??????????? ??.??. ??????, ??????????? ??.??. ???????????

ഭരണഘടനയിലെ മൗലികാവകാശങ്ങളിൽ പ്രഥമപ്രധാനമായ വ്യക്തിസ്വാതന്ത്ര്യത്തി​​െൻറ വിവിധ വശങ്ങൾ 19ാം വകുപ്പ്​ മുതൽ 22ാ ം വകുപ്പുവരെ പ്രതിപാദിക്കുന്നു. ഈ നാലു വകുപ്പുകളും വ്യക്തിസ്വാതന്ത്ര്യങ്ങളുടെ ഒരു അധ്യായമാണെന്നു പറയണം. ഇതി ൽ 19ാം വകുപ്പ്​ ‘മൗലിക സ്വാതന്ത്ര്യങ്ങൾ’ ഉൾക്കൊണ്ട സുപ്രധാന വകുപ്പാണ്​. കുറ്റംചെയ്യുന്ന ഒരാൾക്ക് സ്വേച്ഛാപര വും അതിരുകടന്ന രീതിയിലും നൽകപ്പെടുന്ന ശിക്ഷക്കെതിരെ ഭരണഘടനയുടെ 20ാം വകുപ്പ് സംരക്ഷണം നൽകുന്നു. 21ാം വകുപ്പ് നിയ മവിധേയമല്ലാതെ ഏതൊരാളുടെയും ജീവനോ വ്യക്തിസ്വാതന്ത്ര്യമോ അപഹരിച്ചുകൂടാത്തതാണെന്ന് അനുശാസിക്കുന്നു.


22ാം വകുപ്പ് മൂന്ന് അവകാശങ്ങൾ ഉറപ്പുനൽകുന്നു. അറസ്​റ്റ്​ ചെയ്യപ്പെടുന്ന ആളെ അതിനുള്ള കാരണം അറിയി​ക്കണമെ ന്നും അയാൾ നിശ്ചയിക്കുന്ന അഭിഭാഷകനുമായി ആലോചിച്ച് അദ്ദേഹം മുഖേന കേസ്​ വാദിക്കുന്നതിന്​ അവകാശം നൽകണമെന്നും പറയുന്നു. അറസ്​റ്റ്​ ചെയ്ത് കസ്​റ്റഡിയിൽ ​വെക്കപ്പെടുന്നയാളെ 24 മണിക്കൂറിനകം ഏറ്റവും അടുത്ത മജിസ്​േട്രറ്റി​െ ൻറ മുമ്പാകെ ഹാജരാക്കേണ്ടതും അദ്ദേഹത്തി​െൻറ അനുമതിയോടെ മാത്രം തുടർന്ന് കസ്​റ്റഡിയിൽ വെക്കാവുന്നതുമാകുന്നു.

ഈ മൗലികാവകാശങ്ങൾക്കുനേരെ കഴിഞ്ഞ കുറെ കാലമായി രാജ്യത്ത് തുടർച്ചയായി വെല്ലുവിളികൾ ഉയരുകയാണ്. അഭിപ്രായപ് രകടന സ്വാതന്ത്ര്യത്തിനും സംഘടനാസ്വാതന്ത്ര്യത്തിനും എതിരായി മാത്രമല്ല, ഏതു ജോലി ചെയ്യുന്നതിനും എന്ത് ആഹാരം കഴിക്കണമെന്നതിനുപോലും കടുത്ത നിയന്ത്രണങ്ങളും വലിയ പ്രതിബന്ധങ്ങളും ഭരണകൂടംതന്നെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. മൗലികാവകാശങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ഹീനമായ ഇൗ ശ്രമങ്ങളിൽ ഒടുവിലത്തേതാണ്​ പ്രമാദമായ പൗരത്വ ഭേദഗതി നിയമം.

ഭരണഘടനാപരമായ ഇന്ത്യൻജനതയുടെ അവകാശങ്ങൾ അക്കമിട്ടുനിരത്തി കഴിഞ്ഞ ദിവസം ബോംബെ ഹൈകോടതി വളരെ സുപ്രധാനമായ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നു. എക്സിക്യൂട്ടിവി​െൻറ തെറ്റായ നിയമങ്ങൾക്കെതിരായി പ്രതിഷേധിക്കുന്നവർ ഒരിക്കലും രാജ്യ​േദ്രാഹികളാവുകയില്ലെന്ന് കോടതി വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി സമരം ചെയ്യുന്നവരെ രാജ്യ​േദ്രാഹികളെന്നോ ദേശവിരുദ്ധരെന്നോ വിളിക്കരുതെന്ന് ബോംബെ ഹൈകോടതിയുടെ ഔറംഗാബാദ് ബെഞ്ചാണ്​ ഉത്തരവ് പുറപ്പെടുവിച്ചത്.

മഹാരാഷ്​ട്രയിലെ ബീഡ് ജില്ലയിൽ സി.എ.എക്കെതിരെ പ്രതിഷേധസമരം നടത്താൻ പൊലീസ്​ കഴിഞ്ഞ ജനുവരി 21ന് അനുമതി നിഷേധിച്ചു. പ്രതിഷേധക്കാർ ജില്ല മജിസ്​േട്രറ്റിനെ സമീപിച്ചപ്പോഴും നിഷേധംതന്നെ. മജിസ്​േട്രറ്റി​െൻറയും പൊലീസി​െൻറയും അനുമതി നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ പ്രതിഷേധക്കാർ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. സമാധാനപരമായി പ്രതിഷേധം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്​ സമർപ്പിച്ച ഹരജി പരിഗണിച്ച ഹൈകോടതി ആവശ്യം അംഗീകരിക്കുകയും സമാധാനപരമായ സമരത്തിന് അനുമതി നൽകുകയും ചെയ്​തു. പ്രതിഷേധത്തിന് അനുമതി നിഷേധിച്ച്​ ബീഡിലെ അഡീഷനൽ ജില്ല മജിസ്​േട്രറ്റും മജാൽ ഹോൺ സിറ്റി പൊലീസും പാസാക്കിയ രണ്ട് ഉത്തരവുകളും ബെഞ്ച് റദ്ദാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ കാര്യത്തിലും ജനങ്ങൾക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്തു പൂർവികർ സമരം ചെയ്തത് സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കുംവേണ്ടിയാണ്. അങ്ങനെയാണ്​ നമ്മൾ ഭരണഘടന നിർമിച്ചത്. സർക്കാറിനെതിരായി ഒരു രാജ്യത്തെ ജനത പ്രതിഷേധിക്കുന്നത് നിർഭാഗ്യകരമാണെങ്കിലും പ്രതിഷേധിക്കാനുള്ള അവകാശത്തെ അടിച്ചമർത്താനാവില്ലെന്ന്​ ജസ്​റ്റിസുമാരായ ടി.വി. നലവാഡെ, എം.ജി. സെവ്​ലികർ എന്നിവർ ഉൾപ്പെട്ട ഹൈകോടതി ബെഞ്ച് പറഞ്ഞു. ഈ രാജ്യത്ത് ബഹുഭൂരിപക്ഷവും അഹിംസാവാദത്തിലും അക്രമരാഹിത്യത്തിലുമാണ് വിശ്വസിക്കുന്നത് എന്നത് നമ്മുടെ ഭാഗ്യമാണെന്നും ഹൈകോടതി നിരീക്ഷിച്ചു.

ഇതോടു ചേർത്തുവായിക്കേണ്ടതാണ്​ എതിർപ്പുകൾ ജനാധിപത്യത്തി​െൻറ സുരക്ഷാവാൽവുകളാണെന്ന സുപ്രീംകോടതി ജസ്​റ്റിസ്​ ഡി.വൈ. ചന്ദ്രചൂഡ​ി​െൻറ നിരീക്ഷണം. ബഹുസ്വരതയാണ് ഇന്ത്യൻ ഭരണഘടന വിഭാവന ചെയ്യുന്നത്. അതി​െൻറ കുത്തക അവകാശപ്പെടാൻ ആർക്കും കഴിയുകയില്ല. എതിർപ്പുകളെ ദേശ​േദ്രാഹം എന്ന് മുദ്രയടിക്കുന്നത് ജനാധിപത്യത്തി​െൻറ നെഞ്ചകം പിളർക്കുമെന്ന് ജസ്​റ്റിസ്​ ചന്ദ്രചൂഡ് ഗുജറാത്ത് ഹൈകോടതി ഹാളിൽ ജസ്​റ്റിസ്​ പി.ടി. ദേശായി സ്​മാരക പ്രഭാഷണത്തിൽ വ്യക്തമാക്കി.

നിയമത്തി​െൻറ അതിരിനുള്ളിൽ പൗരന്മാർക്ക് പ്രതിഷേധിക്കാനും നിലവിലുള്ള നിയമത്തിനെതിരെ പ്രതികരിക്കാനും അവകാശമുണ്ട്. അവയെ നേരിടുന്നവിധം നോക്കി പൗരസ്വാതന്ത്ര്യത്തോടുള്ള ഭരണകൂടത്തി​െൻറ പ്രതിബദ്ധത നിർണയിക്കാം. ഓരോ പൗരനും അഭിപ്രായങ്ങളെ ഭയമില്ലാതെ പ്രകടിപ്പിക്കാവുന്ന ഇടങ്ങൾ സൃഷ്​ടിക്കുക ജനാധിപത്യത്തി​​െൻറ പരീക്ഷണമാണ്. ബദൽ കാഴ്ചപ്പാടുകളെ അടിച്ചമർത്തുന്നത് രാജ്യത്തി​െൻറ ബഹുസ്വരതക്ക്​ വലിയ ഭീഷണിയാണ്. ‘ഹിന്ദു ഇന്ത്യ’യോ ‘മുസ്​ലിം ഇന്ത്യ’യോ ഭരണഘടന ശിൽപികൾ അംഗീകരിച്ചിട്ടില്ല. ഇന്ത്യൻ റിപ്പബ്ലിക്കിനെയാണ് അവർ അംഗീകരിച്ചത് ^അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകൾ വികസനം ഉറപ്പാക്കുന്നതിനോടൊപ്പം എതിർപ്പുകളെയും സംരക്ഷിക്കുമ്പോൾ മാത്രമേ നമ്മുടെ ബഹുസ്വര സമൂഹത്തി​െൻറ മൂല്യങ്ങൾക്കുമേൽ അവർ കുത്തക സ്​ഥാപിക്കുന്നില്ലെന്ന് കരുതാനാവൂ. എതിർപ്പിനെ അടിച്ചമർത്താൻ ഭരണകൂടം ആയുധങ്ങൾ ഉപയോഗിക്കുന്നതും ഭയം കുത്തി​വെക്കുന്നതും ഭരണഘടനയുടെ കാഴ്ചപ്പാടിന് വിരുദ്ധമാണെന്നാണ്​ അദ്ദേഹത്തി​​െൻറ പക്ഷം.

ഇതിനെല്ലാം ഒടുവിലാണ്​ പൗരത്വ സമരത്തെക്കുറിച്ച് സുപ്രീംകോടതി നിരീക്ഷണങ്ങൾ പുറത്തുവരുന്നത്​. ഡൽഹിയിൽ ശാഹീൻബാഗ് സമരക്കാരുമായി സംസാരിക്കാൻ സുപ്രീംകോടതി മധ്യസ്​ഥരെ നിയമിച്ചിരിക്കുകയാണ്. സമരം അവസാനിപ്പിക്കാൻ എന്തു നടപടിയാണ് സർക്കാർ കൈക്കൊണ്ടിട്ടുള്ളതെന്ന് കോടതി ചോദിച്ചു. പ്രതിഷേധം മൗലികാവകാശമാണെന്ന് കോടതി പറയുകയും ചെയ്തു. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവയെ ബാധിക്കാത്ത പ്രതിഷേധത്തെ തടയാൻ എക്സിക്യൂട്ടിവിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

ജനാധിപത്യാവകാശങ്ങളെ ചോരയിൽ മുക്കിക്കൊല്ലാൻ എക്കാലവും സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ ശ്രമിച്ചിട്ടുണ്ട്. ശക്തമായ ജനരോഷത്തിനു മുന്നിൽ ഈ സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്ക്​ അവരുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞെന്നുവരില്ല. ഇന്ത്യയിലിപ്പോൾ മൗലികാവകാശങ്ങളും മതേതരത്വവും സംരക്ഷിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി സമരാങ്കണത്തിലാണ്. നിർഭാഗ്യവശാൽ പല കാരണങ്ങൾകൊണ്ടും ജുഡീഷ്യറി അത്ര ശക്തമല്ല. എങ്കിലും പരമോന്നത കോടതിയും പല ഹൈകോടതികളും ഇന്ന് മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി രംഗത്തിറങ്ങിയിട്ടുള്ള ജനങ്ങളോടൊപ്പമാണ്. അതുകൊണ്ടുതന്നെ ഇന്ത്യൻ ഭരണവർഗത്തി​െൻറ മൗലികാവകാശങ്ങൾ കവർന്നെടുക്കാനുള്ള എക്സിക്യൂട്ടിവി​െൻറ കരുനീക്കങ്ങൾ വിജയിക്കാൻ പോകുന്നില്ല.

Tags:    
News Summary - Fundamental Rights and Court Rules-malayalam article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.