ഇന്ത്യൻ നാടകകൃത്തുക്കളിൽ ഏറ്റവും പ്രമുഖനായിരുന്നു ഗിരീഷ് കർണാട്. അദ്ദേഹത്തിെൻറ ‘തുഗ്ലക്ക്’ എന്ന നാടക ം നാഷനൽ സ്കൂൾ ഓഫ് ഡ്രാമ മുൻകൈയെടുത്ത് ഡൽഹിയിൽ അവതരിപ്പിച്ചത് ഓർക്കുന്നു. സാധാരണ തിയറ്ററുകൾ വിട്ട് ഡൽഹിയ ിലെ പുരാനാ ഖിലയിലാണ് നാടകം അരങ്ങേറിയത്. മുഹമ്മദ് ബിൻ തുഗ്ലക്കിെൻറ കഥ പറയുന്ന നാടകം ഇന്ത്യൻ നാടകരംഗത്ത ് രചനയിലും അവതരണത്തിലുമൊക്കെ വലിയ മാറ്റമുണ്ടാക്കി. ഇന്ത്യൻ നാടകവേദിയുടെ ആധുനികവത്കരണത്തിെൻറ തുടക്കം ഇവിടെനിന്നാണെന്ന് പറയാം.
പിന്നീട് അദ്ദേഹം എഴുതിയ നാടകങ്ങളെല്ലാം ചരിത്രവും ഐതിഹ്യവുമായി ബന്ധപ്പെട്ടതായിരുന്നു. ‘നാഗമണ്ഡല’ എന്ന നാടകം ഒരു നാടോടിക്കഥയാണ്. അദ്ദേഹത്തിെൻറ നാടകങ്ങളെല്ലാം നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ അവതരിപ്പിക്കുകയും ചെയ്തു. അമേരിക്കയിലെ ഏറ്റവും പ്രശസ്ത തിയറ്ററിൽ ഗിരീഷ് കർണാടിെൻറ സാന്നിധ്യത്തിലാണ് ‘നാഗമണ്ഡല’ അവതരിപ്പിച്ചത്. അമേരിക്കൻ തിയറ്റർലോകത്തിന് ഇന്ത്യൻ നാടക സാഹിത്യത്തെ പരിചയപ്പെടുത്തുന്നതായിരുന്നു ഈ അവതരണം. ഇന്ത്യയിലും നാടകം സജീവമാണെന്ന ബോധം അമേരിക്കയിലേക്ക് എത്തുന്നത് ഇതിലൂടെയാണ്.
ശൂദ്രകെൻറ ‘മൃഛഘടിക’ത്തിന് അദ്ദേഹം ഒരുക്കിയ ചലച്ചിത്രഭാഷ്യമായിരുന്നു ശശികപൂർ അഭിനയിച്ച ‘ഉത്സവ്’ എന്ന ചിത്രം. സാമ്പത്തികമായി വൻ വിജയം നേടിയ ചിത്രം കലാമൂല്യത്തിലും മുന്നിലായിരുന്നു. മലയാളം, തെലുഗു, കന്നട, ഹിന്ദി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. കലാപ്രവർത്തനത്തോടൊപ്പം ചുറ്റുപാടും നടക്കുന്ന സാമൂഹികമായ വിഷയങ്ങളിൽ ശക്തമായി ഇടപെടാനും കർണാട് ശ്രദ്ധിച്ചു. ഹിന്ദു മതമൗലികവാദം പോലുള്ള വിഷയങ്ങളിൽ അഭിപ്രായങ്ങൾ തുറന്നുപറയാൻ മടിച്ചിരുന്നില്ല. കുറച്ചുനാളായി ഓക്സിജൻ മാസ്കുമായാണ് സഞ്ചരിച്ചിരുന്നത്. ‘മീ ടു അർബൻ നക്സലേറ്റ്’ എന്ന ബോർഡുമായി പ്രതിഷേധ യോഗങ്ങളിൽ ഓക്സിജൻ സിലിണ്ടറിെൻറ സഹായത്തോടെയാണ് അദ്ദേഹം പങ്കെടുത്തത്. ആ കലാകാരനിലെ തളരാത്ത പോരാട്ടവീര്യത്തിെൻറ തെളിവുകൂടിയായിരുന്നു അത്.
വളരെ ഊഷ്മള വ്യക്തിത്വമായിരുന്നു കർണാടിേൻറത് എന്ന് പറയാം. ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത് 2000ത്തിൽ ‘കർണഭാരം’ നാടകം അവതരിപ്പിക്കാൻ ബംഗളൂരുവിൽ ചെന്നപ്പോഴാണ്. നാടകം തുടങ്ങുന്നതിന് 15മിനിറ്റ് മുമ്പ് അദ്ദേഹം ഗ്രീൻ റൂമിലേക്ക് കടന്നുവന്നു. ‘ഞാൻ ഗിരീഷ് കർണാട്’ എന്ന് പരിചയപ്പെടുത്തി കലാകാരന്മാരോടെല്ലാം കുശലം പറഞ്ഞു. നാടകം ഉണ്ടെന്ന് അറിഞ്ഞുകേട്ട് വന്നതാണ്. മറ്റൊരു പരിപാടിയുടെ തിരക്കുള്ളതിനാൽ നാടകം കഴിഞ്ഞാലുടൻ പോകുമെന്നും തമ്മിൽ കാണില്ലെന്നും അറിയിച്ചു. അപ്രതീക്ഷിതമായിരുന്നു ആ കൂടിക്കാഴ്ച. 2008ൽ ഒരു ദേശീയ നാടകമത്സരത്തിൽ ‘കർണഭാര’ത്തിനൊപ്പം കർണാടിെൻറ നാടകവും ഉണ്ടായിരുന്നു. അങ്ങനെ ഒപ്പം മത്സരിക്കാൻ കഴിയുക എന്നതുതന്നെ ഒരു മഹാഭാഗ്യമാണ്. എെൻറ അടുത്തെത്തി തോളിൽ തട്ടിയിട്ട് അദ്ദേഹം പറഞ്ഞു: ‘‘യങ് മാൻ, ഗോ എഹെഡ്’. നാടകം ആളുകൾ ടിക്കറ്റെടുത്ത് കാണേണ്ട ഒന്നാണ് എന്ന സന്ദേശം സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ഓക്സിജൻ സിലിണ്ടറിെൻറ സഹായത്തോടെയാണെങ്കിലും പോകേണ്ട സ്ഥലങ്ങളിൽ പോകുകയും പറയാനുള്ള കാര്യങ്ങൾ പറയുകയും ചെയ്തു. ലോകം വാഴ്ത്തുന്ന ഒരു കലാകാരെൻറ വലുപ്പമൊന്നും അദ്ദേഹം കാണിച്ചിരുന്നില്ല. ചെറുപ്പക്കാരോടുപോലും വളരെ സൗഹാർദത്തോടെയും സ്നേഹത്തോടെയുമാണ് പെരുമാറിയിരുന്നത്. മുഖത്തുനോക്കിയാൽ അകം കാണാൻ പറ്റുന്ന സുതാര്യ വ്യക്തിത്വത്തിന് ഉടമ കൂടിയായിരുന്നു കർണാട്. അദ്ദേഹത്തിെൻറ നാടകങ്ങൾ തന്നെയാണ് സമൂഹത്തിന് നൽകിയ ഏറ്റവും വിലപ്പെട്ട സംഭാവന. രംഗാവതരണത്തിൽ ഇന്ത്യൻ രീതികൾ കൊണ്ടുവന്നതും അദ്ദേഹമാണ്. റിയലിസം എന്ന പാശ്ചാത്യ രചനമാതൃക വിട്ട് ഇന്ത്യൻ രചനമാതൃക സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അവതരണ പാരമ്പര്യത്തിെൻറ ഘടകങ്ങളെ എഴുത്തിൽ ഉൾക്കൊള്ളിച്ചു. അതുകൊണ്ടാണ് കർണാട് വ്യത്യസ്തനായ ഇന്ത്യൻ നാടകകൃത്തായി വിശേഷിപ്പിക്കപ്പെടുന്നത്. അതേസമയം, ആധുനികതയോട് പുറംതിരിഞ്ഞുനിന്നില്ല എന്നതും ലോക നാടകവേദിയിൽ കർണാടിനെ ശ്രദ്ധേയനാക്കുന്നു.
(രണ്ട് പതിറ്റാണ്ടായി നാടകരംഗത്ത് പ്രവർത്തിക്കുന്ന പ്രഫ. ചന്ദ്രദാസൻ കൊച്ചി ആസ്ഥാനമായ ലോകധർമി തിയറ്ററിന്‍റെ മുഖ്യ കാര്യദർശിയാണ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.