‘മഞ്ഞ മേലങ്കികളു’ടെ പ്രക്ഷോഭം

ഫ്രഞ്ച്​ പ്രസിഡൻറ്​ ഇമ്മാനുവൽ മാ​ക്രോൺ ജി-20 ഉച്ചകോടിയിൽ പതിവിലേറെ പ്രസന്നവദനനായിരുന്നു. അദ്ദേഹത്തി​​െൻറ ചടുലമായ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഭരണാധികാരികളുമായി സങ്കോചമന്യേ അദ്ദേഹം നടത്തിയ സംഭാഷണം വാർ ത്തമാധ്യമങ്ങൾ പ്രത്യേകം എടുത്തുപറയുകയുണ്ടായി.

എന്നാൽ, യോഗാവസാനം അദ്ദേഹം ദുഃഖിതനായി കാണപ്പെട്ടു. തലസ്ഥാനമ ായ പാരിസിൽ, നഗരത്തി​​​െൻറ ഹൃദയഭാഗങ്ങളിൽ അഗ്​നിശമന സേനയും പൊലീസും ‘മഞ്ഞ മേലങ്കി’ അണിഞ്ഞ പ്രക്ഷോഭകാരികളുമായി ഏറ്റുമുട്ടുന്നതായിരുന്നു അന്നത്തെ പ്രധാന വാർത്ത! ഇന്ധന വിലയുടെ അപ്രതീക്ഷിതമായ വർധനവാണ് ഫ്രാൻസിൽ കോളിളക്കം സ ൃഷ്​ടിച്ചത്. എന്നാൽ, യഥാർഥ പ്രശ്നം ജീവിതച്ചെലവ് താങ്ങാനാവാതെ വർധിച്ചതും ജനങ്ങളുടെ -പ്രത്യേകിച്ചും മധ്യവർഗത് തി​​​െൻറ- ക്രയശേഷി (purchasing power) കുറഞ്ഞുപോയതുമായിരുന്നു. അതുകൊണ്ട്, ജീവിതത്തി​​​െൻറ വ്യത്യസ്ത മേഖലകളിലുള്ള ആളുകൾ- ത ൊഴിൽരഹിതരായ യുവാക്കളും തുച്ഛവേതനക്കാരായ തൊഴിലാളികളും പെൻഷൻകാരും എല്ലാം ഈ സംഘത്തിൽ അണിനിരന്നു.

തിരക്കേറി യ ചാംസ്- എലീസീ വീഥിയിൽനിന്നു തീനാളങ്ങൾ ആകാശത്തിലേക്കുയരുന്നത് കണ്ടതാണ് ഇമ്മാനുവൽ മാക്രോണിനെ അസ്വസ്ഥനാക്കിയത്. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ, ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ ഫ്രാൻസിനു പേരുദോഷമുണ്ടാവാതിരിക്കാനായി അദ്ദേഹം ആഗ്രഹിച്ചു. മുതലാളിത്ത സാമ്പത്തിക നയങ്ങളുടെ ജീർണതകൾ ഫ്രാൻസിനെ മാത്രമല്ല പാശ്ചാത്യ രാഷ്​ട്രങ്ങളെ ഒന്നടങ്കം ഗ്രസിച്ചിരിക്കുന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

ഫ്രാൻസ് പിന്തുടരുന്നത് ഒരു മിശ്രിത സാമ്പത്തിക വ്യവസ്ഥയാണത്രെ. അത് സോഷ്യലിസ്​റ്റ്​- മുതലാളിത്ത നയങ്ങളുടെ സംയോജനമാണെന്നു പറയാം. പക്ഷേ, ഇന്ന് സോഷ്യലിസ്​റ്റ്​- കമ്യൂണിസ്​റ്റ്​ രാഷ്​ട്രങ്ങളുൾപ്പെടെ മുതലാളിത്തത്തെ പുണരുന്നതിനാണല്ലോ നാം സാക്ഷ്യംവഹിക്കുന്നത്. ഇതുതന്നെയാണ് ഫ്രാൻസിലും സംഭവിച്ചത്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ ചേർന്ന ലോക സാമ്പത്തിക ഫോറം ലോകരാഷ്​ട്രങ്ങളിലെ സാമ്പത്തിക അസമത്വം വ്യക്തമാക്കുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഫ്രാൻസിൽ 1983നും 2015നുമിടയിൽ സാമ്പത്തിക വളർച്ച ഉണ്ടായിട്ടുണ്ട്. എന്നാൽ, ഈ വളർച്ച മുഴുവനും സമ്പന്ന വിഭാഗത്തിൽ മാത്രം ഒതുങ്ങുന്നുവെന്നതാണ് അതി​​​െൻറ സവിശേഷത! നമ്മുടെ സോഷ്യലിസ്​റ്റ്​ രാജ്യങ്ങളിലെ അവസ്ഥതന്നെ.

ഒരു ശതമാനം വരുന്ന സമ്പന്നരുടെ വളർച്ചനിരക്ക് 100 ശതമാനവും, അതീവ സമ്പന്നരുടെത് 150 ശതമാനവും ആയിരിന്നു. പക്ഷേ, സാധാരണക്കാർ ഈ വളർച്ചയുടെ അടുത്തുപോലും എത്തിയിരുന്നില്ല. ഭൂരിപക്ഷം വരുന്ന സാമാന്യ ജനങ്ങളുടെ വളർച്ചനിരക്ക് വെറും 25 ശതമാനം മാത്രമായിരുന്നു. ഇത് ജനങ്ങളെ അസ്വസ്ഥരാക്കിയത് സ്വാഭാവികമാണ്. അങ്ങനെയിരിക്കെയാണ് ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചെന്ന മട്ടിൽ, ഗവൺമ​​െൻറ്​ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഇന്ധന വിലയുടെ വാർത്തകൾ പുറത്തുവന്നത്. താമസംവിനാ ജനങ്ങൾ പ്രതികരിക്കാൻ തുടങ്ങി. ഫേസ്​ബുക്കിലൂടെ വാർത്തകൾ അതിവേഗം പ്രചരിച്ചു. ഫ്രാൻസിൽ 67 ശതമാനം ആളുകൾ ഫേസ്​ബുക്ക് ഉപയോഗിക്കുന്നവരാകയാൽ കമ്പനിയുടെ കണക്കുപ്രകാരം ഏതാനും മണിക്കൂറുകൾക്കകം രണ്ടു കോടി ഇരുപതു ലക്ഷം പേർ സംഭ്രാന്തരായി. ഇവരിൽ എല്ലാവിഭാഗം ആളുകളും ഉണ്ടായിരുന്നു. അവരാണ് സമര സന്നദ്ധരായി പ്രക്ഷോഭത്തി​​​െൻറ മുന്നിൽ നിന്നത്. ഇവർക്ക് ഒരു പ്രത്യേക പാർട്ടിയുടെയോ യൂനിയ​​​െൻറയോ പിന്തുണയൊന്നും ഉണ്ടായിരുന്നില്ല.

അതുകൊണ്ടുതന്നെ, എല്ലാവിഭാഗം ജനങ്ങളും അതി​​​െൻറ ഭാഗമായി. വിദ്യാർഥികളുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റി. ഫ്രാൻസി​​​െൻറ വിവിധ ഭാഗങ്ങളിൽ വിദ്യാർഥികൾ കലാലയങ്ങൾ ബഹിഷ്കരിച്ച് തെരുവിലേക്ക് ഇറങ്ങി. അതോടെ, സമരം രാജ്യവ്യാപകമായി പടർന്നുപിടിച്ചു. അങ്ങനെ, വിദ്യാഭ്യാസ വിഷയങ്ങളും രാഷ്​ട്രീയ- സാമ്പത്തിക വിഷയങ്ങളോടൊപ്പം ചർച്ചയായി. തീവ്ര വലതുപക്ഷ പാർട്ടികൾ ഇത് മുതലെടുപ്പിനുള്ള അവസരമായി കണ്ട്​ എരിതീയിൽ എണ്ണയൊഴിച്ചു. ഇങ്ങനെയാണ് തീവ്ര വലതുപക്ഷമായ നാഷനൽ ഫ്രണ്ടി​​​െൻറ വക്താവ് മരീൻ ലീ പെൻ പ്രക്ഷോഭത്തിൽ മുൻനിരയിൽ വരുന്നത്. കുടിയേറ്റ നയങ്ങളെ ശക്തമായി എതിർക്കുകയും മതന്യൂനപക്ഷങ്ങളെ വെറുക്കുക യും ചെയ്യുന്ന അവർ പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോൺ രാജിവെക്കണമെന്നാണാവശ്യപ്പെട്ടത്. പ്രക്ഷോഭം സ്വന്തം താൽപര്യങ്ങൾക്കുവേണ്ടി തിരിച്ചുവിടാനുള്ള ശ്രമമായിരുന്നു അവരുടെത്. അത് മനസ്സിലാക്കിയതുകൊണ്ടാവണം, ഇടതുപക്ഷ പ്രസ്ഥാനത്തി​​​െൻറ അമരക്കാരായ ബോണോ ഹാമനും ഷീൻ ലൂക് മെലൻകോണും പ്രക്ഷോഭത്തിന്​ പ്രതീക്ഷിച്ച പിന്തുണ നൽകാതിരുന്നത്.

സാമ്പത്തിക നയങ്ങൾ പരിഷ്കരിക്കണമെന്നവർ അഭിപ്രായപ്പെട്ടു. മാ​ക്രോൺ രാജിവെച്ചു പുതിയ തെരഞ്ഞെടുപ്പു നടത്തുകയെന്നത് അവരുടെ പൊതുവായ ആവശ്യമായിരുന്നു. എന്നാൽ, തെരുവിലിറങ്ങി പൊലീസുമായി ഏറ്റുമുട്ടാനവർ തയാറാകാതിരുന്നത് തീവ്ര വലതുപക്ഷ കക്ഷികളുടെ ദുഷ്​ടലാക്ക് മനസ്സിലാക്കിയതുകൊണ്ടാണ്. പ്രക്ഷോഭംമൂലം ഫ്രാൻസിലെ ജനജീവിതം അവതാളത്തിലായി. പാരിസിലെ മ്യൂസിയങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ബാങ്കുകൾ, മെട്രോ സ്​റ്റേഷനുകൾ, വ്യാപാര സ്ഥാപനങ്ങൾ മുതലായവയെല്ലാം അടച്ചുപൂട്ടാൻ നിർബന്ധിതരായി. റെയിൽവേ വഴി സഞ്ചരിക്കുന്ന വിദേശീയരായ തൊഴിലാളികളെ വലതുപക്ഷ തീവ്രവാദികൾ കൈയേറ്റം ചെയ്തതായി റിപ്പോർട്ടുകൾ വന്നത്​ കാരണം എമ്പസികളൊക്കെയും അവർ പുറത്തിറങ്ങുന്നതു വിലക്കി. ഇതുതന്നെയായിരുന്നു സ്​റ്റാർസ്ബർഗ്, റ്റൂലോസ്, മാർസിലസ്, ഓർല്യൻസ് തുടങ്ങിയ നഗരങ്ങളിലെയെല്ലാം സ്ഥിതി.

സ്ഥിതിഗതികളുടെ ഗൗരവം വേണ്ടതുപോലെ ഉൾക്കൊണ്ടതുകൊണ്ടുതന്നെയാവണം മാ​ക്രോൺ നിർവ്യാജം മാപ്പുപറഞ്ഞത്. നികുതിവർധന പിൻവലിക്കുകയും തുച്ഛവേതനക്കാരായവർക്ക് മാസംതോറും നിശ്ചിത തുക ജീവനാംശമായി നൽകാനും പെൻഷൻകാർക്ക് നികുതിയിളവ് നൽകാനും തീരുമാനമായി. എങ്കിലും, ഇതു കുറിക്കുമ്പോഴും ഫ്രാൻസ് വേണ്ടതുപോലെ ശാന്തമായിട്ടില്ല. ആഭ്യന്തരമന്ത്രി ക്രിസ്​റ്റോഫർ കാസറ്റ്നർ പറയുന്നത് ‘‘കഴിഞ്ഞ മൂന്ന്​ ആഴ്ചകൾക്കു മുമ്പ്​ ഒരു ഭൂതം പുറത്തുവന്നിട്ടുണ്ട്​. എന്നാൽ, ഇപ്പോഴതിനെ നിയ​ന്ത്രിക്കാൻ പുറത്തുകൊണ്ടുവന്നവർതന്നെ പാടുപെടുകയാണ്’’ എന്നാണ്​.

Tags:    
News Summary - France Issue Macron-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.