ്റ്റലിലേതുപോലെത്തന്നെ ഒന്പതരയാക്കി പുതുക്കി നിശ്ചയിച്ചിരിക്കുകയാണ് .
ഏപ്രിൽ ഏഴിന് ഇറങ്ങിയ ഓർഡർ പ്രകാരം കോളജുകളിലെയും സർവകലാശാലകളിലെയും ലാബ് -ലൈബ്രറി സൗകര്യങ്ങൾ പെൺകുട്ടികൾ ക്കും ആൺകുട്ടികളെപ്പോലെതന്നെ ഉപയോഗപ്പെടുത്താനാകും. ഈ സൗകര്യത്തിനുവേണ്ടിയാണ് നിയമനിർമാണം നടത്തിയിരിക്കുന ്നതെന്നാണ് ഉത്തരവിൽ പറയുന്നത്. ഇത് കേരളത്തിലെ സ്ത്രീസ്വാതന്ത്ര്യത്തിെൻറ ഒരു പ്രധാന ചുവടാണ്. വൈകുന്നേരം വ ൈകി വീട്ടിലെത്തുന്നതും വൈകി യാത്ര ചെയ്യുന്നതുമൊക്കെ വലിയ പ്രശ്നങ്ങളാണ് നമ്മുടെ സമൂഹത്തിൽ എന്നിരിെക്ക, ഇത് തരമൊരു നിയമം കേരളത്തിൽ വളരെയധികം സ്ത്രീപക്ഷചിന്തകളുടെ പ്രതീക്ഷാപൂർവമായ ചർച്ച തുറന്നിടുന്നു.
തൃശൂർ എൻജിന ീയറിങ് കോളജിലെയും തിരുവനന്തപുരം വഴുതക്കാട് വിമൻസ് കോളജിലെയും വിദ്യാർഥിനികൾ ഉന്നതവിദ്യാഭ്യാസവകുപ്പിൽ കൊടുത്ത പരാതിയിന്മേലാണ് ഇൗ ഉത്തരവ് ഇറക്കിയിട്ടുള്ളത്. ഒരു വർഷം മുമ്പ് കേരളവർമ കോളജിലെ വനിത ഹോസ്റ്റലിൽനിന്ന് രണ്ടു പെൺകുട്ടികൾ കൊടുത്ത കേസിൽ ഹൈകോടതി ഉത്തരവുപ്രകാരം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യാവകാശങ്ങൾ ഉണ്ടെന്ന വിധിവന്നിരുന്നു (WP No 14319, dated 21/02/2019). പ്രായപൂർത്തിയായ പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തിൽ മാതാപിതാക്കൾക്കുള്ള നിയന്ത്രണത്തെയും ഈ വിധിയിലെ വരികൾ പരിമിതപ്പെടുത്തുന്നുണ്ട്. കുടുംബം, വിദ്യാഭ്യാസസ്ഥാപനം എന്നിങ്ങനെയുള്ള വ്യത്യസ്ത സാമൂഹികസ്ഥാപനങ്ങളിൽ പെൺകുട്ടികൾ നേരിടുന്ന വ്യത്യസ്തങ്ങളായ അസ്വാതന്ത്ര്യങ്ങളും നിയന്ത്രണങ്ങളും പുനർവിചാരണചെയ്യാനുതകുന്നതാണ് ഇത്തരം വിധികളിന്മേലുള്ള ചർച്ചകളും തീരുമാനങ്ങളും. ഇതിന് സമൂഹം തയാറാവണം. അതിനായി പത്ര-ദൃശ്യമാധ്യമങ്ങളും പ്രാധാന്യം കൊടുക്കണം. എങ്കിൽ നമ്മുടെ പുരോഗമനം എല്ലാ വിധത്തിലും അർഥവത്താകും.
പെൺകുട്ടികൾക്ക് ആത്മാഭിമാനം വേണം
വ്യക്തിസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും ആത്മാഭിമാനത്തെയും കുറിച്ചുള്ള ചർച്ചകളും തീരുമാനങ്ങളും വഴിതിരിച്ചുവിടുന്ന പ്രവണത നമ്മുടെ സമൂഹത്തിൽ തൽപരകക്ഷികളുടെ സമ്മർദങ്ങളിലൂടെ നടക്കാറുണ്ട്. ഇത് വനിത ഹോസ്റ്റലിനെക്കുറിച്ചുള്ള സർക്കാർ ഉത്തരവിലും ഉണ്ടാകുമെന്നതിൽ സംശയമില്ല. സ്ഥാപനങ്ങളിലെ അടഞ്ഞ മനഃസ്ഥിതി, സ്വാതന്ത്ര്യം എന്ന ആശയത്തെത്തന്നെ വളച്ചൊടിച്ചു ചർച്ചചെയ്യുന്നതിന് കാരണമാകുന്നുണ്ട്. പുരുഷാധിപത്യ മനഃസ്ഥിതിയുടെ പ്രകടനങ്ങൾ സ്ത്രീകളായ ഏജൻറുമാരിലൂടെ അവരറിയാതെത്തന്നെയും, പലപ്പോഴും അറിഞ്ഞുകൊണ്ടും നടത്തപ്പെടുന്നു. വനിത ഹോസ്റ്റലുകളിൽ ഉള്ള മേട്രൺ, വാർഡൻ എന്നിവരും പാചകപ്പണിക്കുനിൽക്കുന്നവരും പെൺകുട്ടികളെ നിയന്ത്രിക്കുക എന്ന ചുമതല പുരുഷാധിപത്യത്തിെൻറ ആശയങ്ങളിലൂടെയാണ് നടത്തുന്നതെങ്കിൽ കേരളത്തിൽ സ്ത്രീസ്വാതന്ത്ര്യം, സമത്വം എന്നിവയൊക്കെ പൂർണമായും സാധ്യമാകുമെന്ന് കരുതാനാകില്ല. അതായത് ആൺകുട്ടികളോട് നമ്മൾ പാലിക്കുന്ന മര്യാദയൊന്നും പെൺകുട്ടികളോട് കാണിക്കേണ്ടതില്ല എന്ന മനോഭാവം തിരുത്തണം. പെൺകുട്ടികളോട് നമ്മൾ എങ്ങനെ പെരുമാറണം, എങ്ങനെ സംസാരിക്കണം എന്നത് വീണ്ടുവിചാരം നടത്തേണ്ട കാര്യമാണ്. ഇത് ഒരു സാമൂഹികപ്രശ്നമായിത്തന്നെ കണ്ട് ചർച്ച ചെയ്ത് വ്യക്തതവരുത്തേണ്ടതാണ്.
പെൺകുട്ടികളെ നിയന്ത്രിക്കുന്നതിന് പൊതുവെ കാരണം പറയുന്നത് അവരുടെ രക്ഷക്കാണെന്നാണ്. എങ്കിലും അതുവഴി അവരെആത്മാഭിമാനമോ ധൈര്യമോ ഇല്ലാത്ത അബലകളും ചപലകളും എന്ന് പറഞ്ഞുവരുന്ന വിഭാഗമാക്കിയെടുക്കുകയാണ് ചെയ്യുന്നതെന്ന് തിരിച്ചറിയണം. പെൺകുട്ടികളെ ഏതുവിധവും ചോദ്യംചെയ്യാമെന്നും അപമാനിക്കാമെന്നുമുള്ള തോന്നൽ നമ്മുടെ സമൂഹത്തിൽ വേരുറച്ചിട്ടുള്ള പ്രശ്നമാണ്. അതേസമയം, ആൺകുട്ടികളെ അവരുടെ ഈഗോ അഥവാ ആത്മാഭിമാനം നോക്കാതെ ചോദ്യംചെയ്യരുതെന്നും കഴിയുമെങ്കിൽ അവരുടെ തെറ്റുകൾ ഒരു തലോടലോടെയോ താഴ്മയോടെയോ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക, അല്ലെങ്കിൽ അവഗണിച്ചേക്കുക എന്നുമുള്ള രീതിയാണ് നമുക്കിടയിൽ കൂടുതലുമുള്ളത്. ഇത് മാറ്റിയെടുക്കാൻ വിദ്യാഭ്യാസസ്ഥാപനങ്ങളിലല്ലെങ്കിൽ പിന്നെ എവിടെനിന്നാണ് തുടക്കംകുറിക്കുക? ഈ തുടക്കം അടിസ്ഥാനപരമായി കോളജ് ഹോസ്റ്റൽ പ്രശ്നവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്ന് ഇപ്പോൾ തുടങ്ങാവുന്ന സാമൂഹികപ്രവർത്തനമാണ്.
ഇന്നത്തെ കാമ്പസുകളിൽ പെൺകുട്ടികളും ആൺകുട്ടികളും കൂട്ടുകൂടുന്നതും ഒരുമിച്ചു പ്രവർത്തിക്കുന്നതും പ്രണയത്തിലാകുന്നതുമടക്കം പല കാര്യത്തിലും ഒരു തുറന്ന മനഃസ്ഥിതി അധ്യാപകരുംസമൂഹവും വെച്ചുപുലർത്താൻ തുടങ്ങിയിട്ടുണ്ട്. എങ്കിലും പെൺകുട്ടികളെ ഹോസ്റ്റലുകളിലും വീടുകളിലും സമയവും മറ്റു സ്വാതന്ത്ര്യങ്ങളും പരിമിതപ്പെടുത്തി നിയന്ത്രിക്കുന്ന രീതി ഇന്നും നമ്മുടെ സമൂഹത്തിൽ വ്യാപകമാണ്. എല്ലാ ദിവസവും വീടുകളിൽ എത്തുന്നതിനും ഒഴിവുദിനങ്ങൾ പുറത്തുപോകുന്നതിനുമൊക്കെ നമ്മുടെ വീടുകളിൽ പെൺകുട്ടികൾക്കുള്ള വിലക്കും ബോധ്യപ്പെടുത്തലുകളും ആൺകുട്ടികൾക്കില്ലല്ലോ. അതു പോലെത്തന്നെയാണ് ഹോസ്റ്റലുകളിലും. ഈ ശീലം മാറ്റാൻതക്കവണ്ണം നമ്മുടെ സമൂഹം വളർന്നു എന്നുപറയാൻ പറ്റില്ലെങ്കിലും, മാറ്റങ്ങൾ വരുന്നത് നടപടികൾ വഴി തന്നെയാണെന്ന് ഓർക്കേണ്ടതുണ്ട്. പെൺകുട്ടികളെ ആരെല്ലാമോ ആക്രമിച്ചേക്കും എന്ന ഭയത്താൽ അവരെ പൂട്ടിയിടുകയല്ല വേണ്ടത്. അക്രമികളെ പൂട്ടുന്ന നടപടിയാണ് വേണ്ടതെന്ന് നമ്മുടെ സാമൂഹികബോധത്തിൽ ഉറക്കാത്തിടത്തോളം കാലം മാറ്റങ്ങളുണ്ടാകില്ല. അസമയമെന്നു മുദ്രകുത്തപ്പെട്ട സമയങ്ങളിൽ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ കൂടുതലുണ്ടാകുന്നത്, വർഷങ്ങളായി വാക്കാൽനടത്തുന്ന ബോധവത്കരണത്തിെൻറ പ്രാവർത്തികരീതി കൂടിയാണ്.
സർക്കാർ ഉത്തരവിെൻറ സാധ്യത
ആൺകുട്ടികളുടെ ഹോസ്റ്റലിെൻറ അതേ സമയക്രമം പെൺകുട്ടികളുടെ ഹോസ്റ്റലുകളിലും നിശ്ചയിച്ചുകൊണ്ട് ഇറക്കിയ സർക്കാർ ഉത്തരവ് സമത്വാധിഷ്ഠിത സമൂഹത്തിനുള്ള സാധ്യത തുറന്നിടുന്നു. പക്ഷേ, വിദ്യാർഥിനികൾക്ക് അവരുടെ കോളജിലെയും സർവകലാശാലകളിലെയും ലാബ് -ലൈബ്രറി സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനാണെന്ന് എടുത്തുപറയുന്നതിനാൽ, പുറത്തുപോകാൻ അനുവാദമില്ല എന്ന വാദഗതി ഉന്നയിക്കപ്പെടാം. ആൺകുട്ടികളെപ്പോലെതന്നെ എന്ന് പരാമർശിക്കുകവഴി, ആൺകുട്ടികൾ ഹോസ്റ്റലിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള ഒമ്പതര എന്ന സമയത്ത് കയറുന്നവരാണെന്നും അതുവരെ അവർ ലൈബ്രറികളിലോ ലാബിലോ ആയിരിക്കും എന്നും ഉറപ്പിക്കുവാൻ കഴിയില്ല. വാസ്തവം പലപ്പോഴും പലതാണെന്നും ആൺകുട്ടികളുടെ സ്വാതന്ത്ര്യത്തെ ഒരു തരത്തിലും അങ്ങനെ നിയമവിധേയമാക്കുന്നില്ല നമ്മുടെ സമൂഹം എന്നും എല്ലാവർക്കുമറിയാം. ഈ ചർച്ചയുടെ പശ്ചാത്തലത്തിലാണ് കേരളവർമ കോളജിലെ വനിത ഹോസ്റ്റൽ വിദ്യാർഥിനികൾക്കു ലഭിച്ച കോടതിവിധിയുടെ സാധ്യത ചെറുതല്ല എന്ന് കാണേണ്ടത്.
കേരളത്തിലെ മാനേജ്മെൻറ് കോളജുകളിലെ വനിത ഹോസ്റ്റലുകളിൽ നിയമങ്ങൾ പുനഃക്രമീകരിക്കുന്നതിന് അടിസ്ഥാനമാക്കാവുന്ന ഈ വിധിയിലെ വാചകങ്ങൾ പെൺകുട്ടികൾക്ക് ആൺകുട്ടികളെപ്പോലെ സ്വാതന്ത്ര്യവും തുല്യാവകാശവും ഉണ്ടെന്നു പ്രഖ്യാപിക്കുന്നു. ഇതിൽ രാഷ്ട്രീയപ്രവർത്തനത്തിനോ സിനിമ കാണാനോ പോകരുതെന്നുള്ള നിയമം കോടതി പൗരാവകാശനിഷേധമായിക്കണ്ട് തള്ളുന്നുണ്ട്. അതോടൊപ്പം ഹോസ്റ്റൽ സമയം മെച്ചപ്പെട്ട രീതിയിൽ ക്രമീകരിക്കാൻ മാനേജ്മെൻറിന് അവകാശമുണ്ടെന്നും പറയുന്നുണ്ട്. ഇതിൽനിന്നു മനസ്സിലാക്കേണ്ട കാര്യം സമയക്രമീകരണം നടത്തുമ്പോഴും വ്യത്യസ്ത കഴിവുകളും താൽപര്യങ്ങളുമുള്ള പെൺകുട്ടികളുടെ മനുഷ്യാവകാശം ഹനിക്കാത്തവിധമുള്ള നിലപാടും പെരുമാറ്റവും കാണിക്കാൻ ഹോസ്റ്റൽ അധികൃതരും കോളജ് അധികൃതരും തയാറാവണം എന്നാണല്ലോ. ഇങ്ങനെയുള്ള മാറ്റങ്ങൾ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഉണ്ടാകുന്നത് ആവശ്യമാണ് എന്ന് കോടതി നിർദേശിക്കുന്നു. ഇത്, താരതമ്യേന ജനാധിപത്യപരമല്ലാത്ത കുടുംബമെന്ന അടിസ്ഥാന സാമൂഹികസ്ഥാപനങ്ങളിലും പെൺകുട്ടികളുടെ നിയന്ത്രണത്തെക്കുറിച്ചുള്ള ചിന്തയിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിന് ഉതകും.
പുതിയ ആശയങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ച് സാമൂഹികമാറ്റങ്ങൾ ഉണ്ടാക്കുന്നതിലും വിദ്യാഭ്യാസസ്ഥാപനങ്ങൾവലിയ പങ്കു വഹിക്കേണ്ടതുണ്ടെന്നാണ് ഈ ഗവൺമെൻറ് ഒാർഡർ സൂചിപ്പിക്കുന്നത്. അവ്യക്തമെന്നു വളച്ചൊടിക്കാമെങ്കിലും, മനഃപൂർവം നടപ്പിലാക്കാതെയിരിക്കാമെങ്കിലും, സർക്കാറിെൻറ ഉത്തരവ് സാമൂഹികകേരളത്തിൽ നാഴികക്കല്ലാണ്. ഏതു സർക്കാർ ഉത്തരവും ഏതു കോടതിവിധിയും സ്ഥാപിതതാൽപര്യക്കാർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ നടപ്പാക്കാതിരിക്കാനും തൽപരകക്ഷികൾക്ക് വേണമെങ്കിൽ ഉണ്ടാക്കിയെടുക്കാനും ഒക്കെ സാധിക്കുന്ന സാമൂഹികാവസ്ഥ കേരളത്തിലുണ്ടെന്ന വാസ്തവം തിരിച്ചറിഞ്ഞ് മാറ്റിയെടുക്കേണ്ടതുണ്ട്. സമൂഹത്തിൽ സ്ത്രീപുരുഷ സമത്വം ഉണ്ടാകുന്നതിനുവേണ്ടി ഈ സർക്കാർ ഉത്തരവിെൻറ കാര്യത്തിലും ഇതാവശ്യമാണ്. ഹോസ്റ്റലിലെ സമയക്രമം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേപോലെ നിശ്ചയിക്കുക വഴി നിങ്ങളുടെ പെൺകുട്ടികൾ ധൈര്യവും സ്വയംപര്യാപ്തതയും ആത്മാഭിമാനവും ഉള്ളവരായി മാറും എന്നല്ലാതെ ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് രക്ഷിതാക്കളോട് പറയാൻ അധ്യാപകർക്ക് കഴിയണം. സമത്വത്തെക്കുറിച്ച് സാമൂഹികബോധമുള്ള മനുഷ്യരുടെയെല്ലാം പ്രത്യേകിച്ച് അധ്യാപകരുടെയും കടമയാണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.