സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷിയായി ബാജി റൗട്ടിനെ ചരിത്രം രേഖപ്പെടുത്തിയപ്പോൾ, ഔദ്യോഗിക രേഖകളിലൊന്നുമില്ലാതെ മലപ്പുറം മേൽമുറി അധികാരത്തൊടിയിലെ കൂട്ട ഖബറിൽ ഒരു പതിനൊന്നുകാരി കിടപ്പുണ്ട്. അധികാരത്തൊടിയിലെ കീടക്കാട്ട് മൊയ്തീനെ കൊലപ്പെടുത്താനായി പിടിച്ചുകൊണ്ടുപോകുമ്പോൾ കവചമായി നിന്ന് പിതാവിനൊപ്പം വെടിയേറ്റുവീണ ഫാത്തിമയെന്ന പതിനൊന്നുകാരിയാണ് ആ അറിയപ്പെടാത്ത രക്തസാക്ഷി.
വീടിനകത്തുനിന്ന് പിതാവിനെ പിടിച്ചുകൊണ്ടുപോകുന്നത് തടഞ്ഞ ഫാത്തിമയെ സൈനികർ തോക്കിന്റെ ചട്ടകൊണ്ട് കുത്തിയകറ്റാൻ ശ്രമിച്ചു. ഏറെ ബലപ്രയോഗം നടത്തിയിട്ടും അവൾ പിതാവിനെ കെട്ടിപ്പിടിച്ചുതന്നെ നിന്നു. അതോടെ, ഇരുവരെയും സൈന്യം ഒരുമിച്ച് വെടിവെച്ച് കൊന്നു. ഉമ്മയുടെ വീട്ടിലേക്ക് വിരുന്നുവന്നതായിരുന്നു ഈ പെൺകുട്ടി.
അവലംബം: മാധ്യമ പ്രവർത്തകൻ സമീൽ ഇല്ലിക്കൽ രചിച്ച 'മലബാർ വിപ്ലവം: ചരിത്രം കാണാതെപോയ ജീവിതങ്ങൾ, ഖബറുകൾ'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.