കുറച്ചു നാളുകളായി കേരളത്തിലെ പ്രധാന രാഷ്ട്രീയ വിവാദം ഭൂമി ൈകയേറ്റവുമായി ബന്ധപ്പെട്ടാണ്. മൂന്നാറിൽ ആരംഭിച്ച് കൊച്ചി, കുട്ടനാട്, ചീങ്കണ്ണിപ്പാറ വഴി കുറിഞ്ഞി സേങ്കതത്തിൽ എത്തി നിൽക്കുന്നു അത്. നേരത്തേ ഉയർന്ന വാഗമൺ വിവാദവും അവസാനിച്ചിട്ടില്ല. ഇതിന് പുറമെയാണ് പട്ടയ പ്രശ്നം. വനവുമായി ബന്ധപ്പെട്ടാണ് തർക്കങ്ങൾ ഏറെയും. കുടിയേറ്റ കർഷകരും വനവുമായുള്ള തർക്കത്തിന് ആ വകുപ്പ് രൂപവത്കരിച്ച കാലം മുതലുള്ള പഴക്കമുണ്ട്. ഇപ്പോൾ കുടിയേറ്റം മാറി, ൈകയേറ്റമായെന്നു മാത്രം. 1980ലെ കേന്ദ്ര വനനിയമം വരുകയും വനഭൂമി വനമിതര ആവശ്യങ്ങൾക്ക് വിട്ടുകൊടുക്കാൻ സംസ്ഥാന സർക്കാറിനുണ്ടായിരുന്ന അധികാരം പിൻവലിക്കുകയും ചെയ്തില്ലായിരുന്നുവെങ്കിൽ കുടിയേറ്റം ഇനിയും അവസാനിക്കുമായിരുന്നില്ല എന്നതാണ് സത്യം. ചരിത്രം പറയുന്നതും അതുതന്നെ.
കുടിയൊഴിപ്പിക്കലോടെയാണ് കർഷകരുടെ മുഖ്യശത്രുവായി വനംവകുപ്പ് മാറിയത്. ദേഹണ്ഡങ്ങളും വീടും കുടിയിറക്കിൽ നശിപ്പിക്കപ്പെട്ടു. ഇന്നും കർഷകരുടെ പട്ടികയിൽ വനം ശത്രുതന്നെ. വന്യജീവികൾ കൃഷികൾ നശിപ്പിക്കുന്നുവെന്നാണ് പരാതി. കൃഷിഭൂമിയിലിറങ്ങുന്ന വന്യജീവികളെ വെടിവെക്കാൻ അനുമതി തേടിയതിെൻറ അടിസ്ഥാനവും പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗിൽ, കസ്തൂരിരംഗൻ കമ്മിറ്റികളുടെ നിർദേശങ്ങൾ എതിർക്കപ്പെടാൻ കാരണമായതും ഇൗ ശത്രുതതന്നെ.
വനഭൂമി പാട്ടത്തിന്
കേരളത്തിലെ വനവും കർഷകരും തമ്മിലുള്ള തർക്കത്തിന് വഴിമരുന്നിട്ടതും സർക്കാർതെന്നയാണ്. 1940ൽ വനഭൂമി കുത്തകപാട്ടത്തിന് നൽകിയതോടെ തുടങ്ങുന്നു അത്. രണ്ടാം ലോകയുദ്ധത്തിൽ ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോഴാണ് 1942 ഒക്ടോബറിൽ വനഭൂമി രണ്ടു വർഷത്തേക്ക് കൃഷിക്ക് നൽകാൻ തീരുമാനിച്ചത്. വൃക്ഷത്തൈകൾ നട്ടുവളർത്തി തിരിച്ചു നൽകണമെന്നതായിരുന്നു വ്യവസ്ഥ. യുദ്ധം കഴിഞ്ഞിട്ടും ഭക്ഷ്യക്ഷാമം തുടർന്നതിനാൽ കൂടുതൽ വനഭൂമി വീണ്ടും നൽകി. 1949ലെ ഉത്തരവ് പ്രകാരം കമീഷണറെ നിയമിക്കുകയും അയ്യപ്പൻകോവിലിൽ 600 പേർക്കായി 1200 ഹെക്ടറും പള്ളിവാസലിൽ 1000 പേർക്കായി 2000 ഹെക്ടറും പാട്ടത്തിന് നൽകി.
പിന്നീട് 1951 ജൂൺ 16ലെ ഉത്തരവ് പ്രകാരം 12,300 ഹെക്ടറും 1951 ഒക്ടോബർ 25ലെ ഉത്തരവ് പ്രകാരം കോളനിവത്കരണ പദ്ധതിക്കായി 1410 ഹെക്ടറും റവന്യൂ വകുപ്പിന് കൈമാറി. 1954 അവസാനം പാട്ടഭൂമി തിരിച്ചുവാങ്ങാൻ ചെന്നതോടെയാണ് കർഷകർ സംഘടിക്കുന്നതും വനംവകുപ്പുമായി തുറന്ന ഏറ്റുമുട്ടലിലേക്ക് എത്തുന്നതും. ഇതോടെയാണ് 1957 ഏപ്രിൽ ഒന്നിന് മുമ്പായി വനഭൂമിയിൽ പ്രവേശിച്ചവർക്ക് പട്ടയം നൽകാൻ തീരുമാനിക്കുന്നത്. ഇതിനു ശേഷമുള്ള ൈകയേറ്റക്കാരെ ഒഴിപ്പിക്കാൻ തീരുമാനിച്ചുവെങ്കിലും ഒന്നും സംഭവിച്ചില്ല. 1961ൽ കേരള വന നിയമം വന്നതോടെ കെ.പി. രാധാകൃഷ്ണ മേനോൻ കമ്മിറ്റിയെ നിയോഗിച്ചു. ൈകയേറ്റ പ്രദേശങ്ങൾ ഒഴിവാക്കി വനഭൂമി സംരക്ഷിക്കാൻ തീരുമാനിച്ചു.
1960 ജനുവരി ഒന്നിന് മുമ്പുള്ള കുടിയേറ്റക്കാർക്ക് പട്ടയം നൽകാൻ 1963ൽ ഉത്തരവിറങ്ങി. എങ്കിലും ൈകയേറ്റം തുടർന്നു. പിന്നീടാണ് മണിയങ്ങാടൻ കമ്മിറ്റിയെ നിയോഗിക്കുന്നത്. 1968 ജനുവരി ഒന്നു വരെയുള്ള കുടിയേറ്റക്കാർക്ക് പട്ടയം നൽകാനായിരുന്നു ശിപാർശ. ഇതനുസരിച്ച് 1968 ജൂണിൽ ഉത്തരവിറങ്ങി. ഒരുഭാഗത്ത് പട്ടയം നൽകാൻ തീരുമാനിക്കുേമ്പാൾതന്നെ മറുഭാഗത്ത് വനഭൂമി ൈകയേറ്റവും ഒഴിപ്പിക്കലും വീണ്ടും ൈകയേറ്റവും സാധൂകരണവും ആവർത്തിക്കപ്പെട്ടു. 1977 ജനുവരി ഒന്നുവരെയുള്ളവർക്ക് പട്ടയം നൽകാനാണ് അവസാനമായി തീരുമാനിച്ചത്. അതിനു ശേഷമുള്ളവർക്കും പട്ടയം നൽകണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും 1980ലെ കേന്ദ്ര വനനിയമമാണ് തടസ്സം. കേന്ദ്ര വനനിയമത്തിെൻറ അംഗീകാരത്തോടെയാണ് 1977 ജനുവരി ഒന്നിനു മുമ്പ് വനമിതര ആവശ്യങ്ങൾക്കായി മാറ്റിയ 28,588.159 ഹെക്ടറിന് പട്ടയം നൽകാൻ 1993ൽ അനുമതി ലഭിച്ചത്. ഇരട്ടി സ്ഥലത്ത് ബദൽ വനവത്കരണം തുടങ്ങിയ കർശന നിർദേശങ്ങളോടെയാണ് അനുമതി ലഭിച്ചത്. ഇതിനു ശേഷമുള്ള ൈകയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് ഹൈകോടതിയടക്കം പറഞ്ഞിട്ടുണ്ടെങ്കിലും അത് ഫയലിൽ വിശ്രമിക്കുന്നു. സർക്കാർ കണക്കനുസരിച്ച് 5498 ഹെക്ടർ ഭൂമിയാണ് ഒഴിപ്പിെച്ചടുക്കേണ്ടത്. 1977ന് മുമ്പുള്ളവർക്കുള്ള പട്ടയ വിതരണം പൂർത്തിയായിട്ടുമില്ല.
കൈയേറ്റ സംരക്ഷണം
കഴിഞ്ഞ ഇടതു മുന്നണി സർക്കാറിലെ വനംമന്ത്രി ബിനോയ് വിശ്വം നടപ്പാക്കിയ വന സംരക്ഷണ പ്രവർത്തനങ്ങളിലാണ് ഇപ്പോഴത്തെ വനംമന്ത്രി തിരുത്തലുകൾ വരുത്തുന്നതെന്നതാണ് ഇപ്പോഴത്തെ പ്രത്യേകത. രണ്ടുപേരും സി.പി.െഎ പ്രതിനിധികൾ. ഇപ്പോൾ ഏറെ വിവാദം ഉയർത്തിയിട്ടുള്ള കുറിഞ്ഞിമല സേങ്കതം പ്രഖ്യാപിച്ചത് ബിനോയ് വിശ്വം മന്ത്രിയായിരിക്കെ, കഴിഞ്ഞ വി.എസ്. അച്യുതാനന്ദൻ സർക്കാറാണ്. മറ്റൊരു തർക്ക ഭൂമിയായി മാറിയിട്ടുള്ള മൂന്നാറിലെ 17,066 ഏക്കര്‍ ഭൂമി കണ്ണൻ ദേവൻ റിസർവ് പ്രഖ്യാപിച്ചതും കഴിഞ്ഞ ഇടതു മുന്നണി സർക്കാർ. 1971 കെ.ഡി.എച്ച് ആക്ട് അനുസരിച്ചാണ് വനംവകുപ്പിന് ഭൂമി കൈമാറണമെന്ന് നിര്‍ദേശിക്കപ്പെട്ടത്. 17,992 ഏക്കര്‍ ഭൂമി സംരക്ഷിത വനമാക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ 1980 ഏപ്രില്‍ 18നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഒടുവിൽ വനംവകുപ്പിന് കൈമാറുന്നതിന് വിജ്ഞാപനം ചെയ്തത് 17,066 ഏക്കര്‍. ഇതിൽ ൈകയേറ്റവും റിസോർട്ടുകളും ഉള്ളതിനാൽ, സെറ്റിൽമെൻറ് ഒാഫിസറായി നിയോഗിക്കപ്പെട്ട ആർ.ഡി.ഒ നടപടികൾ ആരംഭിച്ചിട്ടില്ല. കുറിഞ്ഞിമല സേങ്കതത്തിെൻറ ഗതി കണ്ണൻ ദേവൻ റിസർവിനും സംഭവിക്കും. ൈകയേറ്റങ്ങളും കൈവശഭൂമിയും ഒഴിവാക്കപ്പെടുന്നതോടെ വിസ്തൃതി വീണ്ടും കുറയും. ഇതേസമയം, വി.എസ് സർക്കാർ അന്ന് പ്രഖ്യാപിച്ച മാങ്കുളത്തെ 9005 ഹെക്ടർ സംരക്ഷിത വനമായി മാറിക്കഴിഞ്ഞു. സെറ്റിൽമെൻറ് ഒാഫിസർ നടപടികൾ പൂർത്തിയാക്കിയതോടെയാണിത്. ചൂലന്നുർ മയിൽ സേങ്കതം, മലബാർ, കൊട്ടിയൂർ വന്യജീവി സേങ്കതങ്ങൾ, കടലുണ്ടി കമ്യൂണിറ്റി റിസർവ് എന്നിവയാണ് ബിനോയ് വിശ്വത്തിൻറ നേതൃത്വത്തിൽ പ്രഖ്യാപിച്ചത്. വാഗമണിൽ 1100 ഹെക്ടർ ബയോറിസർവായി പ്രഖ്യാപിച്ചുവെങ്കിലും എതിർപ്പിനെ തുടർന്ന് നടപടികളുമായി മുന്നോട്ടു പോകാൻ കഴിഞ്ഞില്ല.
2003ലാണ് ആനമുടിചോല, മതികെട്ടാൻ ചോല, പാമ്പാടുംപാറചോല എന്നീ ദേശീയ ഉദ്യാനങ്ങൾ, മംഗളവനം പക്ഷിസേങ്കതം എന്നിവ അന്നത്തെ യു.ഡി.എഫ് സർക്കാർ പ്രഖ്യാപിക്കുന്നത്. എന്നാൽ, ഏറ്റവും കൂടുതൽ വന്യജീവി സേങ്കതങ്ങൾ പ്രഖ്യാപിച്ചത് കെ.പി. നൂറുദ്ദീൻ വനംമന്ത്രിയായിരിക്കെ, 1982 -87ലെ കെ. കരുണാകരൻ മന്ത്രിസഭയും. സൈലൻറ്വാലി ദേശീയ ഉദ്യാനം, സെന്തുരുണി, ചിന്നാർ, ചിമ്മിണി, ആറളം, പേപ്പാറ വന്യജീവി സേങ്കതങ്ങൾ, തേട്ടക്കാട് പക്ഷിസേങ്കതം എന്നിവയാണവ.
ഒരുഭാഗത്ത് സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുേമ്പാഴാണ്, സംരക്ഷിത വനമായി പ്രഖ്യാപിക്കപ്പെട്ട ഭൂമിയിലെ ൈകയേറ്റങ്ങൾ. വനഭൂമിയെ റവന്യൂ ഭൂമിയുടെ പട്ടികയിൽപ്പെടുത്തി പട്ടയം നൽകുന്നതും വ്യാപകമാണ്. ഇതിലൊക്കെ വനംവകുപ്പ് കാഴ്ചക്കാരാകുന്നുവെന്നതാണ് അടുത്തകാലത്ത് കണ്ടുവരുന്നത്. ബിനോയ് വിശ്വത്തിൽനിന്നുള്ള ദൂരം വർധിക്കുകയാണ്. സംരക്ഷണം ലഭിക്കാതെപോകുന്നുവെന്ന ഭീതി വനപാലകരിലും വർധിച്ചുവരുകയാണ്. ഫലത്തിൽ വനഭൂമി കടലാസിലും കൈവശം ൈകയേറ്റക്കാരിലുമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.