ജനുവരി 30ന് പുലർച്ചെ മൂന്നരയോടെ ഗാന്ധിജി ഉണർന്നു. അദ്ദേഹത്തിന് സുഖമില്ലായിരുന്നു, നിർത്താത്ത ചുമയും. തന്നെ ചുറ്റിനിൽക്കുന്ന അന്ധകാരം അദ്ദേഹത്തെ അസാധാരണമാംവിധം അസ്വസ്ഥനാക്കി. വിഭജനത്തിന്റെ മുറിവുകളും കോൺഗ്രസിലെ ഉൾപ്പോരുകളുമായിരുന്നു ആ അന്ധകാരം. മൂന്നേ മുക്കാലിന് മനുവിനോട് പതിവില്ലാതെ തഖേ ന തഖേ ഛടായേൻ ഹോ മാവനി നാ ലേജെ വിശ്രാമോ (ക്ഷീണിതനായാലും ഇല്ലേലും വിശ്രമമരുതേ മർത്യാ) എന്ന ഗുജറാത്തി ഭജൻ ആലപിക്കാൻ ആവശ്യപ്പെട്ടു.
കഠിന ചുമക്ക് ശമനമേകാൻ ഡോക്ടർ നിർദേശിച്ച പെൻസിലിൻ പ്രയോഗിക്കാൻ മനു നിർദേശിച്ചു. അത് നിരസിച്ചുകൊണ്ട് ബാപ്പു പറഞ്ഞു. ‘‘ഞാൻ അസുഖം ബാധിച്ചോ, ഒരു മുഖക്കുരു വന്നു മരിച്ചാൽ പോലും പുരപ്പുറത്ത് കയറിനിന്ന് നീ വിളിച്ചു പറയണം, ഞാനൊരു വ്യാജ മഹാത്മാ ആയിരുന്നുവെന്ന്. അങ്ങനെ എന്റെ ആത്മാവിന് ശാന്തി കിട്ടിയേക്കും. പക്ഷേ ഒരു സ്ഫോടനമുണ്ടാവുകയോ ആരെങ്കിലും എന്റെ നെഞ്ചിലേക്ക് വെടിയുതിർത്തുകയോ ചെയ്താൽ, ഒരു ഞരക്കം പോലുമുണ്ടാക്കാതെ, രാമനാമം ചൊല്ലി ഞാനത് നെഞ്ചേറ്റു വാങ്ങിയാൽ മാത്രം നീ പറയുക ഞാനൊരു യഥാർഥ മഹാത്മാവായിരുന്നുവെന്ന്’’.
(Gandhi: An Illustrated Biography എന്ന പുസ്തകത്തിൽ നിന്ന്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.