പൊതുവിദ്യാലയ ഏകീകരണം: ഖാദർ കമീഷൻ റിപ്പോർട്ട് കീറിമുറിക്കുമ്പോൾ

സ്​കൂൾ വിദ്യാഭ്യാസ രംഗത്ത് ദൂരവ്യാപക ഭവിഷ്യത്തുകൾക്ക് വഴിമരുന്നിടുന്ന ഒരു റിപ്പോർട്ടാണ് ഡോ. എം.എ. ഖാദർ കമീ ഷൻ സർക്കാറിന് സമർപ്പിച്ചിരിക്കുന്നത്. സ്​കൂൾ വിദ്യാഭ്യാസ സംവിധാനങ്ങളെ ഏകോപിപ്പിച്ച് ഒരു കുടക്കീഴിൽ കൊണ്ട ുവരണമെന്ന കമീഷൻ നിർദേശം വമ്പിച്ച പ്രത്യാഘാതങ്ങൾക്ക് കാരണമാകും. എന്തുകൊണ്ടെന്നാൽ, സർക്കാർ വിഭാവനം ചെയ്യുന്ന ഒരു കുടയും അതി​െൻറ കീഴിലെ സ്​ഥിതിയും നിയന്ത്രിക്കാൻ ചുമതലപ്പെടുന്നവരുടെ താൽപര്യങ്ങൾ നിർദോഷമായതല്ല. ഇതിനകം സ്​കൂൾ വിദ്യാഭ്യാസ രംഗത്തെ പരിതാപകരമായ അവസ്​ഥയിലെത്തിച്ച പരിഷ്കാരങ്ങളുടെ വക്​താക്കളാണ് പുതിയ നീക്കങ്ങൾക്ക ് പിന്നിലും. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറിവരെയുള്ള വിദ്യാഭ്യാസത്തെ ഒരൊറ്റ ഭരണ സംവിധാനത്തിന് കീഴിലേക്കു കെ ാണ്ടുവരുമ്പോൾ നിലവാരം തകരുമെന്ന് അധ്യാപകർ പങ്കുവെക്കുന്ന ആശങ്ക അത്രയെളുപ്പം തള്ളാനാവില്ല.

അതിലേറ്റവും പ്രധാനം പ്രീൈപ്രമറി, ൈപ്രമറി, അപ്പർ ൈപ്രമറി, സെക്കൻഡറി, ഹയർ സെക്കൻഡറി തുടങ്ങിയ വിദ്യാഭ്യാസ ഘട്ടങ്ങൾ വ്യത്യസ്​തമാകണമെന്ന കാര്യംതന്നെയാണ്. നിലവിലുള്ള വിവാദ പാഠ്യപദ്ധതിയുടെ നടത്തിപ്പുകാർ നിശ്ചിത ഘട്ടത്തിലെ നിശ്ചിത വിദ്യാഭ്യാസ നിലവാരത്തെ അംഗീകരിക്കുന്നില്ല. ൈപ്രമറിയിലെ ഉള്ളടക്കഭാഗങ്ങൾ അപ്പർ​ൈപ്രമറിയിലും ഹൈസ്​കൂളിലും ആവർത്തിക്കുന്നതിനാൽ വിദ്യാർഥികൾ നിതാന്ത ശിശുക്കളായി, അടിത്തറയുറക്കാതെ പൊതുവിദ്യാഭ്യാസം പൂർത്തിയാക്കി പ്ലസ് ​ടു ഘട്ടത്തിലേക്ക്​ നീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ടാണല്ലോ എസ്.എസ്​.എൽ.സി കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിന് തയാറെടുക്കുന്ന വിദ്യാർഥികളിൽ നല്ലൊരു ഭാഗം അതിന് പ്രാപ്തരാകുന്നില്ല എന്ന പ്രശ്നം സമൂഹത്തെ എപ്പോഴും അസ്വസ്​ഥമാക്കുന്നത്.

സ്​കൂൾ വിദ്യാഭ്യാസം എസ്​.എസ്​.എൽ.സി എന്ന അടിസ്​ഥാന യോഗ്യത പഠനത്തിൽ ഒരു ഘട്ടം പൂർത്തിയാക്കുന്ന സങ്കൽപംതന്നെയാണ് ഇപ്പോഴും അഭികാമ്യം. എന്തുകൊണ്ടെന്നാൽ, പ്ലസ് ​ടു ഘട്ടം ഉന്നതവിദ്യാഭ്യാസത്തി​െൻറ ചവിട്ടുപടിയാണ്. അതിനാൽ, ഗുണപരമായി വ്യത്യസ്​തമായതും ഉയർന്നതുമായ പാഠ-പഠന സമ്പ്രദായങ്ങൾ അനുവർത്തിക്കാൻ ബാധ്യസ്​ഥമാണ് അവിടം. പ്രത്യേകിച്ചും ഇംഗ്ലീഷ് ഒരേസമയം ഒരു ഭാഷാവിഷയവും പഠന മാധ്യമവുമാണ് ഹയർസെക്കൻഡറിയിൽ. സർവകലാശാല വിദ്യാഭ്യാസത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് അതിനനുയോജ്യമായ ഉയർന്ന അക്കാദമിക അന്തരീക്ഷവും കൗമാരഘട്ടത്തിലേക്കു കടക്കുന്നവരെന്ന നിലയിൽ മികച്ച സാഹചര്യവും പ്രദാനം ചെയ്യപ്പെടണം. അതുകൊണ്ടാണ്, കോത്താരി കമീഷൻ 10+2+3 എന്ന ദേശീയ പാറ്റേൺ മുന്നോട്ടു ​െവച്ചത്.

ഹയർ സെക്കൻഡറി ബലി കഴിക്കപ്പെടുമ്പോൾ

ഏത് വിദ്യാഭ്യാസ പരിഷ്കാരവും നടപ്പാക്കുന്നതിനു മുമ്പ് വിശദമായ, മുൻവിധികളില്ലാത്ത, അവധാനതപൂർവമുള്ള പരിശോധന നടത്തണമെന്ന ജനാധിപത്യപരമായ മാർഗം അവലംബിക്കാൻ സംസ്​ഥാന സർക്കാർ തയാറാകണം (ഖാദർ കമീഷൻ റിപ്പോർട്ട് വരുന്നതിനു മുമ്പുതന്നെ സ്​കൂൾ ഏകീകരണം നടത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതിൽനിന്ന്​ മുൻകൂർ ആസൂത്രണം വ്യക്​തമാണ്). ഡി.പി.ഇ.പിയുടെ കാലം മുതൽ വിദ്യാഭ്യാസ രംഗത്ത് ഇടതുമുന്നണി സർക്കാർ എടുത്തുചാട്ടം നടത്തി നടപ്പാക്കിയ പരിഷ്കാരങ്ങളുടെ ഫലമാണ് നമ്മുടെ സംസ്​ഥാനത്ത് മഹാഭൂരിപക്ഷം വിദ്യാർഥികളെയും എഴുത്തും വായനയും അറിയാത്തവരാക്കി മാറ്റിയതെന്ന കാര്യം വിസ്​മരിക്കരുത്. അപ്പോൾ, ഹയർസെക്കൻഡറിയെ തുടച്ചുമാറ്റുകയും പകരം സെക്കൻഡറി മാത്രം മതി എന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുമ്പോൾ സെക്കൻഡറിയെ ഇതിനകം ബാധിച്ചുകഴിഞ്ഞ ഗുരുതരമായ രോഗാണുക്കൾ ഹയർസെക്കൻഡറി ക്ലാസുകളിലേക്കുകൂടി വ്യാപിക്കുകയാവും ഫലം. സെക്കൻഡറിയിലെ പാഠ്യപദ്ധതി തീരെ നിലവാരമില്ലാത്തതാണെന്ന് എത്രയോവട്ടം തെളിഞ്ഞതാണ്.

എന്നാൽ, ഹയർസെക്കൻഡറിയിൽ സാപേക്ഷികമായി മെച്ചപ്പെട്ട പഠന സമ്പ്രദായങ്ങളുണ്ട്. താരതമ്യേന യോഗ്യരായ അധ്യാപകരും ഹയർസെക്കൻഡറിയിലാണ് നിലവിലുള്ളത് (ഹൈസ്​കൂൾ അധ്യാപകർ യോഗ്യതയില്ലാത്തവരാ​െണന്നല്ല). പ്ലസ് ​ടു അധ്യാപകർക്ക് ബിരുദാനന്തര ബിരുദവും എം.എഡും സെറ്റും വേണമെന്ന നിബന്ധനയിൽ ഖാദർ കമീഷനും സർക്കാറും വെള്ളം ചേർത്തിരിക്കുന്നു. ‘സെറ്റ്’ പരീക്ഷ നിർബന്ധമാണെന്ന് ഖാദർ കമീഷൻ റിപ്പോർട്ടിൽ കാണുന്നില്ല (റിപ്പോർട്ടി​െൻറ പൂർണരൂപം ഇനിയും സർക്കാർ പുറത്തുവിട്ടിട്ടില്ല. കൂടുതൽ അപകടങ്ങൾ പതിയിരിക്കുന്നുണ്ടോ എന്ന് പൂർണരൂപം കണ്ടാൽ മാത്രമേ പറയാനാകൂ). ൈപ്രമറി ക്ലാസുകളിൽ ബിരുദം നിർബന്ധമാക്കണമെന്ന നിർദേശത്തെ മികച്ച കാൽ​െവപ്പെന്ന രീതിയിൽ വാഴ്ത്തുന്നവരുണ്ട്. ഉയർന്ന ബിരുദമുള്ളവർ കടന്നുവരുന്നതിനെ സ്വാഗതം ചെയ്യണം. എന്നാൽ, ഉയർന്ന ബിരുദമുള്ളവർക്ക് മികച്ച അധ്യാപക പരിശീലനം കൂടി പ്രദാനം ചെയ്യാൻ എന്തേ നിഷ്​കർഷ കാട്ടാത്തത്?

കേന്ദ്രീകരണത്തിലൂടെ വികേന്ദ്രീകരണം

പുതിയ നിർദേശപ്രകാരം റവന്യൂ ജില്ലതലത്തിൽ വരുന്ന ജോയൻറ് ഡയറക്ടർ ഓഫ് സ്​കൂൾ എജുക്കേഷനായിരിക്കും പ്രധാന വിദ്യാഭ്യാസ ഓഫിസ്​. ബ്ലോക്ക്, നഗരസഭ കോർപറേഷൻ, ഗ്രാമപഞ്ചായത്തു തലങ്ങളിലും എജുക്കേഷൻ ഓഫിസർമാരുണ്ടാകും. എന്തിനാണ് കേന്ദ്രീകൃതമായ വിദ്യാഭ്യാസ സംവിധാനങ്ങളെ പൊളിച്ചെഴുതുന്നത്? ആരാണ് അത് ആവശ്യപ്പെട്ടത്? അതി​െൻറ ഏറ്റവും പ്രധാനപ്പെട്ട ഉദ്ദേശ്യം അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനം, സേവന-വേതനവ്യവസ്​ഥകൾ, പരിശീലനം എന്നീ കാര്യങ്ങളിൽ സർക്കാറിൽ നിക്ഷിപ്തമായ ബാധ്യതകൾ ഘട്ടംഘട്ടമായി ഒഴിയുക എന്നതുതന്നെയല്ലേ?

ഖാദർ കമീഷൻ റിപ്പോർട്ടിലെ അധ്യാപക സങ്കൽപം പ്രഫഷനൽ അല്ല. ‘പ്രിൻസിപ്പൽ’ എന്ന പദവി കോളജുകളിലും പിന്നെ ഹയർസെക്കൻഡറിയിലും മാത്രമാണ് ഇന്ത്യയിൽ എവിടെയും ഉപയോഗിച്ചുവരുന്നത്. ഉന്നത വിദ്യാഭ്യാസ സ്​ഥാപന മേധാവി എന്ന സങ്കൽപമാണ് അതിന് അടിസ്​ഥാനം. എന്നാൽ, ൈപ്രമറി മുതൽ സെക്കൻഡറി വരെയുള്ള പ്രധാന അധ്യാപകരെ പ്രിൻസിപ്പൽ എന്ന് വിളിച്ച് ആക്ഷേപിക്കുന്നതി​​െൻറ ഔചിത്യമെന്താണ്? ഹയർസെക്കൻഡറി പ്രിൻസിപ്പലി​​െൻറ സ്​ഥാനം അപ്രസക്​തമാക്കാനായി കരുതിക്കൂട്ടി ചെയ്യുന്ന നടപടിയാണത്. ●

Tags:    
News Summary - Integration of public school;khader commission report -article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.