എങ്ങനെയായാലും ന്യായീകരിക്കാനാകാത്ത പ്രതിസന്ധിയിലാണ് സിപിഎം. രാഷ്ട്രീയമല്ല, ധാർമികമാണ് പ്രശ്നം. രാഷ്ട്രീയ പ്രശ്നങ്ങളെ തരണം ചെയ്തു പരിചയമുള്ള സി.പി.എമ്മിന് ഇന്നുണ്ടായിട്ടുള്ള ധാർമികപ്രശ്നങ്ങളെ നേരിടൽ അത്ര എളുപ്പമല്ല. കാരണം, ഇടതുപക്ഷം, സി.പി.എം എന്നൊക്കെ പറയുേമ്പാൾ സാധാരണ മലയാളിയുടെ മനസ്സിൽ ഒരു പ്രത്യയശാസ്ത്രത്തിെൻറ പരിവേഷമാണ് ഒളിമിന്നുക. ആ പ്രത്യയശാസ്ത്രക്കട്ടിലിൽ സി.പി.എം ഇന്ന് വെൻറിലേറ്റർ കാത്തുകിടക്കുന്നു. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ജനിതക കഴിവുകൾ ആ പാർട്ടി നഷ്ടപ്പെടുത്തിയിരിക്കുന്നു. പാർട്ടിയുടെ പരമോന്നത നേതാക്കളാണ് ചോദ്യശരങ്ങൾക്കുമുന്നിൽ പകച്ചുനിൽക്കുന്നത് എന്നത് ചരിത്രം കാഴ്ചെവക്കുന്ന വിരോധാഭാസം.
എണ്ണം പറയാവുന്ന നേതാക്കളാരും ഇന്ന് സി.പി.എമ്മിനില്ല. പിണറായി വിജയൻ നേതൃനിരയിൽ ആദ്യംമുതൽ അവസാനം വരെ പറയാവുന്ന ഏക നാമം. നിഴൽപോലെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ അന്യംനിന്നുപോയതിനാൽ കേന്ദ്രനേതൃത്വം അപ്രസക്തമായി മാറിയ പാർട്ടിയിൽ അപ്രമാദിത്തത്തോടെ നാലുവർഷം വാണ നേതാവാണ് പിണറായി. ആ പിണറായിയുെട മസ്തിഷ്കമായിരുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കും നിഴൽ പറ്റിനിന്ന പാർട്ടിസെക്രട്ടറി കോടിയേരിയുടെ ഹൃദയത്തിനുമാണ് പ്രഹരമേറ്റത്. പകരം െവക്കാൻ ആരാണ് പാർട്ടിക്ക് ഇനി നേതാക്കൾ? പാർട്ടിയെ നേതൃസമ്പന്നമല്ലാതാക്കുന്നതിൽ വലിയ കഴിവാണ് കുറേകാലം കൊണ്ട് പിണറായിയുടെ നേതൃത്വം കാഴ്ചെവച്ചു പോന്നത്. കാബിനറ്റും പാർട്ടിയും നേതൃത്വവുമെല്ലാം ഒരാളിലേക്കു കേന്ദ്രീകരിച്ചുനിന്നു. അതാണ്, ഇന്ന് സി.പി.എമ്മിെൻറ ഏറ്റവും വലിയ ഗതികേടായി മാറിയിരിക്കുന്നത്.
പിണറായി വിജയെൻറ മനഃസാക്ഷി സൂക്ഷിപ്പുകാരനും മുഖ്യമന്ത്രി ഒാഫിസിെൻറ പ്രതിപുരുഷനുമായ ശിവശങ്കർ സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിെൻറ പിന്നാലെയാണ് സ്ഥാനം കൊണ്ട് പാർട്ടിയുടെ സംസ്ഥാനെത്ത പരമോന്നതനായ സെക്രട്ടറിയുടെ മകനും മയക്കുമരുന്നു കേസിൽ അറസ്റ്റു ചെയ്യെപ്പട്ടിരിക്കുന്നത്.
കേരളം രൂപവത്കരിക്കെപ്പട്ട ശേഷം ആദ്യമായി അധികാരത്തിലേറിയ പാർട്ടി സി.പി.എം ആണ്. അന്നു മുതൽ ഇന്നു വരെ ആദർശത്തിെൻറ പര്യായവും തിരുത്തൽശക്തിയുടെ രാഷ്ട്രീയ രൂപവും എന്ന പ്രതിച്ഛായയിൽ കേരളത്തിലെ വലിയ വിഭാഗം പൊതുജനങ്ങളുടെ മനസ്സിൽ നിലനിന്നുവന്ന സങ്കൽപമാണ് കമ്യൂണിസ്റ്റു പാർട്ടി. ആഗോളതലത്തിൽ തന്നെ ജനപക്ഷം എന്നതിെൻറ പൊരുളായി മാറിയ ഇടതുപക്ഷം എന്ന മഹാപ്രസ്ഥാനെത്ത കേരളത്തിൽ കെട്ടിപ്പടുത്ത നേതൃത്വമാണ് സി.പി.എം എന്ന മാർക്സിസ്റ്റു പാർട്ടി. അഴിമതിക്കെതിരേ സന്ധിയില്ലാ സമരം നടത്തിയ ചരിത്രം ആ പാർട്ടിക്കുണ്ട്. അധഃസ്ഥിതരും ദുർബലരുമായിരുന്ന വിഭാഗങ്ങളുടെ അവകാശം പിടിച്ചെടുത്തു കൊടുത്ത ചരിത്രത്തിെൻറ കുളിർമ ജനമനസ്സുകളിൽ പ്രദാനം െചയ്ത പാർട്ടിയാണത്. നിസ്വാർഥതയുടെയും ആദർശത്തിെൻറയും പ്രതീകങ്ങളായി മാറിയ നേതാക്കൾ. രാഷ്ട്രീയ ലാഭത്തിെൻറ പേരിൽ പിന്നാക്ക വിഭാഗങ്ങളുടെ ഒരു വിഷയത്തിലും വിട്ടുവീഴ്ച ചെയ്യാതെ നിലകൊണ്ട പ്രസ്ഥാനം. ഇൗ വക സങ്കൽപങ്ങളെ തകിടം മറിക്കുന്ന ഒരവസ്ഥ, പാർട്ടിയുടെ അണികൾ ഇനിയും സഹിക്കുമോ?
വിമർശിക്കുന്നവരുടെ വായടപ്പിക്കുന്നതിന്, പാർട്ടിയുടെ ന്യായീകരണത്തൊഴിലാളികൾ പതിനെട്ടാമത്തെ അടവായി പ്രയോഗിക്കുന്ന ഒരു നവസാധാരണ പ്രയോഗമുണ്ട്^ 'ഇടതുപക്ഷത്തോടൊപ്പം നിന്ന് എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റിയശേഷം കുലം കുത്തുന്നവൻ' എന്ന്. ഒരു മാതിരിപ്പെട്ടവരുടെ വായടപ്പിക്കാൻ അതുകൊണ്ട് അവർക്കു കഴിഞ്ഞിരുന്നു. എന്നാൽ, ഇനിയും അതിനാകുമെന്ന് നേതൃത്വത്തിനു കരുതാനാകുമോ?
അഴിമതിക്കഥകൾ ഭരണകൂടങ്ങൾക്ക് പുത്തരിയല്ല. ഇന്നുവരെയുണ്ടായ എല്ലാ ജനകീയ ഭരണകൂടങ്ങളും അഴിമതിയാരോപണങ്ങെള നേരിട്ടിട്ടുണ്ട്. രാഷ്ട്രീയാരോപണങ്ങൾ ജനാധിപത്യത്തിെൻറ കൂടപ്പിറപ്പുമാണ്. ഇക്കുറി അതൊന്നുമല്ല, ധാർമികമാണ് വിഷയം. മുഖ്യമന്ത്രിയുടെ പ്രിയ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നയാൾ സ്വർണക്കള്ളക്കടത്തുകേസിൽ. സംസ്ഥാന സെക്രട്ടറിയുടെ പുന്നാരപ്പുത്രൻ മയക്കുമരുന്നു കള്ളക്കടത്തുകേസിൽ. മറ്റൊരു മകെന സംബന്ധിച്ച ആരോപണങ്ങൾ ഇേപ്പാഴും അന്തരീക്ഷത്തിൽ നിലനിൽക്കുന്നു. ഇവരൊക്കെ പാർട്ടിയുമായോ സർക്കാറുമായോ പുലബന്ധമില്ലാത്തവരാണെന്നു പറഞ്ഞാണ് ആരോപണെത്ത മറികടക്കാൻ നേതൃത്വം ശ്രമിക്കുന്നത്. കേസുകൾ അഴിമതിയുടേതല്ല, നാർകോട്ടിക് നിയമപ്രകാരവും രാജ്യദ്രോഹ നിയമപ്രകാരവും ഉള്ളവയാണ്. എല്ലാത്തിനും മറയായി മുഖ്യമന്ത്രിയുടെ ഒാഫിസും പാർട്ടി സെക്രട്ടറിയുടെ ബന്ധവും ഉപയോഗിച്ചിെല്ലന്ന് എങ്ങനെയാണ് ന്യായീകരിക്കാനാകുക? പശ്ചിമ ബംഗാൾ ഘടകം നേരിട്ടതിനേക്കാൾ എത്ര ഭീകരമായ അവസ്ഥയാണ് േകരളഘടകത്തിനു വന്നു പെട്ടിരിക്കുന്നത്?
ഇക്കുറി പാർട്ടി അധികാരത്തിൽ വന്നത് എല്ലാവിധ അനുകൂല സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിലാണ്. പഴയ വി.എസ് സർക്കാറിൽ നിന്നു ഭിന്നമായി ഗ്രൂപ്പിസമില്ല, എതിരഭിപ്രായമേ ഉയരാനില്ല. വിമർശകരില്ല. പാർട്ടിയിലും സർക്കാറിലും എല്ലാ അധികാരവും മുഖ്യമന്ത്രിയിലേക്കു കേന്ദ്രീകരിക്കെപ്പട്ട അവസ്ഥ. അവസരത്തിെനാത്ത് ഉയരുമെന്ന പ്രതീക്ഷയാണ് ആദ്യകാലങ്ങളിൽ മുഖ്യമന്ത്രിയിൽ നിന്നുയർന്നതും. എന്നാൽ, ഇടതുപക്ഷത്തിെൻറ എല്ലാ ഗുണങ്ങളും പാടേ തകരുന്നതും ദോഷങ്ങളുെട തട്ടിന് ഭാരം കൂടുന്നതുമാണ് തുടർന്നിങ്ങോട്ടു കണ്ടത്. സർക്കാറിലെ ഏറ്റവും നല്ല വകുപ്പ് എന്നു പേരെടുത്ത ആേരാഗ്യം പോലും അധികാരകേന്ദ്രീകരണത്തിൽ രോഗാവസ്ഥയിലാകുന്നതാണ് പിന്നീട് അറിഞ്ഞത്. െഎക്യരാഷ്ട്ര സഭയുടെ പ്രശംസവെര പിടിച്ചുപറ്റിയ ആരോഗ്യ വകുപ്പ് പടുകുഴിയിലേക്കു താണതും അധികാരകേന്ദ്രീകരണത്തിെൻറ അനന്തര ഫലമാണെന്ന് കരുതുന്നവർ ഇപ്പോൾ പാർട്ടിക്കുള്ളിലുണ്ട്.
പാർട്ടി അണികളുടെയെന്നല്ല, സാധാരണക്കാരുടെ കുടുംബജീവിതത്തിൽ പോലും ഇടപെടുന്ന പാർട്ടിയാണ് സി.പി.എം എന്ന് അവർ തന്നെ അഭിമാനിക്കാറുണ്ട്. പാർട്ടിക്ക് സ്വന്തമായി നീതിന്യായ നടത്തിപ്പിനുള്ള സംവിധാനമുണ്ടെന്നും അവർ അവകാശപ്പെടാറുണ്ട്. അത്തരമൊരു പാർട്ടിയിൽ പാർട്ടി സെക്രട്ടറിയുടെ മകൻ ചെയ്ത ദുഷ്പ്രവൃത്തി പിതാവും പാർട്ടിയും അറിയാതെയാണെന്ന് ന്യായീകരിക്കേണ്ടി വന്നിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഒാഫിസിൽനിന്ന് കസ്റ്റംസിലേക്ക് സ്വർണക്കടത്തു ബാഗേജുകൾ വിട്ടുകിട്ടാൻ ഫോൺസന്ദേശം പോയതിൽ മുഖ്യമന്ത്രിക്കും ഒാഫിസിനും പങ്കിെല്ലന്നു ന്യായീകരിക്കേണ്ട ഗതികേടും വന്നുപെട്ടിരിക്കുന്നു. സ്വന്തം ഒാഫിസിൽ സ്വാധീനമില്ലാത്ത മുഖ്യമന്ത്രിയും സ്വന്തം വീട്ടുകാര്യങ്ങളിൽപോലും അധികാരമില്ലാത്ത പാർട്ടി െസക്രട്ടറിയുമാണ് തങ്ങൾക്കുള്ളതെന്ന് ന്യായീകരിക്കേണ്ട ദയനീയത സി.പി.എമ്മിൽ ആദ്യമായി കാണുന്നു.
വഴിപിഴച്ച കൂട്ടുകെട്ടുകളിൽനിന്ന് വിമുക്തമാണ് ഇടതുപക്ഷം എന്ന് അഭിമാനിക്കാറുള്ള പാർട്ടിയാണ് സി.പി.എം. മൂല്യങ്ങളാണ് മുഖമുദ്രയെന്ന് അവർ അവകാശപ്പെടാറുണ്ട്. ജാതിമത ശക്തികളുമായിപോലും നീക്കുപോക്കിെല്ലന്ന് കാർക്കശ്യം പുലർത്തി അവരുടെ നേതാക്കൾ ഇടക്കിെട അരങ്ങത്ത് വരും. അങ്ങെനയുള്ള പാർട്ടിയാണിപ്പോൾ അധോലോക ബന്ധത്തിെൻറ ആരോപണങ്ങളിൽ ഉഴലുന്നത്. അധോലോക മാഫിയയുടെ വാഹനങ്ങളിൽ പ്രചാരണത്തിനിറങ്ങുന്ന സെക്രട്ടറി, അധോലോകം വിഹരിച്ച ഭരണകേന്ദ്രം, എല്ലാവിധ പിഴവുകളെയും ന്യായീകരിക്കുന്ന പാർട്ടിവക്താക്കൾ, വഴിപിഴപ്പുകളെ നേട്ടങ്ങളായി വാഴ്ത്തുന്ന ഘടകകക്ഷികൾ. ഇേന്നവരെ സഞ്ചരിക്കാത്ത പാതയിലൂടെയാണ് സർക്കാറും ഇടതുപക്ഷവും പോകുന്നത്. ഇന്നുവെര അഭിമുഖീകരിക്കാത്ത പതനത്തിലാണ് സി.പി.എം എത്തിെപ്പട്ടു നിൽക്കുന്നത്. സിംഗൂരും നന്ദിഗ്രാമിലുമൊെക്ക സംഭവിച്ചതിനേക്കാൾ ഭയാനകമായ അവസ്ഥയാണത്. അവിടൊന്നും അധോലോകം പാർട്ടിയെ ഗ്രസിച്ചിരുന്നില്ലല്ലോ. പാർട്ടിയിലെ തിരുത്തൽശക്തികളുടെ നാഡീഞരമ്പുകൾ പോലും തളർന്നുപോയിരിക്കുന്നു. എം.എൻ. വിജയൻ എത്രമാത്രം ദീർഘദർശിയായിരുന്നു!
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.