രണ്ടു മഹാ പ്രളയകാലങ്ങൾ നമ്മൾ കടന്നുപോയിരിക്കുന്നു. മൂന്നാം പ്രളയത്തിന് മുമ്പ് പല പ്രതിരോധ പദ്ധതികൾ കൊണ് ട് നമുക്ക് പ്രളയക്കെടുതികളെ നേരിടാനാവും.
1. പ്രളയ-വരൾച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഒരു പ്രത്യേക വക ുപ്പ് രൂപവത്കരിക്കുക. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇത്തരം വകുപ്പുകൾ നിലവിലുണ്ട്.
2. ജില്ല കലക്ടർമാരെ മ ാത്രം ആശ്രയിച്ച് നടക്കുന്ന ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾ പരാജയമാണെന്ന് രണ്ടു പ്രളയങ്ങളും തെളിയിച്ചുകഴി ഞ്ഞു. അതിനാൽ, നിലവിലുള്ള താലൂക്ക് സഭകൾ വികസിപ്പിച്ച് പ്രബലമായ അധികാരം നൽകി ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ താ ലൂക്കുതല കേന്ദ്രങ്ങളാക്കി മാറ്റുക.
3. പ്രളയകാല-വരൾച്ച കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് യുദ്ധകാല അടിയന്തര സ്വഭാവം സ്വീകരിക്കുക. പദ്ധതി പ്രവർത്തനങ്ങളിലെ വേഗത, ധനവിനിയോഗം, കുറ്റക്കാരായ ഉദ്യോഗസ്ഥെര ശിക്ഷിക്കൽ എന്ന ിവ യുദ്ധകാല സ്വഭാവത്തിൽ നടപ്പിലാക്കുക.
4. താലൂക്ക് സഭയുടെ നേതൃത്വത്തിൽ വാർഡ് ജാഗ്രതാ സമിതികൾ രൂപവത്കരിച് ച് അതത് മേഖലകളിൽ പ്രളയക്കെടുതികളെ അതിജീവിക്കുന്നതിനുള്ള പ്രകൃതിപരമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുക.
5. കരിങ്കല്ല്, ചെമ്മണ്ണ്, മെറ്റൽ എന്നീ പ്രകൃതി വിഭവങ്ങളുടെ ലഭ്യത മലയടിവാര ഖനന നിരോധ-നിയന്ത്രണങ്ങളാൽ ഇനി പ്രതീക്ഷിക്കാനാവില്ല. ആയതിനാൽ പുഴകളിൽവന്നടിഞ്ഞ മണൽ, മണൽച്ചാക്കുകൾ, ചെറിയ തോതിലുള്ള ചെങ്കല്ല്, ഇതരസംസ്ഥാനങ്ങളിൽനിന്ന് വരുന്ന സിമൻറ്, സിമൻറ് കട്ടകൾ എന്നിവ ഉപയോഗിച്ചുള്ള പ്രളയ പ്രതിരോധ-പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്.
6. വേരുബലമുള്ള വൃക്ഷങ്ങൾ, മുളകൾ, കണ്ടൽക്കാട് എന്നിവ നട്ടുവളർത്തിക്കൊണ്ടുള്ള ജൈവഭിത്തികൾക്കും പ്രാധാന്യം.
7. ഒാരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും പ്രളയബാധിത പ്രദേശങ്ങൾ പഠിച്ച് സമഗ്രമായ പ്രളയ ഭൂപടം നിർമിക്കുക.
8. 44 നദികളുള്ള കേരളത്തിൽ സർക്കാർ തലത്തിൽ ഒരൊറ്റ നദീപഠന കേന്ദ്രവുമില്ല എന്നത് ലജ്ജാകരംതെന്ന. വിപുലമായ ഒരു നദീപഠനകേന്ദ്രം സ്ഥാപിക്കുക. നദിഘടന, പ്രളയ കാരണങ്ങൾ, ഭൗമഘടന, തീരസംരക്ഷണം, നീരൊഴുക്ക്, ഉദ്ഭവ സ്രോതസ്സ് എന്നിവക്ക് പ്രാധാന്യം.
9. മനുഷ്യവാസമുള്ള സകല മലയടിവാരങ്ങളുടെയും വർഷാവർഷ നിരന്തര പഠനത്തിനായി ജിയോളജി വിദഗ്ധരടങ്ങുന്ന ഭൗമപഠനകേന്ദ്രം ആരംഭിക്കുക.
10. കേരളത്തിന് ദുരിതാശ്വാസ രക്ഷാപ്രവർത്തനത്തിന് പരിശീലനം ലഭിച്ച സേനയില്ല എന്നത് ലജ്ജാകരമായ മറ്റൊരു പരമാർഥമാണ്. ഇപ്പോഴും നാം കേന്ദ്ര-രക്ഷാ സേനക്കായി കാത്തിരിക്കുകയാണ്. ഇത് പരിഹരിക്കാനായി സാഹസിക രക്ഷാപ്രവർത്തനത്തിന് പരിശീലനം നൽകുന്ന കേന്ദ്രം ആരംഭിക്കുക. കരസേന മാതൃക മികവിൽ സ്ഥാപിക്കുന്ന പരിശീലന കേന്ദ്രത്തിന് കൗമാരക്കാരെ തെരഞ്ഞെടുത്ത് പരിശീലനം നൽകുക.
11. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബി.എസ്സി ജിയോളജി അടിസ്ഥാനയോഗ്യതയുള്ള ജിയോളജിസ്റ്റുകളെ നിയമിച്ച് പ്രാദേശിക ഭൗമപടം നിർമിച്ച് നിരന്തര പഠനം നടത്തുക.
12. രക്ഷാപ്രവർത്തനങ്ങൾക്കുള്ള അത്യാധുനിക യന്ത്രങ്ങളും ഉപകരണങ്ങളും രാത്രിയിലും രക്ഷാപ്രവർത്തനം നടത്താവുന്ന പ്രകാശവിളക്കുകളും വാങ്ങി താലൂക്ക്തല കേന്ദ്രങ്ങളിൽ സൂക്ഷിക്കുക. കവചിത വാഹനങ്ങളും താലൂക്ക് തലത്തിൽ വിന്യസിക്കുക.
13. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിപുലമായ സംവിധാനങ്ങളോടുകൂടി ദുരിതാശ്വാസ മന്ദിരം നിർമിക്കുക. ഒരാൾ ഉയരത്തിൽ തൂൺ ഉയർത്തി ആകാശ ദുരിതാശ്വാസമന്ദിരങ്ങളാണ് നിർമിക്കേണ്ടത്.
14. നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും വസ്ത്രങ്ങളും ലഭിച്ചിരുന്നുവെങ്കിലും മലവിസർജനം നിത്യ നരകമായിത്തീർന്നു. 200, 300 പേർ വസിച്ച ദുരിതാശ്വാസ ക്യാമ്പുകളിൽ ഒരൊറ്റ കക്കൂസ് മാത്രമാണുണ്ടായിരുന്നത്. ഇതു പരിഹരിക്കാൻ രണ്ടു പ്രളയങ്ങളിലും ദുരിതാശ്വാസ കേന്ദ്രങ്ങങ്ങളായി ഉപയോഗിച്ച കെട്ടിടങ്ങളിൽ സർക്കാർ ചെലവിൽ നാലും അഞ്ചും ശൗചാലയങ്ങളുള്ള ശൗചാലയ സമുച്ചയങ്ങൾ നിർമിക്കുക.
15. പ്രളയജലം പ്രവാഹശക്തിയിൽ ഒഴിഞ്ഞുപോകേണ്ട തോടുകൾ, ജലാശയങ്ങൾ എന്നിവ മേയ് മാസത്തോടെ വൃത്തിയാക്കുക. മനുഷ്യർ നികത്തി പറമ്പിനോട് ചേർത്ത തോടുകൾ തിരിച്ചുപിടിക്കുക. പ്രാദേശിക വെള്ളക്കെട്ടുകൾ മുറിക്കുക. താലൂക്ക് സഭയുടെ നേതൃത്വത്തിൽ വാർഡ് ജാഗ്രതാ സമിതികൾ ഇത്തരം പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുക.
16. പ്രളയം വിഴുങ്ങുന്ന നദീതീര-കായൽ തീരപ്രദേശങ്ങളിൽ പ്രളയരക്ഷാ ൈഫ്ല ഒാവറുകൾ നിർമിച്ച് രക്ഷപ്പെടാനുള്ള വഴി കാണിക്കുക.
17. ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾക്കായി പ്രാദേശിക കേന്ദ്രങ്ങളിൽ ചെറു ബോട്ടുകൾ വിന്യസിക്കുക.
18. നദി-കായൽത്തീരങ്ങളിൽ പ്രളയജലം മറിയുന്ന ഇടങ്ങളിലെല്ലാം ചീർപ്പ് നിർമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.