ഇക്കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ സർവകലാശാല വിദ്യാർഥികള െ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമാണ്. നൂതന കൊളോണിയൻ സാേങ്കതി കവിദ്യകളെ ആശ്രയിക്കുന്നതിന് ബദലായി നമ്മുടെ തനതായ സാേങ്കതിക വിദ്യകൾ വികസിപ്പിക ്കുന്നതിലും അവ പ്രായോഗികതലത്തിൽ എത്തിക്കുന്നതിലുമാണ് യുവതലമുറ ശ്രദ്ധിക്കേണ്ട ത് എന്നാണ് അദ്ദേഹം ഉദ്ബോധിപ്പിച്ചത്. ജർമനി, ജപ്പാൻ, കൊറിയ തുടങ്ങിയ രാഷ്ട്രങ്ങ ൾ വൻ ദുരന്തങ്ങളെയും കാലക്കേടുകളെയും അതിജീവിച്ച് അതിശയകരമാംവിധം ഉയർന്നുവന് നത് തനതായ സാേങ്കതികവിദ്യകളിലൂടെയാണ്. ഇതേ പാത പിന്തുടർന്ന് കൃഷി, മത്സ്യബന്ധനം, ആരോഗ്യ പരിപാലനം, ഉൽപാദനം തുടങ്ങിയ രംഗങ്ങളിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ ഉണ്ടാകേ ണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നുവർഷം മുമ്പ് ഇന്ത്യയിൽ എത്തിയ ആഗോ ളതലത്തിൽ ആധുനിക മാർക്കറ്റിങ് മാനേജ്മെൻറ് പിതാവായി പരിഗണിക്കപ്പെടുന്ന ഫിലിപ് കോട്ലറും സമാനമായ നിർദേശമാണ് ഇന്ത്യയിലെ യുവാക്കൾക്ക് നൽകിയത്. മാത്രമല്ല, നമ്മുടെ പരമ്പരാഗത തൊഴിൽരംഗങ്ങൾ നവീകരിക്കുന്നതിലും തദ്ദേശജന്യമായ സാേങ്കതിക വിദ്യകൾ ഗുണീകരിക്കുന്നതിലും ശുഷ്കാന്തി കാണിക്കണമെന്നും ഫിലിപ് കോട്ലർ ഉപദേശിച്ചു.
മേൽ സൂചിപ്പിച്ചവിധം യുവാക്കളെ പ്രാപ്തരാക്കണമെങ്കിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമായ മാറ്റങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട്. കാരണം, സമ്പദ്വ്യവസ്ഥിതിയിൽ സാമൂഹികവും സാമ്പത്തികവുമായ വികസനം ഉണ്ടാകണമെങ്കിൽ മനുഷ്യവിഭവ വികസനം ലക്ഷ്യബോധത്തോടെയുള്ള ഉന്നതവിദ്യാഭ്യാസം പകർന്നുനൽകുന്നതിലൂടെയാണ് നടക്കേണ്ടത്. ബുദ്ധിശക്തിയിലും കർമവൈഭവത്തിലും നവീനാശയ സൃഷ്ടിയിലും ഗുണമേന്മയിലും മികവ് പുലർത്തുന്നതിന് യുവജനതക്ക് താങ്ങായിനിൽക്കേണ്ട ഉന്നത വിദ്യാഭ്യാസ മേഖലയാണ് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും സമ്പദ്വ്യവസ്ഥയെ ബലപ്പെടുത്തുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിനും ഉയർത്തിപ്പിടിക്കുന്നതിനും ബാധ്യത പൂർണമായും സമൂഹമാണ് ഏറ്റെടുക്കേണ്ടത്. സമൂഹം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാറുകളെയാണ്.
സ്വാഭാവികമായും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ബജറ്റ് നിർദേശങ്ങളിലാകും ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നതിക്കാവശ്യമായ പണം വകയിരുത്തുന്നത്. കൺകറൻറ് ലിസ്റ്റിൽ ഉൾക്കൊണ്ട ഇൗ ഇനത്തിൽ സംസ്ഥാന സർക്കാർ നീക്കിവെക്കുന്ന പണത്തിനും കേന്ദ്രസക്കാർ വിഹിതത്തിനും തദനുസൃതമായ നയപരിപാടികൾക്കും സാരവത്തായ പ്രാധാന്യമുണ്ട്. ഇത്തവണത്തെ(2019) ബജറ്റിൽ സംസ്ഥാന സർക്കാർ കേരളത്തിെൻറ നവനിർമാണവുമായി ബന്ധപ്പെടുത്തി ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗവേഷണ പ്രവർത്തനങ്ങൾക്കായി 1950 കോടി രൂപ നീക്കിവെച്ചിരിക്കുന്നു. ഇതിനുപുറമെ സംസ്ഥാന സർവകലാശാലകൾക്കായി 1513 കോടി രൂപയും അനുവദിക്കുന്നുണ്ട്.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗണനീയമായ വികസനത്തിന് ഇൗ തുക തീരെ അപര്യാപ്തമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സമാനമായ അവസ്ഥയാണ് സംസ്ഥാന സർവകലാശാലകൾ നേരിടുന്നത്. പണദൗർലഭ്യം മൂലം അധ്യാപക നിയമനം വൈകുന്നു, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നു, പഠന-ഗവേഷണ പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ ആകുന്നു. എല്ലാവരും കണ്ണുനട്ടിരിക്കുന്നത് കേന്ദ്രവിഹിതത്തിനാണ്.
എന്നാൽ 2019ലെ കേന്ദ്രബജറ്റിലെ ഉന്നത വിദ്യാഭ്യാസ മേഖലയോടുള്ള സമീപനം തീരെ നിരാശജനകമാണ് എന്നത് പറയാതെ വയ്യ. നാമമാത്രമായ വർധനയിലൂടെ വിദ്യാഭ്യാസമേഖലക്ക് ആകമാനമായി 93,848 കോടി രൂപയാണ് നീക്കിവെച്ചത്. ഇത് ആകെ ബജറ്റ് ചെലവിെൻറ 3.3 ശതമാനം മാത്രമാണ്. വികസിത രാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസ മേഖലക്കു മാത്രമായി 6-10 ശതമാനംവരെ ബജറ്റ്വിഹിതം അനുവദിക്കാം. 2019ലെ കേന്ദ്രബജറ്റിൽ 37,461 കോടി രൂപ മാത്രമാണ് ഉന്നത വിദ്യാഭ്യാസ മേഖലക്ക് കരുതിയിരിക്കുന്നത്. ഇത് ആകെ ചെലവിെൻറ 1.31 ശതമാനം മാത്രമാണ്. ഇന്ത്യയെപ്പോലെ താഴെക്കിടയിലും മധ്യനിരയിലുമുള്ളവരാണ് ജനസംഖ്യയിൽ ബഹുഭൂരിപക്ഷവും എന്നത് കണക്കിലെടുക്കുേമ്പാഴാണ് 1.31 ശതമാനം എന്ന വിഹിതം എത്ര ശുഷ്കം എന്നറിയാനാവുന്നത്. ദാരിദ്ര്യനിർമാർജനത്തിലും സാമൂഹിക അസമത്വം ദൂരീകരിക്കുന്നതിലും നീതിബോധവും കാര്യക്ഷമതയുമുള്ള യുവതലമുറയെ സൃഷ്ടിക്കുന്നതിലും ഉന്നത വിദ്യാഭ്യാസ മേഖലയുടെ പങ്ക് ഗണനീയമെന്ന് ബന്ധപ്പെട്ടവർക്ക് ബോധ്യപ്പെടാത്തതാണ് ഇതിനു കാരണം എന്നുതോന്നുന്നു.
2020ൽ ഇന്ത്യ ‘യുവജനതയുടെ സമ്പദ്വ്യവസ്ഥ’ ആയി മാറുകയാണ്. അതായത് ഇന്ത്യൻ ജനതയുടെ ശരാശരി പ്രായം 27 വയസ്സ് ആകുകയാണ്. അമേരിക്കയിൽ ഇത് 46ഉം യൂറോപ്പിൽ 42ഉം ജപ്പാനിൽ 48ഉം ആയി മാറുന്നു. ലോകജനസംഖ്യയിൽ പ്രഥമസ്ഥാനത്തുള്ള ചൈനയിൽ ശരാശരി പ്രായം 36 വയസ്സ് ആവുകയാണ്. 17-23 വയസ്സിനിടയിലുള്ള മൊത്തം ജനസംഖ്യയിലെ 20 ശതമാനത്തിലധികംവരുന്ന വിഭാഗത്തിന് ശേഷിയും കർമവൈഭവവും പകർന്നുനൽകാൻ ഉന്നത വിദ്യാഭ്യാസ മേഖലക്ക് കഴിഞ്ഞാൽ ഇന്ത്യയെ വെല്ലാൻ ലോകരാഷ്ട്രങ്ങൾക്ക് ഒന്നിനും കഴിയില്ല.
തികഞ്ഞ ആസൂത്രണത്തിലൂടെ ശാസ്ത്രീയവും അർഥവത്തും പ്രായോഗികവുമായ കർമപദ്ധതികൾ ആവിഷ്കരിച്ച് പഠനഗവേഷണ പ്രവർത്തനങ്ങളിൽ നടപ്പാക്കിയാലേ ഇത് സാധ്യമാകൂ. സാേങ്കതികവിദ്യയുടെ നവീകരണം, അധ്യാപകർക്ക് പരിശീലനം, അധ്യാപക നിയമനം, അടിസ്ഥാന സൗകര്യവികസനം എന്നിവക്ക് മുൻഗണന നൽകേണ്ടിവരുന്നത് ഇതിനോടനുബന്ധിച്ച് നടക്കേണ്ട കാര്യങ്ങളാണ്. ഇതിനുള്ള പണം കേന്ദ്രസർക്കാർ വിഹിതമായാണ് വരേണ്ടത്. പദ്ധതികൾ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാറും കൂടുതൽ ജാഗ്രത കാണിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.