?????????????????? ??????? ????????????? ???????? ??????? ?????????????? ???????? ????????????? ??????????

മോദിയും ‘ബിബി’യും കൊണ്ടാടിയ ‘സ്വർഗത്തിലെ കല്യാണം’

വിഖ്യാത ശാസ്​ത്രജ്ഞൻ ആൽബർട്ട് ഐൻസ്​െറ്റെൻ തോറ്റിടത്ത് ബിന്യമിൻ നെതന്യാഹു ജയിച്ചു. പിറക്കാനിരിക്കുന്ന ജൂത രാഷ്​ട്രത്തിന്​ ജവഹർലാൽ നെഹ്റുവി​െൻറ പിന്തുണ നേടാൻ സയണിസ്​റ്റ് നേതാവ് ബെൻഗുറിയോൺ ഐൻസ്െറ്റെനെയാണ് ശട്ടംകെട്ടിയത്. 1947 ജൂൺ 13ന് നെഹ്റുവിന് എഴുതിയ കത്തിൽ ഇന്ത്യക്കാരെപ്പോലെ, ഒരു സ്വതന്ത്രരാഷ്​ട്രം സ്വപ്നം കാണുന്ന യഹൂദർക്ക് പിന്തുണ നൽകാൻ ഐൻസ്​െറ്റെൻ ആവശ്യപ്പെട്ടു. നെഹ്റു വഴങ്ങിയില്ല. കോളനിവാഴ്ചക്കാരുടെ ഗൂഢാലോചനയാണ് ജൂതരാഷ്​ട്രമെന്നും ഫലസ്​തീനികളുടെ ജന്മാവകാശം ഹനിക്കുന്നതിന് കൂട്ടുനിൽക്കാൻ ഇന്ത്യയുടെ മന$സാക്ഷി അനുവദിക്കുന്നില്ലെന്നുമായിരുന്നു നെഹ്റുവി​​െൻറ മറുപടി. യു.എന്നിൽ ഫലസ്​തീൻ വിഭജനത്തെ എതിർത്തു വോട്ട് ചെയ്ത ഇന്ത്യ 1950ൽ ഇസ്രായേലിനെ അംഗീകരിച്ചുവെങ്കിലും 1992വരെ നയതന്ത്രബന്ധം സ്​ഥാപിക്കാതെ വിട്ടുനിന്നു.1988ൽ ഫലസ്​തീൻ വിമോചന പ്രസ്​ഥാനം നിലവിൽവന്നപ്പോൾ ഇന്ത്യയാണ്​ ആദ്യം അംഗീകാരം നൽകിയത്. ഫലസ്​തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 1981 നവംബർ 29ന് തപാൽ സ്​റ്റാമ്പ് പുറത്തിറക്കി. സയണിസത്തെയും ജൂതരാഷ്​ട്രത്തെയും മഹാത്മജി തുടക്കം മുതൽ എതിർത്തത് ഉന്നതമായ ധാർമിക ^മാനുഷിക കാഴ്ചപ്പാടി​െൻറ ബലത്തിലായിരുന്നു. ത​​െൻറ കിടപ്പുമുറിയിലെ ഭിത്തിയിൽ തൂങ്ങിക്കിടക്കുന്ന ഏക ചിത്രം ഗാന്ധിജിയുടേതാണെന്നും മതങ്ങളെക്കുറിച്ച് താൻ ആഴത്തിൽ മനസ്സിലാക്കിയത്​ ബുദ്ധിസത്തിൽനിന്നാണെന്നുമൊക്കെ വിശദീകരിച്ചുകൊണ്ട് ബെൻ ഗുറിയോൺ പലരിലൂടെ ഇന്ത്യയെ സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും ആരും ആ വലയിൽ വീണില്ല. ഇന്ത്യൻ നാഷനൽ കോൺഗ്രസും പാർട്ടിസർക്കാറും ഈ ദിശയിലെ ചെറിയൊരു നയവ്യതിയാനംപോലും മഹാപാപമായി കണ്ടു. ജനതാ ഭരണകാലത്ത് എ.ബി. വാജ്പേയി വിദേശകാര്യമന്ത്രിയായിരിക്കെ, അന്നത്തെ ഇസ്രായേൽ വിദേശകാര്യമന്ത്രി മോഷെദയാൻ അതീവരഹസ്യമായി ഇന്ത്യ സന്ദർശിച്ചു. പി.എൽ.ഒ നേതാവ് യാസിർ അറഫാത്തിന് ഏറ്റവും ഇഷ്​ടപ്പെട്ട രാജ്യമാണ് ഇന്ത്യ. നിർഭാഗ്യവശാൽ പി.വി. നരസിംഹ റാവു പാർട്ടിയെയും രാജ്യത്തെയും നയിച്ച കാലത്താണ്, 1992ൽ ഇസ്രായേലുമായി പൂർണ നയതന്ത്രബന്ധം സ്​ഥാപിക്കുന്നത്. 

ശീതസമരാനന്തര ലോകത്ത് സോവിയറ്റ് റഷ്യയിൽനിന്നുള്ള ആയുധമൊഴുക്ക് നിലച്ചതോടെ ഇന്ത്യക്ക് അമേരിക്കയെ ആശ്രയിക്കേണ്ടിവന്നു. ആയുധത്തിനു വേണ്ടി മാത്രമാണ് ഇന്ത്യ കളം മാറ്റിച്ചവിട്ടിയത് എന്ന വാദം ശരിയല്ല. കാരണം, അറുപതുകൾ തൊട്ട് ഇസ്രായേലിൽനിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങൾ ഒളിച്ചുകടത്തിയിരുന്നു. പാകിസ്​താനുമായുള്ള യുദ്ധങ്ങളിൽ (കാർഗിൽ വരെ) ഇസ്രായേൽ ആയുധങ്ങളെയാണ് ഇന്ത്യ ആശ്രയിച്ചത്. 

ഇസ്രായേലിന്​ വലിയ ലക്ഷ്യങ്ങൾ
ഔപചാരിക നയതന്ത്രബന്ധം സ്​ഥാപിച്ചിട്ടും അറച്ചറച്ചാണ് ന്യൂഡൽഹി ജൂതരാഷ്​ട്രവുമായി സഹവാസത്തിലേർപ്പെട്ടത്. ഇന്ത്യ ഇസ്രായേലിനെ ഒരു കാമുകിയായല്ലാതെ, ഭാര്യയായി കാണാൻ ഇതുവരെ ആർജവം കാണിച്ചില്ല എന്ന് പ്രമുഖ ഇസ്രായേലി പത്രമായ ‘ഹാരെറ്റ്​സ്​’ മോദി കാല് കുത്തിയ ദിവസം എഴുതി. 70 വർഷമായി തങ്ങളിത് കാത്തിരിക്കുകയാണെന്നും ‘സ്വർഗത്തിൽവെച്ച് തീരുമാനിച്ച കല്യാണ’മാണിതെന്നും ഇസ്രായേലി പ്രധാനമന്ത്രി ‘ബിബി’ ആവേശംകൊണ്ടത്, ഇന്ത്യയുമായുള്ള ബന്ധത്തിലൂടെ ലക്ഷ്യമിടുന്നത്് വലിയ അജണ്ടകളാണെന്ന് സൂചിപ്പിക്കുന്നു. ’92ൽ നയതന്ത്രബന്ധം സ്​ഥാപിക്കുകയും സയണിസ്​റ്റ് ഭരണാധികാരികൾ പലരും ഇന്ത്യ സന്ദർശിക്കുകയും ചെയ്തിട്ടും ഒരു ഇന്ത്യൻ പ്രധാനമന്ത്രി തെൽഅവീവ് സന്ദർശിക്കുന്നതിൽനിന്ന് വിട്ടുനിന്നത് സുചിന്തിത തീരുമാനത്തി​െൻറ അടിസ്​ഥാനത്തിലാണ്. അല്ലാതെ, മോദി സ്​തുതിപാഠകർ പ്രചരിപ്പിക്കുംപോലെ ഇവിടത്തെ മുസ്​ലിംകളെ പ്രീണിപ്പിക്കാനും അറബ് രാജ്യങ്ങളുടെ മനസ്സിൽ കയറിക്കൂടാനും വേണ്ടിയായിരുന്നില്ല. അങ്ങനെയെങ്കിൽ ദക്ഷിണാഫ്രിക്കയുടെ കവാടം അപ്പാർത്തീഡി​െൻറ പേരിൽ ഇന്ത്യ കൊട്ടിയടച്ചത് ആരെ പേടിച്ചാണ്? മോദിയുടെ ഇസ്രായേൽ തീർഥാടനത്തിന്​ നയതന്ത്രസംസ്​ഥാപനത്തി​െൻറ കനകജൂബിലിതന്നെ തെരഞ്ഞെടുത്തത് ആകസ്​മികമല്ല. ജൂതരാഷ്​ട്രവുമായി നയതന്ത്രബന്ധം പൂർണതലത്തിലേക്ക് വികസിപ്പിക്കുന്നതിനപ്പുറം,‘അധിനിവേശത്തിനെതിരായ തദ്ദേശീയരുടെ ചെറുത്തുനിൽപിനെ പിന്തുണക്കുക’ എന്ന തത്ത്വാധിഷ്ഠിത നിലപാട് കുടഞ്ഞെറിയുക എന്ന ലക്ഷ്യം കൂടി മോദി നിറവേറ്റി. ഇന്നത്തേതുപോലെ അതിന്​ അനുയോജ്യമായ ഒരു കാലാവസ്​ഥ ആഗോള, ദേശീയ രാഷ്​ട്രീയത്തിൽ  ഉണ്ടായിട്ടില്ല. മുസ്​ലിം ലോകത്തെ ശത്രുപക്ഷത്ത് നിർത്തുകയും ഇസ്രായേലി​െൻറ തലസ്​ഥാനം ജറൂസലമിലേക്ക് മാറ്റുമെന്ന് പറഞ്ഞുനടക്കുകയും ജൂതവ്യവസ്​ഥിതിയുടെ അണിയറ ഒത്താശക്കാരൻ വൈറ്റ്ഹൗസിൽ അന്തിയുറങ്ങുകയും ചെയ്യു​േമ്പാൾ അമേരിക്കയെ സന്തോഷിപ്പിക്കാൻ മോദിക്ക് ഇതിനപ്പുറം എന്താണ് ചെയ്യാനാവുക?  മോദി സാക്ഷാത്കരിച്ചത്​ ആർ.എസ്​.എസി​െൻറ ചിരകാല സ്വപ്നമാണ്​. എന്നാൽ, സയണിസ്​റ്റ്​ ^ഹിന്ദുത്വ കൂട്ടുകെട്ടിലെ ചരിത്രപരമായ ഒരു വിരോധാഭാസം, ഹോളോ​േകാസ്​റ്റി​െൻറ സൂത്രധാരകരും സെമിറ്റിക് വിരുദ്ധരുമായ നാസികളുടെ പാഠശാലകളിൽനിന്നാണ് സംഘ്പരിവാർ ഗുരുക്കന്മാർ വിദ്വേഷത്തി​െൻറ ബാലപാഠങ്ങൾ നുകർന്നതെന്നതാണ്. 

തീവ്ര വിചാരധാരകളുടെ സംഗമം
ഇസ്രായേലിൽനിന്ന് പലതും ഇന്ത്യക്ക് പഠിക്കാനുണ്ട് എന്ന് മോദി ആവർത്തിക്കുന്നത് (2006ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ഇസ്രായേൽ സന്ദർശിച്ചിരുന്നു) ഡ്രിപ് ഇറിഗേഷൻ സാങ്കേതിക വിദ്യയും മേത്തരം കാളകളെ ഉപയോഗിച്ചുള്ള ഗോവർധന പദ്ധതിയുമൊക്കെ ഇന്ത്യക്ക് ഉപകരിക്കുമെന്ന ചിന്തയിലല്ല. ഇരുകൂട്ടരും അതീവരഹസ്യമായി ചില തീരുമാനങ്ങളെടുത്തിട്ടുണ്ട്. രണ്ടു തീവ്രചിന്താധാരകളുടെ സങ്കലനമാണ് ആ തീരുമാനങ്ങളെ നിർണയിച്ചത്. സയണിസത്തെയും ഹിന്ദുത്വയെയും ഒന്നിപ്പിക്കുന്ന മുഖ്യഘടകം വെള്ളം ചേർക്കാത്ത മുസ്​ലിം വിരുദ്ധതയാണ്. സയണിസത്തി​െൻറ സ്​ഥാപകൻ തിയോഡർ ഹെർസലിന് സമശീർഷനാണ് ഹിന്ദുത്വയുടെ ഉപജ്ഞാതാവ് വി.ഡി. സവർക്കർ. സവർക്കർ എഴുതിയ ‘ഹിന്ദുത്വ’യും ഹെർസൽ എഴുതിയ ‘പഴയ പുതിയ ഭൂമിയും’ തീവ്രമായ രണ്ടു വിചാരധാരകളുടെ ഉറവിടങ്ങളാണ്. മോദിയും നെതന്യാഹുവും അഭിമാനപൂർവം പങ്കുവെക്കുന്ന ‘സമാനമായ പൈതൃക’ത്തി​െൻറ അകപ്പൊരുൾ കൂടുതൽ ചികയേണ്ടതില്ല. യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ് ട്രംപും പ്രധാനമന്ത്രിയും അടുത്തിടെ വാഷിങ്ടണിൽ ഒപ്പിട്ട ഭീകരതക്കെതിരായ പോരാട്ടകരാർ ഇതോടൊപ്പം ചേർത്തുവായിക്കുമ്പോൾ ചിത്രത്തി​െൻറ പൂർണരൂപം പിടികിട്ടും. പിറന്നമണ്ണിൽ ജീവിച്ചുമരിക്കാനുള്ള അവകാശത്തിനായി ഫലസ്​തീനികൾ പതിറ്റാണ്ടുകളായി നടത്തുന്ന പോരാട്ടത്തെയാണ് സയണിസ്​റ്റുകൾ ഭീകരവാദം എന്ന് വിളിക്കുന്നത്. ആധുനിക രാഷ്​ട്രീയ വ്യവഹാരപദാവലിയിൽ ‘ടെററിസം’ സംഭാവന ചെയ്തത് ഇക്കൂട്ടരാണ്. പിച്ചവെച്ച് നീങ്ങുന്ന പിഞ്ചുകുഞ്ഞുങ്ങളെപ്പോലും വെടിവെച്ചിടാൻ മടിക്കാത്ത കിരാത ചിന്ത.

2001 സെപ്റ്റംബർ 11നു ശേഷം പടിഞ്ഞാറൻ ലോകം ‘ഭീകരവാദം’ എന്ന ആശയം കടമെടുക്കുകയായിരുന്നു. എന്നല്ല, എല്ലാതരം തദ്ദേശീയമായ ചെറുത്തുനിൽപ്പുകളെയും ഭീകരവാദമായി ചിത്രീകരിച്ച് സൈനിക കരുത്തുകൊണ്ട് അടിച്ചമർത്തുന്ന നിഷ്ഠുരമായ നയം.  ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലും ജമ്മു^കശ്മീരിലും ‘മാവോയിസ്​റ്റ് കോറിഡോറു’കളിലും മോദി സർക്കാർ അത് നടപ്പാക്കുമ്പോൾ  മാതൃക ഇസ്രായേൽ അല്ലാതെ മറ്റാരുമല്ല. അന്താരാഷ്​ട്ര നിയമങ്ങളെ ധിക്കരിച്ച്​ വന്മതിൽ കെട്ടിപ്പൊക്കി മനുഷ്യരെ തമ്മിൽ വേർതിരിക്കുക, സ്​ത്രീകളെയും കുഞ്ഞുങ്ങളെയുമടക്കം ആട്ടിപ്പുറത്താക്കി കൂട്ടക്കൊല ചെയ്യുക, ഫലസ്​തീനികളുടെ ഭൂമി ആയുധമുഷ്​ക്​ ഉപയോഗിച്ച് പിടിച്ചെടുത്ത് കുടിയേറ്റങ്ങൾ തുടരുക, കൂട്ടനശീകരണായുധങ്ങൾ കുന്നുകൂട്ടുക, അയൽരാജ്യങ്ങളെ മുഴുവൻ ശത്രുപക്ഷത്ത് നിർത്തി മേഖലയിൽ അശാന്തി പരത്തുക എന്നീ രീതികൾ സ്വീകരിക്കുന്ന ഇസ്രായേലി​െൻറ ഏത് ഗുണമേന്മയിലാണ് മോദിയും സംഘ്പരിവാറും ആകൃഷ്​ടരായത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ട്രംപ് പോലും ചെയ്യാത്ത ക്രൂരതയാണ് മോദി ഫലസ്​തീനികളോട് കാട്ടിയത്. മൂന്നുദിവസം ഇസ്രായേലിൽ തങ്ങിയിട്ടും നാഴികകൾക്കപ്പുറം ഫലസ്​തീൻ ആസ്​ഥാനമായ റാമല്ല സന്ദർശിക്കാതിരിക്കാൻ അദ്ദേഹം കാണിച്ച കരളുറപ്പ്, യു.പി തെരഞ്ഞെടുപ്പിൽ ഒരൊറ്റ മുസ്​ലിം സ്​ഥാനാർഥിയെയും നിർത്താൻ കൂട്ടാക്കാതിരുന്ന വർഗീയധിക്കാരത്തി​െൻറ വകഭേദമായേ കാണേണ്ടതുള്ളൂ. ‘ഇന്ത്യ ഗാന്ധിജിയിലേക്ക് മടങ്ങുക’ എന്ന പ്ലക്കാർഡുമായി റാമല്ലയിൽ ഒരുകൂട്ടർ പ്രതിഷേധപ്രകടനം നടത്തിയത് ഇന്ത്യൻ മീഡിയ റിപ്പോർട്ട് ചെയ്തില്ലെങ്കിലും ലോകം കാണാതിരുന്നിട്ടില്ല. 

ഈ വിഷയത്തിൽ കോൺഗ്രസ്​ അടക്കമുള്ള പ്രതിപക്ഷപാർട്ടികൾ കാണിച്ച നിസ്സംഗതയും ദീക്ഷിച്ച കുറ്റകരമായ മൗനവും ലജ്ജാവഹമാണ്. ഡോണൾഡ് ട്രംപി​െൻറയും ബിന്യമിൻ നെതന്യാഹുവി​െൻറയും ചുമലിൽ താങ്ങി ഹിന്ദുത്വ അജണ്ടയുമായി ആഗോളവേദിയിൽ ബഹുദൂരം മുന്നോട്ട് സഞ്ചരിക്കാം എന്ന് മോദി കരുതുന്നുണ്ടെങ്കിൽ കാലം മറുപടി നൽകാതിരിക്കില്ല.

Tags:    
News Summary - heavenly marriage of modi and bibi- israel news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.