33 വർഷം പൂർത്തിയാക്കുന്ന ഇൗ ദിനത്തിൽ ‘മാധ്യമം’ ഭാവി കേരളത്തെക്കുറിച്ച് ഒരു അന്വേഷണത്തിന് തുടക്കമിടുകയാണ്. കോവിഡ് എന്ന മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെയും തുറന്നുവിട്ട സാധ്യതകളുടെയും വഴിത്തിരിവിലാണ് കേരളം. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വിദഗ്ധരും രാഷ്ട്രീയ നേതാക്കളും നടത്തിയ വിലയിരുത്തലും അതിന് ധനമന്ത്രി നൽകിയ വിശദീകരണവും ഇൗ അന്വേഷണത്തിെൻറ ആമുഖമായിരുന്നു. ആഗോളതലത്തിൽതന്നെ പ്രകീർത്തിക്കപ്പെട്ട കേരള മാതൃകയുടെ ഭാവിയിലേക്കുള്ള വീണ്ടെടുപ്പും തുടർച്ചയും എങ്ങനെയായിരിക്കണം എന്ന് വിവിധ മേഖലകളുടെ പൊളിച്ചെഴുത്തിലൂടെ അവതരിപ്പിക്കുകയാണ്. പ്രതിസന്ധികളിൽനിന്ന് എങ്ങനെ കൂടുതൽ ജനകീയ മാതൃകകൾ രൂപപ്പെടുത്താം എന്ന അന്വേഷണം പ്രവാസി മലയാളികളുടെ ഭാവിയെക്കുറിച്ച സാധ്യതകളിൽനിന്ന് തുടങ്ങുകയാണ്.
കോവിഡ് സൃഷ്ടിച്ച പുതിയ പ്രതിസന്ധിക്കുശേഷം പിറക്കുന്ന പ്രവാസി മലയാളി പുത്തൻ അതിജീവനമാതൃകയായിരിക്കും. ഭാവി കേരളനിർമിതിയുടെ അടിത്തറകളിലൊന്ന് ആ പ്രവാസിയായിരിക്കും 1980കളിലെ നൈൽതട ഗ്രാമങ്ങളിലെ സാമൂഹികാവസ്ഥയെക്കുറിച്ച് ‘ഇൻ ആൻ ആൻറിക് ലാൻഡ്’ എന്നകൃതിയിൽ ഇന്ത്യൻ നോവലിസ്റ്റ് അമിതാവ് ഘോഷ് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഗവേഷണത്തിെൻറയും പഠനത്തിെൻറയും ഭാഗമായി അവിടെ പല കാലങ്ങളിൽ അദ്ദേഹം താമസിച്ചിരുന്നു. വരികൾക്കിടയിൽ വായിക്കുേമ്പാൾ ഇൗജിപ്ഷ്യൻ പ്രവാസത്തിെൻറ നഖചിത്രം ആ പുസ്തകത്തിൽനിന്ന് ലഭിക്കും.
അക്കാലത്ത് മിസ്രിയുടെ (ഇൗജിപ്ഷ്യൻ പൗരൻ) ഗൾഫായിരുന്നു ഇറാഖ്. മലയാളി ഗൾഫ് രാഷ്്ട്രങ്ങളിൽ തൊഴിൽ കുടിയേറ്റം നടത്തുന്നകാലത്ത് മിസ്രികൾ ഇറാഖിലേക്കാണ് േപായിരുന്നത്. എണ്ണയുടെ കണ്ടെത്തലും തുടർന്നുള്ള പശ്ചാത്തല വികസനവും സൃഷ്ടിച്ച തൊഴിലവസരങ്ങളും അതേസമയം, ഗൾഫ് രാഷ്്ട്രങ്ങളിലെ ഏഷ്യൻ കുടിയേറ്റംകൊണ്ട് പൊതുവെ അറബ് പ്രവാസികൾക്ക് നേരിടേണ്ടിവന്ന വെല്ലുവിളിയുടെ അഭാവവും ഇറാഖിനെ അവരുടെ തൊഴിൽ പറുദീസയാക്കി. വികസനം എത്തിനോക്കിയിട്ടില്ലാത്ത ഇൗജിപ്ഷ്യൻ ഉൾനാടൻ ഗ്രാമങ്ങൾ ഇറാഖീ ദീനാറിെൻറ പളപളപ്പിൽ മിന്നാൻ തുടങ്ങി.
ഇറാഖിൽനിന്നുള്ള പ്രവാസികളുടെ അവധിക്കുവരവിെൻറ ആഘോഷം അമിതാവ് ഘോഷ് എഴുതുന്നുണ്ട്. ടി.വിയും അക്കാലത്ത് ഇൗജിപ്തുകാർ കണ്ടിട്ടില്ലാത്ത ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഗ്രാമങ്ങളിൽ എത്തുന്നു. സഹസ്രാബ്ദങ്ങളായി മനുഷ്യാധ്വാനം കണ്ടിരുന്ന നൈൽതട ഗ്രാമങ്ങളിൽ ആധുനിക കൃഷിയന്ത്രങ്ങൾ കടന്നുവരുന്നു. അങ്ങനെ ഇറാഖിെൻറ പച്ചയിൽ ഇൗജിപ്ത് കുളിച്ചുനിന്ന കാലത്താണ് ഗൾഫ് യുദ്ധം എല്ലാം തകിടം മറിച്ചത്. ഇറാഖ് തകർന്നു, മിസ്രിക്ക് പറുദീസ നഷ്ടമായി.
പേക്ഷ, നിരാശരായിരിക്കാൻ അവർ തയാറല്ലായിരുന്നു. മലയാളികൾ ഉൾപ്പെടെ ഏഷ്യക്കാർ വാഴുന്ന ഗൾഫ് തൊഴിൽ മേഖലയിലേക്ക് അവർ കൂടുമാറി. യുദ്ധത്തിന് മുമ്പുണ്ടായിരുന്നതിനേക്കാൾ എത്രയോ ഇരട്ടി മിസ്രികൾ യുദ്ധപൂർവ ഗൾഫിൽ വന്നുകൂടി. മലയാളികളുടെകൂടി തൊഴിൽസാധ്യതകളിൽ അവരും പങ്കുപറ്റി. ഇൗജിപ്ഷ്യൻ പ്രവാസം വീണ്ടും തിളങ്ങാൻ തുടങ്ങി.
സമാനനിലയിൽ മലയാളിയും ഗൾഫ് യുദ്ധത്തിെൻറ കെടുതി അതിജീവിച്ച സമൂഹമാണ്. മിസ്രികളെപോലെ കളം മാറാൻ അവർ ഒരുക്കമായിരുന്നില്ല. മണ്ണ് ഒലിച്ചുപോയിടത്തുതന്നെ വേരുകളാഴ്ത്തി പിടിച്ചുനിന്നു. യുദ്ധം, സാമ്പത്തികപ്രതിസന്ധി, മാറുന്ന തൊഴിൽനിയമങ്ങൾ...തുടങ്ങി എത്ര ജീവന്മരണ പോരാട്ടങ്ങളെ അതിജീവിച്ചവരാണ് മലയാളി. അതിൽ ശതകോടികൾ കൊണ്ട് കണ്ണഞ്ചുന്ന കച്ചവടംചെയ്യുന്നവർ മുതൽ പഴയ നാലാം ക്ലാസും പിഴക്കാത്ത ഗണിതബോധവും മാത്രം കൈമുതലായവർ വരെയുണ്ട്. അതുപോലും ഇല്ലാതെ അതിജീവനത്തിെൻറ നൈസർഗികവാസന മാത്രം പേറി, വെറുംകൈയുമായി വന്ന് മിസ്രികളും സൂരികളും സുഡാനികളും തിമിർക്കുന്ന തൊഴിൽ തെരുവുകളിൽ പിടിച്ചുനിന്നവരും എത്രയോ.
100 ചതുരശ്ര അടി മുറിയിൽ പത്തും അതിലേറെയും പേർ ഒന്നിച്ചുകഴിയുേമ്പാഴും ഉണക്ക ഖുബ്സും സൗജന്യമായി കിട്ടുന്ന മയണൈസും കൂട്ടി ഒരുനേരം തള്ളിവിടുേമ്പാഴും നാട്ടിൽ അവൻ വിജയിച്ചവനായി മാറുന്നു. അവെൻറ വീട് സമൃദ്ധമാകും, പട്ടിണി അകലും, മക്കൾ വിദ്യാഭ്യാസം നേടും, വീടുകൾ ഉയരും, അവനയക്കുന്ന പണത്തിെൻറ പകിട്ട് നാട്ടിനും മാറ്റുകൂട്ടും.
എന്നാൽ, കേരളപ്രവാസം ഇതുവരെ കാണാത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന കാലമാണിത്. കഴിഞ്ഞ ദശകങ്ങളിലെ വലിയ വെല്ലുവിളി അനായാസം അടിച്ചകറ്റിയവരുടെ ആശങ്ക കാണാതിരുന്നുകൂടാ. പക്ഷേ, ചരിത്രത്തിൽ വിജയിച്ചവരെല്ലാം, പ്രതിസന്ധികളെ സധൈര്യം നേരിട്ടവരാണ്. ഇൗ കാലവും കടന്നുപോകും എന്നത് പുതു ക്ലീഷേ അല്ല. കടന്നുപോയല്ലേ പറ്റൂ. നാളെ മനുഷ്യൻ ഇൗ ൈവറസിനെ പിടിച്ചുകെട്ടും, അല്ലെങ്കിൽ അതിനൊപ്പം കഴിഞ്ഞുകൂടാനുള്ള വഴി കണ്ടെത്തും. അന്നും മലയാളിക്ക് ജീവിക്കണം, പ്രവാസിക്ക് അതിജീവിക്കണം. ഈയൊരു ആത്മവിശ്വാസത്തിലാണ് തിരിച്ചുവന്നവരും അവിടെ പിടിച്ചുനിൽക്കുന്നവരും. കാറും കോളും അടങ്ങുേമ്പാൾ അവസരങ്ങളുടെ തുറസ്സുകൾ തുറക്കുമെന്ന ശുഭപ്രതീക്ഷയിൽ; ലോകം എന്നും ഇങ്ങനെത്തന്നെയാണ് മുന്നോട്ടുപോയിട്ടുള്ളത്.
പ്രതീക്ഷകളിൽനിന്ന് പുതുപാഠങ്ങൾ സൃഷ്ടിച്ച മലയാളി പ്രവാസിയാണ് ആധുനിക കേരളത്തിെൻറ യഥാർഥ നായകൻ. ഭാവികേരളത്തിെൻറയും ഏറ്റവും ക്രിയാത്മകമായ ഒരു മനുഷ്യവിഭവം ഗൾഫിലെ ഈ ‘കോസ്മോപൊളിറ്റൻ പൗരൻ’ തന്നെയായിരിക്കും. കാരണം, പ്രതിസന്ധികളെ നേരിട്ട് മാറുന്ന ലോകത്തും കാലത്തും കാലുറപ്പിച്ചുനിന്നതിെൻറ ഇത്രമേൽ തീവ്രാനുഭവമുള്ള മറ്റൊരു വിഭാഗവും പ്രവാസി മലയാളികളെപ്പോലെ, മറ്റൊരു സമൂഹത്തിലുമുണ്ടാകില്ല. കോവിഡ് സൃഷ്ടിച്ച പുതിയ പ്രതിസന്ധിക്കുശേഷം പിറക്കുന്ന ആ പ്രവാസി മലയാളി അതുകൊണ്ടുതന്നെ പുത്തൻ അതിജീവനമാതൃകയായിരിക്കും. ഭാവി കേരളനിർമിതിയുടെ നെല്ലിപ്പലകയാകുക ആ പ്രവാസിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.